
Malayalam
രംഗങ്ങള്‍ ചിത്രീകരിച്ചതിന് ശേഷമായിരുന്നു മുതലകളുള്ള പുഴയായിരുന്നു എന്ന് മോഹൻലാൽ അറിയുന്നത്;നരന് സിനിമയുടെ 14 വര്‍ഷം!
രംഗങ്ങള്‍ ചിത്രീകരിച്ചതിന് ശേഷമായിരുന്നു മുതലകളുള്ള പുഴയായിരുന്നു എന്ന് മോഹൻലാൽ അറിയുന്നത്;നരന് സിനിമയുടെ 14 വര്‍ഷം!

By
മലയാള സിനിമയുടെ താരരാജാവാണ് മോഹൻലാൽ .മലയാളികളുടെ വിസ്മയം ,അങ്ങനെ അങ്ങനെ ഒട്ടേറെ പേരുകളാണ് മലയാള സിനിമയിൽ ഈ വിസ്മയത്തിനു. മലയാള ചലച്ചിത്രരംഗത്ത് മൂന്നു പതിറ്റാണ്ടുകളായി സജീവമായി അഭിനയിച്ചു കൊണ്ടിരിക്കുന്ന നടനാണ് മോഹൻലാൽ.മോഹന്‍ലാലിന്റേതായി പുറത്തിറങ്ങിയ സിനിമകളില്‍ എക്കാലത്തേയും മികച്ച ചിത്രങ്ങളിലൊന്നായ നരന് തിയേറ്ററുകളിലേക്കെത്തിയിട്ട് 14 വര്‍ഷം പിന്നിട്ടിരിക്കുകയാണ്.ആശീർവാദ് സിനിമാസിന്റെ ബാനറിൽ 2005 – ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് നരൻ. ജോഷി സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ആന്റണി പെരുമ്പാവൂർ. മുള്ളൻകൊല്ലി എന്ന ഗ്രാമത്തിലെ വേലായുധൻ എന്ന നല്ലവനായ ചട്ടമ്പി കഥാപാത്രമായി മോഹൻലാൽ അഭിനയിച്ചത് .
മുള്ളങ്കൊല്ലിക്ക് തെക്ക് കാടാണ് ഈ കരക്ക് വെള്ളിയരഞ്ഞാണം ചുറ്റിഒഴുകുന്ന കാട്ടരുവിയിൽ കർക്കിടകത്തിലെ ആദ്യ മഴക്ക് നിറഞ്ഞ് കലങ്ങി ഒഴുകുന്നത് ഇവിടെ എന്നുമൊരു വിസ്മയകാഴ്ച്ചയാണ്. വേലായുധനും അതുപോലൊരു വിസ്മയമാണ്.
ആശീർവാദ് സിനിമാസിന്റെ ബാനറിൽ 2005 – ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് നരൻ. ജോഷി സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ആന്റണി പെരുമ്പാവൂർ. മുള്ളൻകൊല്ലി എന്ന ഗ്രാമത്തിലെ വേലായുധൻ എന്ന നല്ലവനായ ചട്ടമ്പി കഥാപാത്രമായി മോഹൻലാൽ അഭിനയിച്ചത് .
രഞ്ജന്‍ പ്രമോദായിരുന്നു ചിത്രത്തിന് തിരക്കഥയൊരുക്കിയത്. ഭാവന, മധു, സിദ്ദിഖ്, ദേവയാനി, ജഗതി ശ്രീകുമാര്‍, സായ്കുമാര്, രേഖ, സലീം കുമാര്‍ തുടങ്ങി വന്‍താരനിരയായിരുന്നു ചിത്രത്തിനായി അണിനിരന്നത്. മുള്ളങ്കൊല്ലി വേലായുധന് എന്ന കഥാപാത്രത്തെയായിരുന്നു മോഹന്‍ലാല്‍ അവതരിപ്പിച്ചത്.
സാഹസിക രംഗങ്ങളില്‍ അങ്ങേയറ്റം താല്പര്യം പ്രകടിപ്പിക്കുന്ന താരത്തില്‍ ഈ കഥാപാത്രവും ഭദ്രമായിരുന്നു. ബോക്സോഫീസില്‍ നിന്നും മികച്ച വിജയമായിരുന്നു നരന് സ്വന്തമാക്കിയത്. 2005 സെപ്റ്റംബര്‍ 3നായിരുന്നു ചിത്രം തിയേറ്ററുകളിലേക്ക് എത്തിയത്. 100 ദിവസത്തിലധികം പ്രദര്‍ശിപ്പിച്ചിരുന്നു ഈ സിനിമ. ഹൊഗനക്കലിലും പരിസര പ്രദേശങ്ങളിലുമായാണ് സിനിമ ചിത്രീകരിച്ചത്. പുഴയിലുള്ള രംഗങ്ങള്‍ ചിത്രീകരിച്ചതിന് ശേഷമായിരുന്നു മുതലകളുള്ള പുഴയായിരുന്നു അതെന്ന കാര്യത്തെക്കുറിച്ച് മോഹന്‍ലാലിനോട് പറഞ്ഞത്. വേല്‍മുരുക, മിന്നടി മിന്നടി തുടങ്ങിയ ഗാനങ്ങളും ശ്രദ്ധേയമായിരുന്നു.
