
Malayalam
മോഹന്‍ലാലിനോടുള്ള ബഹുമാനത്തിൽ ഇരിപ്പുറയ്ക്കാതെ ടൊവിനോ തോമസ്; വൈറലായി ചിത്രം!
മോഹന്‍ലാലിനോടുള്ള ബഹുമാനത്തിൽ ഇരിപ്പുറയ്ക്കാതെ ടൊവിനോ തോമസ്; വൈറലായി ചിത്രം!

By
മലയാളത്തിലെ എന്നത്തേയും താരരാജാവാണ് മോഹൻലാൽ . എല്ലാ മുൻനിര നായകന്മാരും
ബഹുമാനിക്കുന്ന ഒരാളുകൂടിയാണ് മോഹൻലാൽ .ചിത്രങ്ങളായി ഇപ്പോൾ തിരക്കിലാണ് താരം.യുവതാരനിരയിലെ പ്രധാനികളിലൊരാളായ ടൊവിനോ തോമസിന് മികച്ച സ്വീകാര്യതയും ശക്തമായ പിന്തുണയുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വില്ലത്തരത്തില്‍ നിന്നും തുടങ്ങി മുന്‍നിരയിലേക്കെത്തിയ താരത്തെ തേടി മികച്ച അവസരങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.
എല്ലാതരത്തിലുമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ തനിക്ക് കഴിയുമെന്ന് താരം ഇതിനകം തന്നെ തെളിയിച്ചിരുന്നു. മോഹന്‍ലാലിനെയും മമ്മൂട്ടിയേയും ഏറെ ഇഷ്ടപ്പെടുന്നവരിലൊരാളാണ് താനെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇവര്‍ക്കൊപ്പം ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള അവസരത്തിനായി കാത്തിരിക്കുകയിരുന്നു ടൊവിനോ. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിലൂടെയാണ് ആ അവസരം അദ്ദേഹത്തിന് ലഭിച്ചത്.
മോഹന്‍ലാല്‍ സറ്റീഫന്‍ നെടുമ്പള്ളിയായി അവതരിച്ചപ്പോള്‍ ജതിന് രാംദാസായാണ് ടൊവിനോ എത്തിയത്. ഇരുവര്ക്കുമൊരുമിച്ച് കോംപിനേഷന്‍ സീനുകളുമുണ്ടായിരുന്നു. മോഹന്‍ലാലിനൊപ്പമുള്ള താരത്തിന്റെ ഫോട്ടോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. നാനയുടെ കവര്‍ ഷൂട്ടിനിടയിലെ ചിത്രമാണ് വൈറവായിക്കൊണ്ടിരിക്കുന്നത്.
കറുത്ത നിറത്തിലുള്ള വസ്ത്രവുമായാണ് ഇരുവരും എത്തിയിട്ടുള്ളത്. മോഹന്‍ലാലിനെ ഏറെ ബഹുമാനമാണെന്നും അദ്ദേഹത്തിന് മുന്നില്‍ പലപ്പോഴും തനിക്ക് ഇരിപ്പുറയ്ക്കില്ലെന്നും താരം പറഞ്ഞിരുന്നു. ചിരിച്ച് സന്തോഷിച്ച് നില്ക്കുന്ന താരങ്ങളെയാണ് ഫോട്ടോയില്‍ കാണുന്നത്. ലൂസിഫറിന്റെ രണ്ടാം ഭാഗമായി എമ്പുരാന് ഇറങ്ങുമ്പോള്‍ ടൊവിനോയും ഒപ്പമുണ്ടാവില്ലേയെന്നായിരുന്നു നേരത്തെ ആരാധകര്‍ ചോദിച്ചത്.
mohanlal and tovino thomas new photoshoot photos
മലയാളികൾ ഒരു സമയത്ത് ഹൃദയത്തിൽ കൊണ്ടുനടന്ന താര ജോഡികളായിരുന്നു മഞ്ജു ദിലീപ്. ഏറെ വ്യക്തിപരമായ പ്രതിസന്ധികളെ തരണം ചെയ്ത് അദ്ദേഹം ഇപ്പോൾ...
ദിലീപും മഞ്ജുവും കാവ്യയുമൊക്കെയാണ് സോഷ്യൽമീഡിയയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. അവരുടെ കുടുംബത്തിൽ എന്ത് സംഭവിക്കുന്നു എന്നറിയാൻ ഉറ്റുനോക്കുന്ന ആരാധകരെ ഞെട്ടിച്ച ഒരു വീഡിയോയാണ്...
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
പേടിയില്ല സാർ… മരിക്കുന്നെങ്കിൽ ഇവിടെക്കിടന്നു മരിക്കും…. മണ്ണിനു വേണ്ടി പൊരുതുന്ന ഒരു സ്തീയുടെ ഉറച്ച മനസ്സിൽ നിന്നുള്ള വാക്കുകൾ. പെറ്റു വീണ...
കഴിഞ്ഞ ദിവസമായിരുന്നു വ്ലോഗർ മുകേഷ് എം നായർക്കെതിരെ പോലീസ് പോക്സോ കേസ് എടുത്തിരുന്നത്. എന്നാൽ ഇപ്പോഴിതാ തനിയ്ക്കെതിരായ കേസ് ആസൂത്രിതവും കെട്ടിച്ചമച്ചതും...