Connect with us

ശീത യുദ്ധം തുടരുന്നു ! കങ്കണയെ ട്രോളി തപ്‌സി !

Bollywood

ശീത യുദ്ധം തുടരുന്നു ! കങ്കണയെ ട്രോളി തപ്‌സി !

ശീത യുദ്ധം തുടരുന്നു ! കങ്കണയെ ട്രോളി തപ്‌സി !

കങ്കണയെ വീണ്ടും ട്രോളി തപ്‌സി രംഗത്ത്. മിഷന്‍ മംഗള്‍ എന്ന സിനിമയ്ക്ക് പിന്തുണയുമായി കങ്കണ രംഗത്ത് എത്തിയില്ലല്ലോയെന്നാണ് തപ്‌സി ചോദിക്കുന്നത്. നേരത്തെ കങ്കണ തപ്‌സിക്ക് എതിരെ രംഗത്ത് എത്തിയ സംഭവം പരാമര്‍ശിച്ചാണ് ട്രോള്‍. സ്ത്രീകള്‍ പരസ്പരം പിന്തുണയ്ക്കണമെന്ന് നേരത്തെ കങ്കണ പറഞ്ഞിരുന്നു. മാത്രവുമല്ല തപ്‌സി കങ്കണയുടെ കോപ്പിയാണെന്ന് പറഞ്ഞ് രംഗോളി ചന്ദലും രംഗത്ത് എത്തിയിരുന്നു. കങ്കണയുടെ സഹോദരിയാണ് രംഗോളി.

അവര്‍ എപ്പോഴും സ്ത്രീകള്‍ പരസ്പരം പിന്തുണയ്ക്കുന്നതിനെ കുറിച്ച്‌ പറയാറുണ്ട്. പക്ഷേ എന്റെ ഒരു സിനിമയെ കുറിച്ച്‌ എന്തെങ്കിലും നല്ല വാക്ക് അവര്‍ പറയുന്നത് ഞാന്‍ കേട്ടിട്ടില്ല. മിഷന്‍ മംഗളില്‍ അഞ്ച് സ്ത്രീകള്‍ പ്രധാന കഥാപാത്രങ്ങളായുണ്ട്.അവര്‍ ഞങ്ങളെ പ്രശംസിച്ചോ?. ഞാന്‍ അവരുടെ ജൂനിയറാണ്. അവരുടെയത്രെ സിനിമകള്‍ എനിക്കുണ്ടാകില്ല. പക്ഷേ മികച്ച സിനിമകള്‍ ചെയ്തിട്ടുണ്ട്, പലരും അതിനെ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്- തപ്‌സി പറയുന്നു.

കങ്കണയുടെ പരാമര്‍ശങ്ങള്‍ തന്നെ വിഷമിപ്പിച്ചുവെന്നും ഒരു അഭിമുഖത്തില്‍ തപ്‌സി വ്യക്തമാക്കി. ഞാന്‍ ആദരിക്കുന്ന ഒരു വ്യക്തിയില്‍ നിന്നുള്ള അത്തരം പരാമര്‍ശങ്ങള്‍ വേദനിപ്പിച്ചു. നിരാശയാക്കി. അവരുടെ കോപ്പിയാണ് ഞാന്‍ എന്നു പറഞ്ഞതില്‍ എനിക്ക് സന്തോഷമായിരുന്നു.

കാരണം അവര്‍ മികച്ച നടിയാണ്. അത് അവഹേളിക്കുന്നതായി ഞാന്‍ കാണുന്നില്ല. അവര്‍ അങ്ങനെയൊക്കെ പറയുമ്ബോള്‍ അവരെ കുറിച്ച്‌ തന്നെയാണ് വിലയിരുത്തപ്പെടുക. അവര്‍ പറയുന്ന കാര്യങ്ങള്‍ അസഹനീയമായിരുന്നു. പക്ഷേ ഞാന്‍ അവര്‍ക്കെതിരെ നിലകൊള്ളില്ല. കാരണം ഒരു പെര്‍ഫോര്‍മര്‍ എന്ന നിലയില്‍ ഞാന്‍ അവരെ ഇഷ്ടപ്പെടുന്നു. അത് തുടരുക തന്നെ ചെയ്യും- തപ്‌സി പറയുന്നു.

tapsee pannu against kangana ranaut

More in Bollywood

Trending

Recent

To Top