ജോഷി-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സിനിമകളില്‍ മാറ്റിനിര്‍ത്താനാവാത്ത ചിത്രമാണ് നരന്. ഈ സിനിമ റിലീസ് ചെയ്തിട്ട് 14 വര്‍ഷം പിന്നിട്ടിരിക്കുകയാണ് ഇപ്പോള്‍. സോഷ്യല്‍ മീഡിയയിലൂടെ നരനുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്. ലാലേട്ടന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു ഇതെന്നാണ് ആരാധകര്‍ പറയുന്നത്. തൊട്ടതെല്ലാം പൊള്ളുന്നു എന്ന അവസ്ഥയില്‍ നിന്നും മോഹന്‍ലാല്‍ മോചിതനായത് ഈ ചിത്രത്തിലൂടെയായിരുന്നു. ഈ സിനിമ ഇറങ്ങിയതോടെയാണ് അദ്ദേഹം പഴയ പ്രഭാവം വീണ്ടെടുത്തത്.
ഓണച്ചിത്രമായാണ് നരന് എത്തിയത്. ചാന്തുപൊട്ട്, നേരറിയാന്‍ സിബി ഐ തുടങ്ങിയ സിനിമകളായിരുന്നു ഈ ചിത്രവുമായി മത്സരത്തിനുണ്ടായിരുന്നത്. ആദ്യ വാരം പിന്നിടുന്നതിനിടയില്‍ത്തന്നെ മികച്ച നേട്ടം സ്വന്തമാക്കിയ ചിത്രത്തിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. എന്ന് മാത്രമല്ല ആ വര്‍ഷം മികച്ച നേട്ടം സ്വന്തമാക്കിയ സിനിമ കൂടിയായി മാറുകയായിരുന്നു നരന്. കുടുംബ പ്രേക്ഷകരും യുവതലമുറയും ഒരുപോലെ ഏറ്റെടുക്കുകയായിരുന്നു ഈ സിനിമയെ.
സാഹസിക രംഗങ്ങളില്‍ താരങ്ങളില്‍ പലരും ഡ്യൂപ്പിനെ ഉപയോഗിക്കാറുണ്ട്. എന്നാല്‍ അത്തരം നിലപാടിനോട് പൊതുവെ താല്പര്യമില്ലാത്തയാളാണ് മോഹന്‍ലാല്‍. സാഹസികതയില്‍ അതീവ തല്‍പ്പരനായ അദ്ദേഹം സ്വന്തമായാണ് അത്തരം രംഗങ്ങള്‍ പൂര്‍ത്തിയാക്കിയത്. മഴവെള്ളപ്പാച്ചിലിനടിയില് തടി വലിച്ചടുപ്പിക്കുന്ന രംഗം സത്യമംഗലം വനത്തില്‍ വെച്ചായിരുന്നു ചിത്രീകരിച്ചത്. ഡ്യൂപ്പിനെ ഉപയോഗിക്കാനായിരുന്നു അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചത്. ഇതേക്കുറിച്ചറിഞ്ഞ മോഹന്‍ലാല്‍ ക്ഷുഭിതനാവുകയും ആ തീരുമാനം മാറ്റിപ്പിക്കുകയുമായിരുന്നു.
തനിക്ക് വേണ്ടി ജീവന് കളയുന്നതല്ല ഡ്യൂപ്പിന്രെ ജോലി. അത്തരം രംഗങ്ങള്‍ കാണുമ്പോള്‍ മാറിനിന്ന് കൈയ്യടിക്കുന്നതല്ല തന്റെ രീതിയെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. മോഹന്‍ലാലിനല്ലാതെ മറ്റൊരു താരത്തിനും ഈ കഥാപാത്രത്തെ ഇത്രയും മനോഹരമായി അവതരിപ്പിക്കാനാവില്ലെന്നായിരുന്നു അന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞത്. വൈകാരികത നിറഞ്ഞ രംഗങ്ങളിലായാലും തമാശയായാലും എല്ലാം തന്മയത്വത്തോടെ അവതരിപ്പിക്കാന്‍ മോഹന്‍ലാലിന് കഴിഞ്ഞിരുന്നുവെന്ന് പ്രേക്ഷകരും സാക്ഷ്യപ്പെടുത്തിയിരുന്നു.
പ്രഖ്യാപനവേള മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന നരന് തിയേറ്ററുകളിലേക്കെത്തിയപ്പോള്‍ ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മികച്ച വിജയവും ചിത്രത്തെ തേടിയെത്തിയിരുന്നു. മോഹന്‍ലാല്‍ ആരാധകരെല്ലാം നരനെ വീണ്ടും ആഘോഷമാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. ഫാന്‍സ് ഗ്രൂപ്പുകളിലെല്ലാം മുള്ളന്‍കൊല്ലി വേലായുധന് നിറഞ്ഞാടുകയാണ്.
മോഹന്‍ലാലിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ട ദിനമാണ് സെപ്റ്റംബര്‍ 5. കരിയര്‍ ബ്രേക്ക് സിനിമയായ യോദ്ധയും നരനുമൊക്കെ തിയേറ്ററുകളിലേക്കെത്തിയത് ഈ ദിനത്തിലായിരുന്നു. സംഗീത് ശിവന് സംവിധാനം ചെയ്ത യോദ്ധ റിലീസ് ചെയ്ത് 27 വര്‍ഷം പിന്നിട്ടിരിക്കുകയാണ് ഇപ്പോള്‍.
14 years of naran movie
ഓണക്കാലം ആഘോഷത്തിൻ്റെ നാളുകളാണ് മലയാളികൾക്ക്. വരാൻ പോകുന്ന ഓണക്കാലത്തിന് നിറക്കൂട്ടു പകരാനായി ഇതാ ഒരു ഗാനമെത്തുന്നു. യൂത്തിൻ്റെ കാഴ്ച്ചപ്പാട്ടുകൾക്ക് അനുയോജ്യമാം വിധത്തിലാണ്...
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...