
Malayalam
മമ്മൂട്ടി ചെയ്ത മഹത്തായ റോളുകളൊന്നും എനിക്ക് ചെയ്യാന്‍ സാധിക്കില്ല;മോഹൻലാൽ പറയുന്നു!
മമ്മൂട്ടി ചെയ്ത മഹത്തായ റോളുകളൊന്നും എനിക്ക് ചെയ്യാന്‍ സാധിക്കില്ല;മോഹൻലാൽ പറയുന്നു!
Published on

By
മൂന്ന് പതിറ്റാണ്ടുകളായി മലയാള സിനിമ അടക്കി ഭരിക്കുന്ന താരങ്ങളാണ് മോഹൻലാലും മമ്മുട്ടിയും.മലയാള സിനിമയിലെ രണ്ടു സ്വകാര്യ അഹങ്കാരങ്ങൾ ആണ് മമ്മുട്ടിയും, മോഹൻലാലും.മലയാള സിനിമ എന്നും ഇവരുടെ കൈകളിൽ ഭദ്രമാണ്. ഈ സൂപ്പർ താരങ്ങളുടെ സൗഹൃദവും വളരെ വലിയ കാഴ്ച തന്നെയാണ് കേരളക്കരയിലെ മലയാളികൾക്ക്.ഇപ്പോഴിതാ മോഹൻലാൽ മമ്മുട്ടിയുടെ അഭിനയത്തെ പറ്റിയാണ് പറയുന്നത്.
മലയാള സിനിമയെ കുറിച്ച് വര്‍ത്തമാനകാലത്തോ ഭാവിയിലോ സുദീര്‍ഘമായ ഒരു പഠനം നടന്നുകഴിഞ്ഞാല്‍ അതിന്റെ അച്ചുതണ്ടായി വര്‍ത്തിക്കുക രണ്ട് പേരുകളായിരിക്കും, മോഹന്‍ലാല്‍, മമ്മൂട്ടി. നാല്പ്പതി വര്‍ഷത്തിലധികമായി ഇരുവരും മലയാള സിനിമാ മേഖലയെ സ്വന്തം ചുമലുകളില്‍ താങ്ങി നിറുത്തുകയാണ്. അഭിനയപ്രതിഭകളായ യുവതാരങ്ങള്‍ ഉദയം ചെയ്യുന്നുണ്ടെങ്കിലും മമ്മൂട്ടി-മോഹന്‍ലാല്‍ ദ്വയങ്ങള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച സംഭാവനങ്ങള്‍ അവാച്യമാണ്.
അതുകൊണ്ടുതന്നെയാണ് ഇരുവരും എപ്പോഴും താരതമ്യത്തിന് വിധേയരാകുന്നത്. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും പേരില്‍ അവരുടെ ആരാധകര്‍ ഏറ്റുമുട്ടാറുള്ള കാഴ്ചകള്‍ക്ക് താരങ്ങളുടെ അഭിനയജീവിതത്തോളം പ്രായം വരും. ആരാധകര്‍ കാണിക്കുന്ന ഇത്തരം അമിതാവേശങ്ങള്‍ക്ക് ഒരുപരിധിവരെ തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് മമ്മൂട്ടിയും മോഹന്‍ലാലും പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ ഇപ്പോഴിതാ താരയുദ്ധമല്ല, ആരോഗ്യകരമായ മത്സരമാണ് തനിക്കും മമ്മൂട്ടിക്കും ഇടയിലുള്ളതെന്ന് പറയുകയാണ് സാക്ഷാല്‍ മോഹന്‍ലാല്‍. ഒരു മാഗസിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യത്തെ കുറിച്ച് ലാല്‍ മനസു തുറന്നത്. മമ്മൂട്ടിയും മോഹന്‍ലാലും തമ്മില്‍ ഒരു താരയുദ്ധം നിലനില്‍ക്കുന്നുണ്ടെന്ന് മലയാളികള്‍ വിശ്വസിക്കുന്നുണ്ട്. അത് ശരിയാണോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മഹാനടന്.
മോഹന്‍ലാലിന്റെ വാക്കുകള്‍-
യുദ്ധമൊന്നുമില്ല ആരോഗ്യകരമായ മത്സരമുണ്ടാവാം. മമ്മൂട്ടി ചെയ്ത മഹത്തായ റോളുകളൊന്നും എനിക്ക് ചെയ്യാന്‍ സാധിക്കില്ലായെന്ന ബോധ്യമുള്ളയാളാണ് ഞാന്‍. പിന്നെ ഞാന്‍ എന്തിനാണ് അദ്ദേഹത്തോട് യുദ്ധത്തിന് പോകുന്നത്. അദ്ദേഹത്തിന് നല്ല റേോളുകള്‍ കിട്ടുമ്ബോള് എനിക്കും നല്ല റോളുകള്‍ കിട്ടണമെന്ന് ഞാന്‍ കൊതിക്കാറുണ്ട്. അതില്‍ എന്താണ് തെറ്റ്. ഒരാളെ ഇല്ലാതാക്കാന്‍ മറ്റൊരാള്‍ ശ്രമിക്കുമ്ബോഴല്ലേ പ്രശ്നമുള്ളൂ.
mohanlal talk about mammootty
ജനപ്രിയ നായകന് എന്ന വിളിപേരോട് കൂടി മലയാള സിനിമയില്‍ വാഴുന്ന നടനാണ് ദിലീപ് .കേരളത്തില്‍ കുടുംബ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നടന്മാരില്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തന്റെ ഫാൻസി ഷോപ്പായ ഓ ബൈ ഓസി എന്ന സ്ഥാപനത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പ് കേസ് വലിയ...
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വലിയ പ്രതിസന്ധിയിലാണ് മലയാള താരസംഘടനയായ അമ്മ. സംഘടനാത്തലപ്പത്തുള്ളവർക്ക് എതിരെ തന്നെ പരാതികളുയർന്ന സാഹചര്യത്തിൽ സംഘടനയുടെ എക്സിക്യൂട്ടീവ്...
മലയാള താരസംഘടനയായ അമ്മയുടെ ഓഫീസിന് മുന്നിൽ റീത്ത് വെച്ച സംഭവം താരങ്ങളെ അപമാനിക്കുന്നതാണെന്ന് നടൻ ജയൻ ചേർത്തല. സംഘടനയിലെ അംഗങ്ങൾക്കെതിരെ പീഡന...
ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ ഏ.ആർ.ബിനുൻരാജ് സംവിധാനം ചെയ്യുന്ന ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിലെ ഇടനെഞ്ചില മോഹം എന്നു തുടങ്ങുന്ന...