
Social Media
അര്‍ബാസ് ഖാന്റെ പിറന്നാള്‍ പാട്ടുംപാടി ആഘോഷിച്ചു മോഹന്‍ലാലും പ്രണവും !
അര്‍ബാസ് ഖാന്റെ പിറന്നാള്‍ പാട്ടുംപാടി ആഘോഷിച്ചു മോഹന്‍ലാലും പ്രണവും !

By
സിദ്ദിഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദറിന്റെ സെറ്റിലാണ് ഇപ്പോള്‍ മോഹന്‍ലാല്‍ ഉള്ളത്. ചിത്രത്തില്‍ ബോളിവുഡ് താരം അര്‍ബാസ് ഖാനും പ്രധാന വേഷത്തിലുണ്ട്. കഴിഞ്ഞ ദിവസം അര്‍ബാസ് ഖാന്റെ ജന്മദിനത്തോട് അനുബന്ധിച്ച് മോഹന്‍ലാല്‍ അദ്ദേഹത്തിനായി വിരുന്നൊരുക്കി. മോഹന്‍ലാലിന്റെ വീട്ടില്‍ അദ്ദേഹവും ഭാര്യ സുചിത്രയും മക്കളുമെല്ലാം പാട്ടുകള്‍ പാടി ആഘോഷത്തില്‍ കൂടി.
സല്മാന് ഖാന്റെ സഹോദരനാണ് അര്‍ബാസ്. എന്‍ഫോഴ്സ്മെന്റ് ഓഫിസറായ വേദാന്തം ഐപിഎസ് എന്ന കഥാപാത്രമായാണ് അര്‍ബാസ് ഖാന് ബിഗ് ബ്രദറില്‍ എത്തുക. നേരത്തേ 2011ല്‍ സല്മാന് ഖാനെ നായകനാക്കി ഹിന്ദിയില്‍ ബോഡിഗാര്‍ഡ് സംവിധാനം ചെയ്ത സിദ്ധിഖിന് അര്‍ബാസ് ഖാനെ ദീര്‍ഘകാലമായി പരിചയമുണ്ട്. കോമഡിക്ക് എന്ന പോലെ ആക്ഷനും പ്രാധാന്യമുള്ള ചിത്രമാണ്.
തികഞ്ഞ ഫാമിലി എന്റര്‍ടെയ്നറായി ചിത്രമൊരുക്കുന്നതിനാണ് ശ്രമിക്കുന്നതെന്ന് സിദ്ദിഖ് പറയുന്നു. അനൂപ് മേനോന്, വിഷ്ണു ഉണ്ണികൃഷ്ണന്, സര്‍ജാനോ ഖാലിദ്, ടിനി ടോം തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. പുതുമുഖം മിര്‍ന മേനോനാണ് നായികാ വേഷത്തില്‍ എത്തുന്നത്.
Arbaaz Khan’s birthday celebrated in Mohanlal’s house. Arbaaz Khan debuting to Malayalam through Mohanlal starrer Big Brother directing by Siddique.
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...
മലയാളികൾക്കേറെ പ്രിയപ്പെട്ട കുടുംബമാണ് സുരേഷ് ഗോപിയുടേത്. കുടുംബത്തിലെ ഓരോരുത്തരുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അച്ഛനെപ്പോലെ തന്നെ സിനിമയിൽ സജീവമാകാനുള്ള...
സംവിധായകനായും നടനായും മലയാള സിനിമയിൽ തന്റേതായി ഇടം കണ്ടെത്തിയ നടനാണ് ലാൽ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നതും. മുൻപ്...
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്....
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...