
Malayalam
സേതുരാമയ്യര്‍ ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം ജഗതിയും!
സേതുരാമയ്യര്‍ ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം ജഗതിയും!

By
മലയാളികൾക്കെന്നും ഇഷ്ട്ടമുള്ള താരങ്ങൾ ഒരുമിച്ചെത്തി തകർത്ത സിനിമ സീരീസാണ് സേതുരാമയ്യർ സിബിഐ . മമ്മൂട്ടിയുടെ സിനിമാ കരിയറിലെ ഏറ്റവും പ്രസിദ്ധമായ സിനിമാ സീരീസാണ് സേതുരാമയ്യര്‍ സിബിഐ. ആദ്യ ഭാഗം ഒരു സിബിഐ ഡയറിക്കുറിപ്പ് 1988ലും ജാഗ്രത 1989ലും മൂന്നാം ഭാഗം സേതുരാമയ്യര്‍ സിബിഐ 2004ലും നേരറിയാന്‍ സിബിഐ 2005ലുമാണ് റിലീസ് ചെയ്തത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ അഞ്ചാം ഭാഗം ഒരുക്കാനുള്ള തയാറെടുപ്പിലാണ് കെ മധുവും എസ് എന്‍ സ്വാമിയും.
മമ്മൂട്ടിക്കൊപ്പം മുകേഷ്, ജഗതി എന്നിവരും ഈ സീരിസിന്റെ ഭാഗമാണ്. എന്നാല്‍ കാര്‍ അപകടത്തില്‍ ശരീരം തളര്‍ന്നു പോയ ജഗതി ഇപ്പോള്‍ ഒരുക്കാന്‍ പോകുന്ന സി ബി ഐ അഞ്ചാം ഭാഗത്തില്‍ ഉണ്ടാവുമോ എന്ന സംശയത്തില്‍ ആണ് പ്രേക്ഷകര്‍. പതുക്കെ അഭിനയ രംഗത്തേക്ക് തിരിച്ചു വരാന്‍ തയ്യാറെടുക്കുന്ന ജഗതി അഞ്ചാം ഭാഗത്തില്‍ ഉണ്ടാവും എന്നാണ് റിപ്പോര്‍ട്ട്.
അഞ്ചാം ഭാഗത്തില്‍ വിരമിച്ച സിബിഐ ഓഫീസറുടെ വേഷത്തിലായിരിക്കും മമ്മൂട്ടി എത്തുക. ഒരു യുവതാരമായിരിക്കും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുക. എന്നാല്‍ ഇതു സംബന്ധിച്ച സ്ഥിരീകരണമൊന്നുമുണ്ടായിട്ടില്ല. അടുത്തിടെ ഒരു പരസ്യ ചിത്രത്തിലും ഒരു സിനിമയിലും ജഗതി അഭിനയിച്ചിരുന്നു.
Jagathy Sreekumar will act the 5th part of CBI Directory
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ ഉണ്ണി മുകുന്ദൻ മർദിച്ചുവെന്ന പരാതിയുമായി മുൻ മാനേജർ രംഗത്തെത്തിയിരുന്നത്. ടൊവിനോ തോമസ് ചിത്രം നരിവേട്ടയ്ക്ക് പോസിറ്റീവ്...
തന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ ഇയർ ബാലൻസ് പ്രശ്നം നിസാരമായി പരിഹരിച്ച ഡോക്ടറെ ആരാധകർക്ക് വേണ്ടി പരിചയപ്പെടുത്തി നടൻ മോഹൻലാൽ. ഫെയ്സ്ബുക്ക്...
മോഹൻലാലിന്റേതായി പുറത്തെത്തി റെക്കോർഡുകൾ ഭേദിച്ച ചിത്രമായിരുന്നു തുടരും. ചിത്രത്തിലെ വില്ലനായി എത്തിയ പ്രകാശ് വർമയുടെ കഥാപാത്രത്തെ പ്രശംസിക്കാത്തവരായി ആരുമുണ്ടാകില്ല. ഇപ്പോഴിതാ തന്റെ...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രം ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ സെൻസറിങ്ങുമായി ബന്ധപ്പെട്ട വിവാദമാണ് കേരളക്കരയിലെ ചർച്ചാ...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...