
Malayalam Breaking News
ഹെലികോപ്റ്ററിൽ രാജകീയ വരവ് ! ഏറ്റെടുത്ത് മോഹൻലാൽ ആരാധകർ !
ഹെലികോപ്റ്ററിൽ രാജകീയ വരവ് ! ഏറ്റെടുത്ത് മോഹൻലാൽ ആരാധകർ !
Published on

By
മലയാളത്തിന്റെ അഭിമാനമാണ് മോഹൻലാൽ . വില്ലനായി അരങ്ങേറി ഇപ്പോൾ മലയാള സിനിമയുടെ നെടുംതൂണായി മാറിയിരിക്കുകയാണ് മോഹൻലാൽ . എന്ത് പരിപാടിയിൽ പങ്കെടുത്തലും അതിലൊരു അടയാളപ്പെടുത്തൽ മോഹൻലാൽ നടത്താറുണ്ട് . മൈ ജിയുടെ ഉദ്ഘാടനത്തിനായി കോഴിക്കോട്ടെക്കേത്തിയ താരത്തിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്.
ആന്റണി പെരുമ്ബാവൂരിനൊപ്പമായാണ് മോഹന്‍ലാല്‍ എത്തിയത്. മോഹന്‍ലാലിന്‍രെ രാജകീയ വരവിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ തരംഗമായിക്കൊണ്ടിരിക്കുകയാണ്. രാജകീയമായാണ് അദ്ദേഹം കൊച്ചിയില്‍ നിന്നും കോഴിക്കോട് എത്തിയത്. ഗ്രാന്റ് ഹയാത് ഹോട്ടലില്‍ നിന്നും ഹെലികോപ്റ്ററിലേക്ക് കയറുന്നതിനിടയിലെ ചിത്രങ്ങളും വീഡിയോയും ഫാന്‍സ് ഗ്രൂപ്പുകളിലൂടെ ഇതിനകം തന്നെ തരംഗമായി മാറിയിട്ടുണ്ട്.
ലാലേട്ടാ എന്ന ആര്‍പ്പുവിളിയോടെയാണ് കോഴിക്കോട് താരത്തെ സ്വീകരിച്ചത്. ഇത്തവണത്തെ ഓണത്തിന് ഇട്ടിമാണിയുമായാണ് അദ്ദേഹം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്.
ആരാധകരുടെ ചില നേരത്തെ ഭ്രാന്തമായ സ്നേഹം താരങ്ങളെ പോലും ബുദ്ധിമുട്ടിലാക്കാറുണ്ട്. എന്നാൽ അപ്പോഴും അവരെ വേദനിപ്പാക്കാതെ ചിരിച്ചുകൊണ്ട് സ്വീകരിക്കുന്നവരുടെ കൂട്ടത്തിലാണ് മോഹൻലാൽ. ലാലേട്ടൻ എന്ന് സ്നേഹത്തോടെ വിളിച്ചെത്തുന്ന ആരാധകരായ അനിയൻമാരെ അദ്ദേഹം ചേർത്ത് നിർത്താറുണ്ട്.
അടുത്തിടെ പുറത്തുവന്ന ഒരു വിഡിയോ മോഹൻലാൽ ഫാൻസിന് പോലും അത്ര ഇഷ്ടമാവുന്നതല്ല. ഒരു ചടങ്ങിൽ പങ്കെടുക്കാൻ ഇന്നലെ അദ്ദേഹം തിരുവല്ലയിൽ എത്തിയിരുന്നു. പരിപാടിയ്ക്ക് ശേഷം ഇവിടെ നിന്നും മടങ്ങിയ പോയ മോഹന്‍ലാലിന്റെ കാറിന് പിന്നാലെ ഒരു കൂട്ടം ആരാധകർ പിന്തുടർന്നു.
പിന്നാലെ വരുന്ന സംഘത്തെ കണ്ട് മോഹൻലാൽ കാർ നിർത്തി. കാര്യം തിരക്കിയപ്പോൾ ഒപ്പം നിന്ന് ഫോട്ടോയെടുക്കണമെന്ന് ആരാധകർ. ആവശ്യത്തിന് മുന്നിൽ മോഹൻലാൽ വഴങ്ങി. ഇതോടെ ആളുകളും കൂടി. പിന്നീട് പൊലീസ് സ്ഥലത്തെത്തി അദ്ദേഹത്തെ തിരികെ കാറിലെത്തിച്ചു. കാറിൽ കയറുമ്പോൾ ഇനി തന്റെ വാഹനത്തിന് പിന്നാലെ പിന്തുടർന്ന് അപകടം വരുത്തി വയ്ക്കരുതെന്നും ആരാധകരോട് ലാൽ അഭ്യർഥിച്ചു.
കഴിഞ്ഞ ദിവസം റെഡ് എഫ്എം മലയാളം മ്യൂസികിന്റെ മികച്ച സെലിബ്രിറ്റി ഗായകനുള്ള അവര്‍ഡ് നേടുന്ന ചിത്രം നടന് മോഹന്‍ലാല്‍ പങ്കു വച്ചിരുന്നു . ലാല്‍ തന്നെയാണ് അവര്‍ഡ് വാങ്ങുന്ന ചിത്രം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് മോഹന്‍ലാലിനെ അഭിനന്ദിച്ച് പോസ്റ്റിനു താഴെ കമന്റ് ചെയ്തിരിക്കുന്നത്.
മുതിര്‍ന്ന നടി കവിയൂര്‍ പൊന്നമ്മയില്‍ നിന്നാണ് മോഹന്‍ലാല്‍ അവാര്‍ഡ് ഏറ്റുവാങ്ങുന്നത്. ‘ഒടിയന്’ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ പാടിയ ‘ഏനൊരുവന്‍’ എന്ന ഗാനമാണ് അവാര്‍ഡിന് അര്‍ഹമായത്.
മോഹന്‍ലാല്‍ പങ്കുവച്ച ചിത്രത്തിന് ഒരു മണിക്കൂര്‍ കൊണ്ട് നിരവധി പ്രതികരണമാണ് ലഭിച്ചത്. അവാര്‍ഡ് സ്വീകരിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷവും അഭിമാനവും ഉണ്ടെന്ന് മോഹന്‍ലാല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
‘ഏനൊരുവന്‍ മുടിയഴിച്ചിങ്ങാടണ്’ എന്ന് തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് ചിത്രത്തില്‍ നായകനായി എത്തുന്ന മോഹന്‍ലാല്‍ തന്നെയാണ്. പ്രഭ വര്‍മ്മയുടെ വരികള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകന് എം ജയചന്ദ്രനാണ്.
kozhikode my G showroom inaugurated by mohanlal
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...