Malayalam Breaking News
ഇന്നും പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുമ്ബോള്‍ ജനം എൻ്റെ വസ്ത്രത്തിനുള്ളിലേക്ക് ചൂഴ്ന്നുനോക്കുന്നു. – മിയ ഖലീഫ
ഇന്നും പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുമ്ബോള്‍ ജനം എൻ്റെ വസ്ത്രത്തിനുള്ളിലേക്ക് ചൂഴ്ന്നുനോക്കുന്നു. – മിയ ഖലീഫ
By
മിയ ഖലീഫ പ്രസിദ്ധയായത് പോൺ സിനിമകളിലെ ചൂടൻ നായികയായാണ് . വെറും മൂന്നു മാസത്തെ അനുഭവമേ പോൺ മേഖലയിൽ മിയ ഖലീഫയ്ക്ക് ഉള്ളു. ഇന്നവർ അവതാരകയായി മാറിയിരിക്കുകയാണ്. തന്റെ ജീവിതയാത്ര പലരും എഴുതിയും പറഞ്ഞും കണ്ടെങ്കിലും ആദ്യമായി മിയ തന്നെ ആ അനുഭവങ്ങൾ തുറന്നു പറയുകയാണ് . ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ തന്റെ അനുഭവങ്ങള്‍ വെളിപ്പെടുത്തിയത്. വെളിപ്പെടുത്തി.പോണ്‍ താരമായി മാറിയതോടെ കുടുംബം പോലും തന്നെ തള്ളിപ്പറഞ്ഞുവെന്ന് മിയ വ്യക്തമാക്കി.
ഇക്കാര്യം അറിഞ്ഞപ്പോള്‍ ലോകം മാത്രമല്ല, കുടുംബം തന്നെ എന്നെ തള്ളിപ്പറഞ്ഞു. ബന്ധുക്കളും എനിക്ക് ചുറ്റുമുള്ള ആളുകളും എന്നെ പൂര്‍ണമായും അകറ്റി. ഞാന്‍ ജോലി ഉപേക്ഷിച്ചതിനുശേഷവും ഞാന്‍ തനിച്ചാണ്. ആരും അടുപ്പിക്കാറില്ല, ചില തെറ്റുകള്‍ ക്ഷമിക്കാന്‍ കഴിയില്ലെന്ന് ഞാന്‍ മനസ്സിലാക്കുന്നു. എന്നാല്‍ സമയം എല്ലാ മുറിവുകളെയും സുഖപ്പെടുത്തി വരുന്നുണ്ട്. ഇപ്പോള്‍ കാര്യങ്ങള്‍ മെച്ചപ്പെട്ടുവരികയാണെന്നും മിയ കൂട്ടിച്ചേര്‍ത്തു.
പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുമ്ബോള്‍ ജനം തന്റെ വസ്ത്രത്തിനുള്ളിലേക്ക് ചൂഴ്ന്നുനോക്കുന്നു. ആള്‍ക്കാരുടെ ചൂഴ്ന്നുനോട്ടം തന്നെ അപമാനിക്കുന്നതായാണ് തോന്നുന്നത്. പോണ്‍ ഇന്‍ഡസ്ട്രിയില്‍ എത്തിയതോടെ ചില രാജ്യങ്ങളില്‍ നിന്ന് എന്നെ വിലക്കി. മുസ്ലിം രാഷ്ട്രങ്ങളായ ഈജിപ്ത്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയവരെല്ലാം എനിക്ക് യാത്രാവിലക്കേര്‍പ്പെടുത്തിയിരുന്നു. താന്‍ കത്തോലിക്കനാണെന്നും അതിനാല്‍ എന്നെ സംബന്ധിച്ചിടത്തോളം ‘ഹോ.. ഇത് മോശമാണ്’ എന്ന സ്ഥിതി ഇല്ലെന്നും അവര്‍ വ്യക്തമാക്കി.
