Malayalam Breaking News
എന്തൊരു ഊർജ്ജം; ലാലേട്ടന് 20 വയസ്സ് കുറഞ്ഞ പോലെ !! ഒടിയൻ കണ്ട സൂര്യ മോഹൻലാലിനോട് പറഞ്ഞത്….
എന്തൊരു ഊർജ്ജം; ലാലേട്ടന് 20 വയസ്സ് കുറഞ്ഞ പോലെ !! ഒടിയൻ കണ്ട സൂര്യ മോഹൻലാലിനോട് പറഞ്ഞത്….
എന്തൊരു ഊർജ്ജം; ലാൽ സാറിന് 20 വയസ്സ് കുറഞ്ഞ പോലെ !! ഒടിയൻ കണ്ട സൂര്യ മോഹൻലാലിനോട് പറഞ്ഞത്….
മോഹൻലാലിൻറെ ഒടിയൻ തിയ്യേറ്ററുകൾ പൂരപ്പറമ്പാക്കി മുന്നേറുകയാണ്. പുലിമുരുകന് ശേഷം ഒരു മലയാള ചിത്രത്തിന് ഇത്ര വലിയ വരവേൽപ്പും ജന സ്വീകാര്യതയും ലഭിക്കുന്നതിതാദ്യമാണ്. ആദ്യ ദിനങ്ങളിലെ നെഗറ്റീവ് റിവ്യുകളെ കവച വെച്ചുള്ള മുന്നേറ്റമാണ് ഇപ്പോൾ കണ്ടു കൊണ്ടിരിക്കുന്നത്. കുടുംബാങ്ങൾ ഒടിയൻ മാണിക്യൻ ഏറ്റെടുത്തതോടെ സിനിമ വലിയ വിജയത്തിലേക്ക് കുതിക്കുകയാണ്.
ഇതിനിടെ ഒടിയൻ കണ്ട തമിഴ് സൂപ്പർ താരം സൂര്യ മോഹൻലാലിനെ വിളിച്ചു പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. “എന്തൊരു ഊർജ്ജമാണ് ആ മനുഷ്യന്, 20 വയസ്സ് കുറഞ്ഞ പോലെയുണ്ട് ഇപ്പോൾ കാണാൻ. മാത്രമല്ല ആക്ഷൻ രംഗങ്ങളിൽ ഇരുപതുകാരനെ വെല്ലുന്ന പ്രകടനമാണ് ലാൽ സാറിന്റേത്.” – ഇങ്ങനെയാണത്രെ സൂര്യ പറഞ്ഞത്. പടം കണ്ടു കഴിഞ്ഞ ഉടൻ തന്നെ സൂര്യ മോഹൻലാലിനെ വിളിക്കുകയും ചെയ്‌തത്രേ.
സൂര്യയുടെ പുതിയ ചിത്രത്തിൽ മോഹൻലാലും അഭിനയിക്കുന്നുണ്ട്. ഷൂട്ടിങ്ങിനിടയിൽ ഒടിയനെ കുറിച്ച് മോഹൻലാൽ സൂര്യയോട് പറഞ്ഞിരുന്നുവത്രെ. ചിത്രത്തിന്റെ തമിഴ് വേർഷൻ ഉണ്ടെങ്കിൽ പോലും, മലയാളം കാണാൻ സൂര്യ പിടിച്ചു എന്നാണ് കേൾക്കുന്നത്. ലാൽ സാറിന്റെ ശബ്ദം ഏറ്റവും മനോഹരമാകുന്നതും ഹൃദ്യമാകുന്നതും എന്നാണത്രെ സൂര്യ പറഞ്ഞത്.
Surya about Mohanlal and Odiyan