
Tamil
ആ ചിത്രത്തിന് മുൻപ് രാജമൗലി എന്ന സംവിധായകനെകുറിച്ച് കേട്ടിട്ട് പോലുമില്ലായിരുന്നു – പ്രദീപ് റാവത്ത്
ആ ചിത്രത്തിന് മുൻപ് രാജമൗലി എന്ന സംവിധായകനെകുറിച്ച് കേട്ടിട്ട് പോലുമില്ലായിരുന്നു – പ്രദീപ് റാവത്ത്

By
രാജമൗലി എന്ന സംവിധായകൻ ഇന്ന് ലോക പ്രസിദ്ധൻ ആണ്. ബാഹുബലി ലോക സിനിമയിൽ തന്നെ വിസ്മയമായി മാറ്റിയ സംവിധായകനാണ് അദ്ദേഹം.
എന്നാൽ സൈ എന്ന തെലുഗ് ചിത്രം ചെയ്യുന്നതിന് മുന്‍പ് രാജമൗലി എന്ന സംവിധായകനെക്കുറിച്ച് കേട്ടിട്ട് പോലുമില്ലായിരുന്നുവെന്ന് നടന് പ്രദീപ് റാവത്ത്.
“സൈ എന്ന ചിത്രത്തിലാണ് അദ്ദേഹത്തിനൊപ്പം ഞാന്‍ ആദ്യമായി ജോലി ചെയ്യുന്നത്. നല്ലൊരു വില്ലനെ തേടിയുള്ള അന്വേഷണത്തിലായിരുന്നു രാജമൗലി. ലഗാനിലെ കഥാപാത്രം കണ്ടിട്ടായിരുന്നു വിളിച്ചത്. ഇങ്ങനെയൊരു സംവിധായകനെക്കുറിച്ച് നേരത്തെ കേട്ടിട്ട് പോലുമില്ലായിരുന്നു. സീനിയറായ ഒരാളാണെന്ന് കരുതി കാണാന്‍ പോയപ്പോഴാണ് വളരെ ചെറുപ്പമാണല്ലോ എന്ന് മനസിലായത്. Star And Styleറഗ്ബി മല്‍സരത്തെ അടിസ്ഥാനമാക്കിയായിരുന്നു സിനിമ. ഷൂട്ടിങ് തുടങ്ങുന്നതിന് മുന്‍പ് സ്ക്രീന്‍ ടെസ്റ്റ് നടത്തിയിരുന്നു.
എന്റെ പ്രകടനം ഇഷ്ടമായപ്പോള്‍ അദ്ദേഹം തിരക്കഥയില്‍ ചെറിയ ചില മാറ്റങ്ങളും വരുത്തി. വേറൊരു വില്ലനും അതുപോലൊരു തിരക്കഥ കിട്ടുമെന്ന് എനിക്ക് തോന്നുന്നില്ല. അതിന് ശേഷം ഇന്നും ആന്ധ്രാക്കാര്‍ എന്നെ ഭിക്ഷു എന്നാണ് വിളിക്കുന്നത്. അതിന് ശേഷം രാജമൗലി പ്രഭാസിനെ നായകനാക്കി ചെയ്ത ഛത്രപതിയിലും പ്രധാന വില്ലന്‍വേഷമായിരുന്നു”.
pradeep rawat about rajamouli
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് കനക. ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ പ്രേക്ഷകരുടെ പ്രിയനായികമാരുടെ ഇടയിൽ...
2009 ലാണ് ജയം രവിയും ആരതിയും വിവാഹിതരായത്. 15 വർഷം നീണ്ട വിവാഹ ജീവിതമാണ് നടൻ അവസാനിപ്പിക്കുന്നത്. രണ്ട് മക്കളും ഇവർക്കുണ്ട്....
തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് നയൻതാരയും വിഘ്നേഷും. ഏറെ നാളത്തെ വിവാദങ്ങൾക്കും വിമർശനങ്ങൾക്കുമൊടുവിൽ ആണ് നയൻതാര വിഘ്നേഷുമായി പ്രണയത്തിലാകുന്നത്. 2022...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിശാൽ. തമിഴ് നാട്ടിൽ മാത്രമലല്, കേരളത്തിൽ വരെ വിശാലിന് ആരാധകരുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് ജയം രവി. പൊന്നിയിൻ സെൽവൻ എന്ന ഇതിഹാസ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരനായി മാറിയിരിക്കുകയാണ് താരം....