കുട്ടിക്കാലത്ത് ഞാന്‍ വളരെ തടിയുള്ള കുട്ടിയായിരുന്നു. തടിയുള്ളതിനാല്‍ പുരുഷന്മാരെ ആകര്‍ഷിക്കാന്‍ സാധിക്കില്ലെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. പക്ഷേ കോളേജിലെ ഒന്നാം വര്‍ഷം മുതല്‍ ഭാരത്തിന്റെ കാര്യത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിത്തുടങ്ങി. ബിരുദം പൂര്‍ത്തിയാകുമ്ബോഴേക്കും ഒരു വലിയ മാറ്റം വരുത്താന്‍ എനിക്ക് സാധിച്ചിരുന്നു. പോണ്‍ ഇന്‍ഡസ്ട്രിയില്‍ എത്തിയ ശേഷം ഞാന്‍ ഐസിസിനെ ഭയപ്പെട്ടിരുന്നില്ല. അത് ഭീതിജനകമായിരുന്നു. പക്ഷെ ഞാന്‍ ഭയത്തോടെ ജീവിച്ചിരുന്നില്ല. ഞാന്‍ ലജ്ജയോടെയാണ് ജീവിക്കുന്നത്, മിയ പറഞ്ഞു.
തന്റെ അനുഭവങ്ങള്‍ തുറന്നു പറഞ്ഞതോടെ സമാന അനുഭവമുണ്ടായവര്‍ തങ്ങള്‍ക്ക് നേരിടേണ്ടി വന്ന കാര്യങ്ങളും തുറന്നുപറഞ്ഞതായി മിയ ഖലീഫ വ്യക്തമാക്കി. തങ്ങള്‍ക്കു ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ തങ്ങളെക്കൊണ്ട് പലരും ചെയ്യിപ്പിച്ചിട്ടുണ്ടെന്നു മിയയോട് പല സ്ത്രീകളും പറഞ്ഞതായാണ് വെളിപ്പെടുത്തല്‍. പോണ്‍ മേഖലയില്‍ പ്രവര്‍ത്തിച്ചത് കാരണം സ്വകാര്യത പൂര്‍ണമായി നഷ്ടമായെന്നും അവര്‍ പറഞ്ഞു.
2015ല്‍ കേവലം മൂന്നു മാസം മാത്രമാണ് പോണ്‍ മേഖലയില്‍ പ്രവര്‍ത്തിച്ചതെങ്കിലും ഏറ്റവും അധികം സേര്‍ച്ച് ചെയ്യപ്പെട്ട പോണ്‍ താരങ്ങളില്‍ ഒരാളാണ് മിയ. ഈ ചുരുങ്ങിയ കാലം കൊണ്ട് റാങ്കിംഗില്‍ മികച്ച നേട്ടം കൈവരിക്കാനും അവര്‍ക്ക് സാധിച്ചിരുന്നു.
ഐസിസ് ഭീഷണിയെത്തുടര്‍ന്ന് മിയ പോണ്‍ രംഗം വിട്ട് അവതാരക വേഷത്തിലേക്ക് ചെക്കേറുകയായിരുന്നു. നേരത്തെ തനിക്ക് ഈ മേഖലയില്‍ നിന്ന് അധികം സമ്ബാദിക്കാന്‍ കവിഞ്ഞിട്ടില്ലെന്നും കേവലം എട്ടു ലക്ഷം രൂപ മാത്രമാണ് ലഭിച്ചതെന്നും മിയ ഖലീഫ വെളിപ്പെടുത്തിയിരുന്നു. ലെബനാനില്‍ ജനിച്ച് അമേരിക്കയിലേക്ക് കുടിയേറിയ 26കാരിയായ മിയ ഇപ്പോള്‍ സ്‌പോര്‍ട്‌സ് കമന്റേറ്റര്‍ കൂടിയാണ്.
Miya khalifa about her life