Connect with us

ഇന്ന് ജീവിച്ചിരിക്കുന്നതിന് കാരണമായ വ്യക്തിയെ പരിചയപ്പെടുത്തി മംമ്ത മോഹൻദാസ് !

Malayalam Breaking News

ഇന്ന് ജീവിച്ചിരിക്കുന്നതിന് കാരണമായ വ്യക്തിയെ പരിചയപ്പെടുത്തി മംമ്ത മോഹൻദാസ് !

ഇന്ന് ജീവിച്ചിരിക്കുന്നതിന് കാരണമായ വ്യക്തിയെ പരിചയപ്പെടുത്തി മംമ്ത മോഹൻദാസ് !

ജീവീതത്തിലെ മോശം അവസ്ഥയൊക്കെ അതി മനോഹരമായി തരണം ചെയ്ത വ്യക്തിയാണ് മംമ്ത മോഹൻദാസ് . മലയാള സിനിമയിൽ ഇത്രയും കരുത്തയായ മറ്റൊരു നടിയില്ല. അര്ബുദവസ്ഥയിലൂടെ പല തവണ കടന്നു പോകേണ്ടി വന്ന മംമ്ത ആ സമയത്ത് തന്റെ ഒപ്പം നിന്ന വ്യക്തിയെ പരീജയപ്പെടുത്തുകയാണ്. ‘ഈ അമ്മയുടെ സ്നേഹമാണ് ഞാൻ ജീവിച്ചിരിക്കുന്നതിന് ഒരു കാരണം,’ എന്നു പറഞ്ഞുകൊണ്ട്ആണ് മംമ്ത ആ വ്യക്തിയെ പരിചയപ്പെടുത്തിയായത്.

അർബുദത്തിന് ചികിത്സ തേടി മംമ്ത എത്തിയത് അമേരിക്കയിലായിരുന്നു. അവിടെ വച്ച് അർബുദത്തിനുള്ള പുതിയ മരുന്നുകൾ സ്വന്തം ശരീരത്തിൽ പരീക്ഷിക്കുന്ന ഗവേഷണത്തിന്റെ ഭാഗമാകുകയും ചെയ്തു. നീൽ ശങ്കർ എന്ന ഗവേഷകനായിരുന്നു ഇതിനു ചുക്കാൻ പിടിച്ചത്.

മംമ്തയ്ക്ക് അർബുദമാണെന്ന വാർത്തയറിഞ്ഞ നീൽ ശങ്കറിന്റെ അമ്മ മകനെ നിർബന്ധിച്ച് താരത്തിന്റെ അടുക്കലേക്ക് അയയ്ക്കുകയായിരുന്നു. അർബുദത്തിനെതിരെയുള്ള പോരാട്ടത്തിൽ ആ കൂടിക്കാഴ്ച നിർണായകമായിരുന്നെന്ന് താരം പറയുന്നു.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ: ഏഴു വർഷം മുൻപ് ഈ അമ്മയാണ് അമേരിക്കയിൽ ഗവേഷകനായ തന്റെ മകനോട് എന്നെ ബന്ധപ്പെടാൻ ആവശ്യപ്പെടുന്നത്. അവരുടെ പ്രിയപ്പെട്ട താരത്തിന്റെ ആരോഗ്യ വിവരം അന്വേഷിക്കാൻ കൂടിയായിരുന്നു ആ നിർദേശം. ഞാനിന്ന് ജീവനോടെ ഇരിക്കുന്നതിന് ഒരു കാരണം ഈ അമ്മയുടെ സ്നേഹമല്ലേ? ഒരുപാടു വർഷങ്ങൾക്കു ശേഷം നീൽ ശങ്കർ സ്വന്തം അമ്മയെ എന്റെ അടുത്തേക്ക് കൂട്ടിക്കൊണ്ടു വന്നു.

നീൽ ശങ്കറിനെക്കുറിച്ച് ഞാൻ പല മാസികകളിൽ എഴുതിയിട്ടുണ്ട്. അദ്ദേഹത്തെ എന്റെ പല അഭിമുഖങ്ങളിലും പ്രതിപാദിച്ചിട്ടുമുണ്ട്. അതൊരു പ്രത്യേക വികാരമായിരുന്നു. ചിലത് വാക്കുകൾ കൊണ്ടു പ്രകടിപ്പിക്കാൻ കഴിയില്ല. എങ്ങനെ പ്രതികരിക്കണമെന്ന് എനിക്ക് അറിയില്ല. ഏറ്റവും ഭ്രാന്തമായ പുഞ്ചിരിയും കണ്ണീരുമായിരുന്നു അത്. രണ്ടും ഒരുമിച്ചെത്തിയ നിമിഷം! കടപ്പാടിന്റെ കൊടുമുടിയിലേറിയ നിമിഷങ്ങൾ. നന്ദി അമ്മേ!

mamtha about cancer days

More in Malayalam Breaking News

Trending

Recent

To Top