
Social Media
രാജമൗലിയും സംഘവും ബൾഗേറിയയിൽ;നാനൂറ് കോടിയിൽ ചിത്രം ഒരുങ്ങുന്നു!
രാജമൗലിയും സംഘവും ബൾഗേറിയയിൽ;നാനൂറ് കോടിയിൽ ചിത്രം ഒരുങ്ങുന്നു!

By
ലോകമെങ്ങും ആരാധകരെ സൃഷ്ട്ടിച്ച ചിത്രമാണ് ബാഹുബലി .രണ്ടു ഘട്ടങ്ങളായാണ് ബാഹുബലി പുറത്തിറങ്ങിയത് .ശേഷം രാജമൗലിയുടെ അടുത്ത ബിഗ് ബജറ്റ് ചിത്രമാണ് വരുന്നത് എന്ന വാർത്തയാണ് വൈറലാകുന്നത്.
ബാഹുബലി സിരീസിന് ശേഷം സംവിധായകൻ എസ് .എസ്. രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ആർ.ആർ .ആറിന്റെ (താത്കാലിക പേര് ) ചിത്രീകരണം ബൾഗേറിയയിൽ തുടങ്ങി. ജൂനിയർ എൻ.ടി.ആർ , റാം ചരൺ എന്നിവരെ നായകന്മാരാക്കിയാണ് ചിത്രം ഒരുക്കുന്നത്. ഏകദേശം നാനൂറ് കോടിയോളം രൂപയാണ് ചിത്രത്തിന്റെ മുതൽമുടക്ക്.
വഡോദരയിലും ഹൈദരാബാദിലും വച്ചായിരുന്നു ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ചിത്രീകരിച്ചത്. ചൊവ്വാഴ്ചയാണ് ബൾഗേറിയൻ ഷെഡ്യൂളിന്റെ ചിത്രീകരണം ആരംഭിച്ചത്. കഴിഞ്ഞ നവംബറിലാണ് ചിത്രീകരണം തുടങ്ങിയത്. ഡി.വി .വി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഡി.വി.വി ധനയ്യയാണ് ചിത്രം നിർമ്മിക്കുന്നത്. അജയ് ദേവഗണും ആലിയ ഭട്ടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
വിപ്ലവകാരികളായ കോമരം ഭീം, അല്ലൂരി സീതാരാമരാജു എന്നീ കഥാപാത്രങ്ങളായിട്ടാണ് ജൂനിയർ എൻ.ടി ആറും റാം ചാരണും എത്തുന്നത്. 1920കളിൽ തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുത്ത സ്വാതന്ത്ര്യസമര സേനാനികളാണ് അല്ലൂരി സീതാരാമ രാജുവും കോമരം ഭീമും.ഇവരുടെ ജീവിത കഥയാണ് ചിത്രം പറയുന്നത്.
വിദേശചിത്രമായ മോട്ടോർ സൈക്കിൾ ഡയറീസിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ചിത്രം ഒരുക്കുന്നതെന്ന് രാജമൗലി വ്യക്തമാക്കിയിട്ടുണ്ട്. അച്ഛൻ വിജയേന്ദ്രപ്രസാദിന്റെ കഥയ്ക്ക് രാജമൗലിയാണ് തിരക്കഥ ഒരുക്കുന്നത്.പത്ത് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. എം.എം. കീരവാണിയാണ് സംഗീതം പകരുന്നത്. കെ.കെ. സെന്തിൽകുമാർ കാമറ കൈകാര്യം ചെയ്യുന്നു. അടുത്ത വർഷം ജൂലായ് ഒടുവിൽ ചിത്രം തിയേറ്ററുകളിലെത്തും.
about rajamouli new movie
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...
മലയാളികൾക്കേറെ പ്രിയപ്പെട്ട കുടുംബമാണ് സുരേഷ് ഗോപിയുടേത്. കുടുംബത്തിലെ ഓരോരുത്തരുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അച്ഛനെപ്പോലെ തന്നെ സിനിമയിൽ സജീവമാകാനുള്ള...
സംവിധായകനായും നടനായും മലയാള സിനിമയിൽ തന്റേതായി ഇടം കണ്ടെത്തിയ നടനാണ് ലാൽ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നതും. മുൻപ്...