
Malayalam
എപ്പിസോഡിനിടെ പാട്ടുപാടി പാറുക്കുട്ടി;വൈറലായി കുഞ്ഞു താരത്തിന്റെ പാട്ട്!
എപ്പിസോഡിനിടെ പാട്ടുപാടി പാറുക്കുട്ടി;വൈറലായി കുഞ്ഞു താരത്തിന്റെ പാട്ട്!

By
മലയാളത്തിൽ ഇപ്പോൾ മുന്നിൽ നിൽക്കുന്ന പരമ്പരയാണ് ഉപ്പും മുളകും. പലപല കാരണങ്ങള്കൊണ്ടാണ് ഉപ്പും മുളകും മുന്നോട്ടുപോകുന്നത്. നീലുവും ബാലുവും ഒപ്പം നാല് മക്കളുമായി തുടങ്ങിയ പരമ്പരയിലെ പുതിയ അതിഥിയായി എത്തിയ കുഞ്ഞു താരമാണ് പാറുക്കുട്ടി .ശേഷം മലയാളികളുടെ സ്വന്തം പാറുക്കുട്ടി ആവുകയായിരുന്നു . തനിക്കു തോന്നുന്നതൊക്കെ ഡയലോഗായി പറഞ്ഞും ചിരിച്ചും പാട്ടുപാടിയും ആടിയുമൊക്കെ തന്റെ തന്നെ സ്ക്രിപ്റ്റിലാണ് പാറുക്കുട്ടിയുടെ അഭിനയം. ഇപ്പോഴിതാ, എപ്പിസോഡിനിടെ പാട്ടുപാടി പ്രേക്ഷകരെ കയ്യിലെടുക്കുകയാണ് ഈ കുട്ടിതാരം.
ഉപ്പും മുളകും സീരിയലിൽ ഇന്നേറെ ആരാധകരുള്ള കുട്ടിതാരമാണ് പാറുക്കുട്ടി എന്ന ബേബി അമയ. എല്ലാവരും അഭിനയിക്കുമ്പോൾ ക്യാമറയ്ക്കു മുന്നിൽ ജീവിക്കുകയാണ് ഈ ഒന്നരവയസ്സുകാരി. തനിക്കു തോന്നുന്നതൊക്കെ ഡയലോഗായി പറഞ്ഞും ചിരിച്ചും പാട്ടുപാടിയും ആടിയുമൊക്കെ തന്റെ തന്നെ സ്ക്രിപ്റ്റിലാണ് പാറുക്കുട്ടിയുടെ അഭിനയം. സീരിയലിൽ പാറുക്കുട്ടിയ്ക്ക് മാത്രമാണ് സ്ക്രിപ്റ്റോ എൻട്രിയോ എക്സിറ്റോ ഒന്നുമില്ലാത്തതെന്ന് ഉപ്പും മുളകിൽ പാറുക്കുട്ടിയുടെ അച്ഛനായി അഭിനയിക്കുന്ന ബിജു സോപാനം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. “വരുന്നു, ഇഷ്ടമുള്ളതൊക്കെ പെർഫോം ചെയ്തു പോവുന്നു, പാറുക്കുട്ടി എന്തു ചെയ്യുന്നു,അതാണ് സ്ക്രിപ്റ്റ്’ എന്നാണ് ബിജു സോപാനം പറഞ്ഞത്. അത് ഏറെക്കുറെ ശരിയാണ് താനും.
ഇപ്പോഴിതാ, ചേട്ടൻ കേശുവും ശിവയും കൂലംകലുഷമായ ചർച്ചകളിൽ ഏർപ്പെട്ടിരിക്കുമ്പോൾ ‘ഉണ്ണീ വാവാവോ… പൊന്നുണ്ണി വാവാവോ…’ എന്ന പാട്ടുപാടി തകർക്കുകയാണ് പാറുക്കുട്ടി. ഉപ്പും മുളകും എപ്പിസോഡിനിടയിലെ പാറുക്കുട്ടിയുടെ പാട്ടാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. ഉപ്പും മുളകും ഫാൻസ് പേജുകളിലും പാറുക്കുട്ടി ഫാൻസിന്റെ ഇൻസ്റ്റഗ്രാം, ഫെസ്ബുക്ക് പേജുകളിലുമെല്ലാം വീഡിയോ വൈറലാവുകയാണ്.
വൻപ്രേക്ഷക പിന്തുണയോടെ കഴിഞ്ഞ നാലുവർഷമായി ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന് മുന്നേറുന്ന സീരിയലാണ് ‘ഉപ്പും മുളകും’. ഇത്രയേറെ ജനപ്രീതിയുള്ള മറ്റൊരു കുടുംബ കോമഡി സീരിയൽ മലയാളം ടെലിവിഷൻ ചരിത്രത്തിൽ വേറെ ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്. അധികം ഡ്രാമയില്ലാതെ പറഞ്ഞു പോകുന്ന ‘ഉപ്പും മുളകി’ന്റെ വേറിട്ട ട്രീറ്റ്മെന്റ് തന്നെയാവാം കുട്ടികളും യുവാക്കളും മുതൽ മുതിർന്നവരെ വരെ ഒരുപോലെ ഈ സീരിയലിലേക്ക് ആകർഷിക്കുന്നത്.
uppum mulakum paarukuttys song
നടനായും ഗായകനായും സംവിധായകനായും നിർമ്മാതാവായുമെല്ലാം മലയാളികൾക്കേറെ പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ്. ഇന്നത്തെ ഉയരത്തിലേക്ക് എത്താൻ പൃഥ്വിരാജിന് ഒരുപാട് പ്രയത്നിക്കേണ്ടി വന്നിട്ടുണ്ട്. പൃഥ്വിരാജിനെതിരെ...
മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരിടം...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള, ആരാധകരുടെ പ്രിയപ്പെട്ട ദളപതിയാണ് വിജയ്. അങ്ങ് തമിഴ് നാട്ടിൽ മാത്രമല്ല, ഇങ്ങ് കേരളത്തിൽ വരെ വിജയ്ക്ക് ആരാധകർ...
ഇപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് സംവൃത സുനിൽ. രസികൻ എന്ന ലാൽ ജോസ് ചിത്രത്തിൽ ദിലീപിന്റെ...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...