ബോളിവുഡ് നടി വിദ്യാ സിന്‍ഹ അന്തരിച്ചു
Published on

ബോളിവുഡിൽ ഒരുകാലത്ത് തിളങ്ങിനിന്ന നടി വിദ്യാ സിന്‍ഹ അന്തരിച്ചു. എഴുപത്തിയൊന്നു വയസായിരുന്നു.വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ബുധനാഴ്ച വൈകീട്ടോടെ അസുഖം മൂര്‍ച്ഛിച്ചു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന് നിലനിര്‍ത്തിയിരുന്നത്.
ഹിന്ദി ചലച്ചിത്രങ്ങളായ ‘ചോട്ടി സീ ബാത്’, ‘രജനിഗന്ധ’, ‘പതി, പത്നി ഓർ വോ’ എന്നിവയിലെ അഭിനയത്തിന് ശ്രദ്ധ പിടിച്ചു പറ്റിയ വിദ്യ സിൻഹ ലളിതമായ അഭിനയ ശൈലി കൊണ്ട് ‘അടുത്ത വീട്ടിലെ പെൺകുട്ടി’ ഇമേജിനു പാത്രമായിരുന്നു.
1974 -ലെ രാജ കാക എന്ന ബോളിവുഡ് ചിത്രത്തിലൂടെയായിരുന്നു വിദ്യാ സിന്‍ഹ അഭിനയ രംഗത്തേക്ക് അരങ്ങേറിയത്. അതേ വര്‍ഷം പുറത്തിറങ്ങിയ ബാസു ചാറ്റര്‍ജിയുടെ രാജ്നിഗന്ധയില്‍ അമോള്‍ പലേക്കര്‍ക്കൊപ്പവും വിദ്യ അഭിനയിച്ചു. മൊത്തം 198 സിനിമകളിൽ വേഷമിട്ടു. ജീവ എന്ന ചിത്രത്തിനുശേഷം അഭിനയരംഗത്ത് നിന്ന് വിട്ടു നിന്ന വിദ്യ, പിന്നീട് സിദ്ദീഖ് സംവിധാനം ചെയ്ത സല്മാന് ഖാന് ചിത്രം ബോഡിഗാര്‍ഡിലൂടെയാണ് സിനിമ അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്നത്.സിനിമകളോടൊപ്പം തന്നെ വിദ്യ അഭിനയിച്ച ഗാനങ്ങളും വലിയ ഹിറ്റുകളായിരുന്നു. യേശുദാസ് ആലപിച്ച ‘ജാനേമൻ ജാനേമൻ’, ‘കയി ബാർ യു ഭി ദേഖാ ഹൈ’, രജ്നിഗന്ധ ഫൂൽ തുംഹാരേ’ തുടങ്ങിയവ ഇന്നും ആരാധകരുടെ ചുണ്ടിലും മനസ്സിലും സജീവമാണ്.ഇതിനു പുറമേ, കാവ്യാഞ്ജലി, ഹാര് ജീത്ത്, ഖുബൂള്‍ ഹായ്, ഇഷ്ക് കാ രംഗ് സേഫ്ഡ്, ചന്ദ്ര നന്ദിനി. കുല്‍ഫി കുമാര്‍ ബാജേവാലാ തുടങ്ങിയ നിരവധി ടെലിവിഷന്‍ ഷോകളിലും വിദ്യ അഭിനയിച്ചു.ഭര്‍ത്താവ് വെങ്കിടേശ്വര അയ്യര്‍. ജാന്‍വിയാണ് മകള്‍.
vidya sinha- actress-died
സാമ്പത്തിക തട്ടിപ്പ് കേസിൽ 77 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന കേസിൽ ബോളിവുഡ് നടി ആലിയ ഭട്ടിന്റെ പേഴ്സണൽ അസിസ്റ്റന്റ് വേദിക പ്രകാശ്...
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും...
ബോളിവുഡിന്റെ പ്രിയ താരമാണ് ആമിർ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുമുണ്ട്. ഇപ്പോഴിതാ തന്റെ വ്യക്ത ജീവിതത്തെ കുറിച്ച്...
കുറച്ച് നാളുകൾക്ക് മുമ്പ് ആണ് പ്രിയദർശന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ബോളിവുഡ് ചിത്രം ‘ഹേരാ ഫേരി 3’-ൽ നിന്ന് നടൻ പരേഷ് റാവൽ...
ബോളുവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് ദീപിക പദുകോൺ. ഇപ്പോഴിതാ പ്രശസ്തമായ ഹോളിവുഡിന്റെ ‘വാക്ക് ഓഫ് ഫെയിമി’ൽ ദീപികയ്ക്ക് ആദരം ലഭിച്ചിരിക്കുകയാണ്. സിനിമ,...