മാമാങ്കത്തിന് ശേഷം തന്റെ അടുത്ത ബിഗ് ബജറ്റ് ചിത്രമായ ഷൈലോക്കിന്റെ ഷൂട്ടിങിലാണ് മമ്മൂട്ടി . പാലക്കാട് വരിക്കാശ്ശേരി മനയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് . മമ്മൂട്ടി പാലക്കാട് ഉണ്ടെന്നറിഞ്ഞു പ്രിയ നായകനെ കാണാൻ അട്ടപ്പാടിയിലെ ആദിവാസി കോളനിയിലെ കുട്ടികൾ എത്തി .
അട്ടപ്പാടി പട്ടികവർഗ കോളനിയിലെ വിദ്യാർത്ഥികളുടെ മുഴുവൻ പഠന ചെലവ് നടൻ മമ്മൂട്ടി ഏറ്റെടുത്തു. കുട്ടികളെ നേരിട്ടു കണ്ട് പഠന ചിലവുകൾക്ക് ആവശ്യമായ സഹായം കൈമാറിയ താരം ഓണക്കിറ്റുകൾ സമ്മാനിക്കുകയും ചെയ്തു. തമിഴ് താരം രാജ്കിരണും മമ്മൂട്ടിക്കൊപ്പം ഓണക്കിറ്റുകളും മറ്റും വിതരണം ചെയ്യുന്ന ചടങ്ങിൽ പങ്കെടുത്തു. ഇതിനു മുൻപും ഒട്ടേറെ സഹായങ്ങൾ നേരിട്ടും തന്റെ ഫാൻസ് അസ്സോസിയഷനുകൾ വഴിയും മറ്റു സന്നദ്ധ സംഘടനകൾ വഴിയും ആദിവാസികളുടെ ഉന്നമനത്തിനായി മമ്മൂട്ടി ചെയ്തിട്ടുണ്ട്.
ഇപ്പോൾ ഇതാ വിദ്യാഭ്യാസം മുൻനിർത്തിയുള്ള പുതിയ ഒരു മുതൽക്കൂട്ട് മമ്മൂട്ടി നടത്തിയിരിക്കുകയാണ്. ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് തനിക്കായി വന്ന മുഴുവൻ വിദ്യാർത്ഥികൾക്കും ഒപ്പം ഫോട്ടോയെടുത്തതിനും സന്തോഷം പങ്കിട്ടതിനും ശേഷമാണ് മമ്മൂട്ടി അവരെ തിരിച്ച് യാത്രയാക്കിയത്.
mammootty’s helping hands towards attappadi tribal kids
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...