ഐശ്വര്യ -അഭിഷേക് വിവാഹത്തിലെ അപൂർവ്വ ചിത്രങ്ങൾ പങ്കുവെച്ച് ഡിസൈനേഴ്സ്
Published on

ബോളിവുഡിന്റെ പ്രിയ താര ജോഡികളാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായിയും. ഇരുവരുടെയും വിവാഹം നടന്ന് പന്ത്രണ്ട് വർഷം പിന്നിടുമ്പോൾ ഇരുവരുടെയും വിവാഹ ദിനത്തിൽനിന്നുളള ചിത്രങ്ങൾ പങ്കുവച്ച് ഡിസൈനർമാരായ അബു ജാനിയും സന്ദീപ് ഖോശ്ലയും. ഈ അടുത്തിടെയാണ് താരജോഡികൾ തങ്ങളുടെ 12 -ആം വിവാഹ വാർഷികം ആഘോഷിച്ചത് . എന്നാലിപ്പോൾ . തങ്ങളുടെ ഡിസൈനർ ബ്രാൻഡ് 33 വർഷം പൂർത്തിയാക്കിയ വേളയിൽ താരജോഡികളുടെ വിവാഹ ദിനത്തിൽ നിന്നുളള ആരും കാണാത്ത ചിത്രങ്ങൾ ഇവർ പുറത്തുവിട്ടത്.ഇരുവരുടെയും വിവാഹ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തത് അബു ജാനിയും സന്ദീപ് ഖോശ്ലയും ആയിരുന്നു.
അഭിഷേക്-ഐശ്വര്യ വിവാഹത്തിലെ സംഗീത് ചടങ്ങിൽനിന്നുളള ഫോട്ടോകളാണ് ആദ്യം ഷെയർ ചെയ്തത്. ചടങ്ങിൽ അമതാഭ് ബച്ചനും ഭാര്യ ജയ ബച്ചനും നൃത്തം ചെയ്യുന്നതിന്റെയും മകൾ ശ്വേത ബച്ചൻ പിതാവ് അമിതാഭ് ബച്ചനൊപ്പം നൃത്തം ചെയ്യുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.വിവാഹത്തിനു തൊട്ടു മുൻപായുളള ചടങ്ങുകളുടെ ചിത്രങ്ങളും പുറത്തുവന്നവയിലുണ്ട്.
അഭിഷേക് ബച്ചനും ഐശ്വര്യ റായിയും 2007 ഏപ്രിൽ 20 നാണ് വിവാഹിതരായത്. മുംബൈയിൽ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഇരുവർക്കും ആരാധ്യ എന്നൊരു മകളുണ്ട്. വിവാഹശേഷം അഭിഷേകും ഐശ്വര്യയും ഒന്നിക്കുന്ന ‘ഗുലാബ് ജാമുൻ’ അണിയറയിൽ ഒരുങ്ങുകയാണ്.
aishwarya-abhishek- wedding-pics-viral
ബോളിവുഡിൽ നിരവധി ആരാധകരുള്ള നടനാണ് ആമിർ ഖാൻ. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ മഹാഭാരതം...
സാമ്പത്തിക തട്ടിപ്പ് കേസിൽ 77 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന കേസിൽ ബോളിവുഡ് നടി ആലിയ ഭട്ടിന്റെ പേഴ്സണൽ അസിസ്റ്റന്റ് വേദിക പ്രകാശ്...
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും...
ബോളിവുഡിന്റെ പ്രിയ താരമാണ് ആമിർ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുമുണ്ട്. ഇപ്പോഴിതാ തന്റെ വ്യക്ത ജീവിതത്തെ കുറിച്ച്...
കുറച്ച് നാളുകൾക്ക് മുമ്പ് ആണ് പ്രിയദർശന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ബോളിവുഡ് ചിത്രം ‘ഹേരാ ഫേരി 3’-ൽ നിന്ന് നടൻ പരേഷ് റാവൽ...