
Tamil
നായകൻ്റെ ആരാധകർ കാരണം ഗൗതം മേനോൻ നേരിട്ട പ്രതിസന്ധി ! സിനിമക്കുള്ളിലെ കച്ചവടത്തിന്റെ ഇരയാണ് താനെന്ന് വെളിപ്പെടുത്തൽ !
നായകൻ്റെ ആരാധകർ കാരണം ഗൗതം മേനോൻ നേരിട്ട പ്രതിസന്ധി ! സിനിമക്കുള്ളിലെ കച്ചവടത്തിന്റെ ഇരയാണ് താനെന്ന് വെളിപ്പെടുത്തൽ !

By
ഗൗതം മേനോന്റെ സംവിധാനത്തിൽ ഏറെ കാത്തിരിപ്പിനൊടുവിൽ പുറത്തെത്തുന്ന ധനുഷ് ചിത്രമാണ് എന്നൈ നോക്കി പായും തോട്ട .. രണ്ടു വര്‍ഷത്തിലധികമാണ് ചിത്രം താമസം നേരിട്ടത്. വലിയ വിമര്ശങ്ങളാണ് ഇതിൽ ഗൗതം മേനോൻ നേരിട്ടത്.
സിനിമയ്ക്കകത്തെ കച്ചവടത്തിന്റെ ഇരയാണ് താനെന്നും ഒരിക്കലും വിചാരിക്കാത്ത കാര്യങ്ങളൊക്കെയാണ് സംഭവിച്ചതെന്നും ഒരു അഭിമുഖത്തില്‍ ഗൗതം മേനോന് വ്യക്തമാക്കി.
നായകന്റെ ആരാധകര്‍ എത്തി ചീത്ത വിളിച്ചുകൊണ്ട് സിനിമയെ കുറിച്ച് പറയാന്‍ ആവശ്യപ്പെട്ടാല്‍ എങ്ങനെയാണ് ശരിയാവുക. എനിക്ക് എന്റേതായ പ്രശ്നങ്ങളുണ്ട്. ഒരു സിനിമ റിലീസ് ചെയ്യാന്‍ അതിന്റേതായ ഒരു സമയമുണ്ട്, അപ്പോള്‍ അത് റിലീസ് ചെയ്യും. അത് നല്ലതോ ചീത്തതോ എന്ന് നിങ്ങള്‍ക്ക് പറയാം. പക്ഷേ സിനിമ ഉണ്ടാക്കുന്നത് എന്റെ ജോലിയാണ്, അത് തീര്‍ക്കുന്നത് വരെ നിങ്ങള്‍ എന്നെ വെറുതെ വിടണം. ഗൗതം മേനോന് പറഞ്ഞു.
സിനിമയില്‍ വരണമെന്നാഗ്രഹിക്കുന്നവര്‍ സിനിമയിലെ നല്ല കാര്യങ്ങള്‍ മാത്രമറിഞ്ഞു കൊണ്ട് വരുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.
2016-ലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചത്. ചിത്രം മനഃപൂര്‍വ്വം വൈകിക്കുകയാണെന്ന് ആരോപിച്ച് ആരാധകരുടെ വക വലിയ അധിക്ഷേപമാണ് സംവിധായകന് നേരിട്ടത്.
മേഘാ ആകാശാണ് ‘എന്നെ നോക്കി പായും തോട്ട’യില്‍ നായിക. ജോമോന് ടി ജോണും മനോജ് പരമഹംസയും ചേര്‍ന്നാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ധര്‍ബുക ശിവയാണ് സംഗീതം.
gautham menon about enai nokki paayum thotta
തെന്നിന്ത്യൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് സിദ്ധാർത്ഥ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. നടന്റേതായി പുറത്തെത്താനുള്ള ചിത്രമാണ് 3BHK. ഫാമിലി...
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. അവതാരകയായി എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറായി...
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. 2003 ൽ ജയറാം നായകനായി എത്തിയ മനസ്സിനക്കരെ...
ധനുഷിന്റേതായി പുറത്തെത്തിയ ചിത്രമായിരുന്നു കുബേര. കേരളത്തിൽ വലിയ സ്വീകാര്യത ചിത്രത്തിന് ലഭിച്ചിരുന്നില്ല എങ്കിലും തെലുങ്ക് പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് ചിത്രം...
തെന്നിന്ത്യൻ സിനിമാ ലോകത്ത് താര സുന്ദരിയായി നിറഞ്ഞാടിയ നടിയാണ് രംഭ. രംഭയുടെ ഭംഗി തൊണ്ണൂറുകളിൽ സിനിമാ ലോകത്തുണ്ടാക്കിയ തരംഗം ചെറുതല്ല. അതീവ...