അതെന്താ എനിക്കും പാടാന്‍ പാടില്ലേ? ധ്യാൻ

മലയാളഐകളുടെ പ്രിയ നടനാണ് ധ്യാൻ ശ്രീനിവാസൻ. താരപുത്രനാണെങ്കിലും വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ യുവാക്കളുടെ ഹരമായി ധ്യാൻ മാറുകയായിരുന്നു. ധ്യാന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലവ് ആക്ഷന്‍ ഡ്രാമ. നിവിന്‍ പോളിയും നയന്‍താരയുമാണ് ചിത്രത്തില്‍ നായികാനായകന്മാരായി എത്തുന്നത്.
ഈ അവസരത്തില്‍ ധ്യാനിന് ആശംസയുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന് ജൂഡ് ആന്റണി ജോസഫ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സംവിധായകൻ ആശംസായുമായി രംഗത്തെത്തിയിരിക്കുന്നത് . വിനീത് ശ്രീനിവാസന് സംവിധാനം ചെയ്യ്ത തട്ടത്തിന് മറയത്ത് എന്ന ചിത്രത്തിലൂടെയാണ് ധ്യനിനെ ആദ്യമായി പരിചയപ്പെടുന്നത്. ഈ അനുഭവം പങ്ക്വെച്ചിരിക്കുകയാണ് ജൂഡ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ..
ജൂഡിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ …
വിനീതിന്റെ കൂടെ തട്ടത്തിന് മറയത്തെ ലൊക്കേഷന്‍ കാഴ്ചകള്‍ക്കിടെ വിനീതിന്റ ആന്റിയുടെ വീട്ടില്‍ വച്ചാണ് ധ്യാനിനെ ഞാന്‍ ആദ്യം കാണുന്നത് . അന്ന് അവന് ഒരു ഷോര്‍ട് ഫിലിം ചെയ്യാന്‍ പ്ലാന്‍ ഉണ്ട് എന്നൊക്കെ പറയുന്ന കൂട്ടത്തില്‍ ഒരു പാട്ടു പാടി . അപ്പൊ ഞാന്‍ ചോദിച്ചു ‘ആഹാ നീ പാട്ടൊക്കെ പാടുവോ ?’ .അവന് അല്പം ദേഷ്യത്തോടെ മറുപടി പറഞ്ഞു. ‘ അതെന്താ എനിക്കും പാടാന്‍ പാടില്ലേ?ഞാനും ശ്രീനിവാസന്റെ മോന് തന്നെയാ ‘.അതെ അവനും ശ്രീനിവാസന് സാറിന്റെ മോനാ ,വിനീതിന്റെ അനിയനും ഞങ്ങളുടെ കുഞ്ഞനിയനുമാണ് . അവന്റെ പടം നാളെ ഇറങ്ങുകയാണ് . ഒന്ന് ഞാന്‍ ഉറപ്പിച്ചു പറയാം .അവന് നിങ്ങളെ നിരാശരാക്കില്ല . ജൂഡ് കുറിച്ചു.
dhyan sreenivasan- jude antony joseph- tells |
പ്രശസ്ത ടാൻസാനിയൻ സോഷ്യൽ മീഡിയ താരം കിലി പോൾ മലയാള സിനിമയിലേയ്ക്ക്. ഉണ്ണിയേട്ടൻ എന്നാണ് സോഷ്യൽ മീഡിയ കിലിക്ക് നൽകിയിരിക്കുന്ന പേര്....
മികച്ച നവാഗത സംവിധായകനുള്ള ആറാമത്തെ കലാഭവൻ മണി മെമ്മോറിയൽ അവാർഡ് നടൻ മോഹൻലാലിന്. കഴിഞ് ദിവസം, കലാഭവൻ മണി മെമ്മോറിയൽ അവാർഡ്...
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....