ഹോളിവുഡ് താരങ്ങളെ വരെ വരുമാനത്തില്‍ പിന്നിലാക്കി ഇന്ത്യയിലെ ഏക താരം; പട്ടികയിൽ നാലാമൻ
Published on

ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്ന നടന്മാരുടെ പട്ടികയില്‍ ബോളിവുഡ് നടന് അക്ഷയ് കുമാറും. പട്ടികയിൽ നാലാം സ്ഥാനത്താണ് അക്ഷയ് . ഹോളിവുഡ് താരങ്ങളെ വരെ പിന്നിലാക്കിയാണ് നടന്നാലാം സ്ഥാനത്തെത്തിയത്. ജാക്കി ചാന്, ബ്രാഡ് ലി കൂപ്പര്‍, ക്രിസ് ഇവാന്‍സ് എന്നിവരെ പിന്നിലാക്കിയാണ് ഫോര്‍ബ്സ് മാസികയുടെ പട്ടികയില്‍ താരം നാലാമതെത്തിയത്. പട്ടികയില്‍ ഇടം കണ്ടെത്തിയ ആദ്യ പത്ത് പേരിലെ ഏക ബോളിവുഡ് നടനും അക്ഷയ് കുമാര്‍ തന്നെ.
ജൂണ്‍ 2018 വരെയുള്ള കണക്കുകള്‍ പ്രകാരം 466 കോടി രൂപയാണ് അക്ഷയ് കുമാര്‍ കൈപ്പറ്റിയത്. ഹോളിവുഡ് നടന് ഡ്വെയ്ന്‍ ജോണ്സണ് ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 640 കോടി രൂപയാണ് അദ്ദേഹം പ്രതിഫലം വാങ്ങിയത്.
മാര്‍വല്‍ സീരീസില്‍ തോര്‍ കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ ക്രിസ് ഹെംസ്വര്‍ത്തിന്റെ പ്രതിഫലം 547 കോടിയാണ് . അയണ്മാന് താരം റോബര്‍ട്ട് ഡൗണി ജൂനിയര്‍ ആണ് മൂന്നാമത്. 66 മില്യന്‍ ആണ് അദ്ദേഹത്തിന്റെ സമ്പാദ്യം.
നേരത്തെ ലോകത്തെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സെലിബ്രിറ്റികളുടെ പട്ടികയില്‍ 44ാം സ്ഥാനത്തായിരുന്നു അക്ഷയ്. 2018ല്‍ 270 കോടി രൂപയുടെ വരുമാനത്തില്‍ നിന്നാണ് അക്ഷയ് കുമാര്‍ ഒരു വര്‍ഷത്തിനു ശേഷം 466 കോടി രൂപയുടെ വരുമാനത്തിലേക്ക് കുത്തനെ ഉയര്‍ന്നത്. ഈ കാലയളവില്‍ ഇരുപതോളം ബ്രാന്‍ഡുകളുടെ പരസ്യത്തില്‍ അക്ഷയ് കരാര്‍ ഒപ്പിട്ടിരുന്നു. മിഷന് മംഗല്‍ എന്ന ചിത്രമാണ് അക്ഷയ് കുമാറിന്റെ ഏറ്റവും പുതിയ ചിത്രം.
akshay kumar- forbes list – 4th position
ബോളിവുഡിൽ നിരവധി ആരാധകരുള്ള നടനാണ് ആമിർ അലി. ഇപ്പോഴിതാ ചെറുപ്പകാലത്ത് ലൈം ഗികാതിക്രമം നേരിട്ടതിനാൽ പിന്നീട് താൻ ട്രെയ്നിൽ യാത്ര ചെയ്യാറില്ലെന്ന്...
നിരവധി ആരാധരുണ്ടായിരുന്ന നടിയാണ് മധുബാല. ഇന്ത്യൻ സിനിമയിലെ ഏറ്റവും അതിശയകരമായ അഭിനേത്രിയായി മധുബാലയെ പലപ്പോഴും ഓർമ്മിക്കാറുണ്ട്. ഇപ്പോഴിതാ നടിയെ കുറിച്ച് സഹോദരി...
സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും ബോളിവുഡ് സിനിമാ ലോകത്തെ കീഴ്പ്പെടുത്തിയ നടിയാണ് ഐശ്വര്യ റായ്. 1994 ൽ ലോകസുന്ദരിയായി ആരാധകരുടെ മനം കവരുകയും...
കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് നടൻ സൽമാൻ ഖാന് നേരെ വ ധ ഭീ ഷണി വന്നത്. പിന്നാലെ പോലീസ് കേസെടുത്ത് അന്വേഷണവും...
നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് സൽമാൻ ഖാൻ. ഇപ്പോഴിതാ സൽമാൻ ഖാന് വീണ്ടും വധഭീഷണി വന്നുവെന്നുള്ള വാർത്തയാണ് പുറത്തെത്തുന്നത്. വാട്ട്സ്ആപ്പ് സന്ദേശത്തിലൂടെയാണ്...