
Social Media
ദുൽഖറുമായുള്ള സൗഹൃദത്തെ കുറിച്ച് ഹൈബി ഈഡൻ പറയുന്നു!
ദുൽഖറുമായുള്ള സൗഹൃദത്തെ കുറിച്ച് ഹൈബി ഈഡൻ പറയുന്നു!

By
ഏവർക്കും പ്രിയപെട്ട രണ്ടു താരങ്ങളാണ് ഹൈബി ഈഡനും ദുൽഖർ സൽമാനും . കേരളീയരുടെ പ്രിയപ്പെട്ട ജനപ്രതിനിധിയാണ് ഹൈബി ഈഡൻ. വളരെ ചെറിയ പ്രായത്തിൽ തന്നെ ദേശീയ രാഷ്ട്രീയത്തിൽ ചുവട് വയ്ക്കാൻ ഇദ്ദേഹത്തിനു കഴിഞ്ഞു. ഇപ്പോഴിത പ്രേക്ഷകരുടെ പ്രിയപ്പെട്ട ദുൽഖർ സൽമാനുമായുളള സൗഹൃദത്തിന്റെ കഥ വെളിപ്പെടുത്തുകയാണ്. അച്ഛന്മാരിൽ നിന്ന തുടങ്ങിയ സൗഹൃദമാണ് ഇവരുടേത്. ഇന്ത്യൻ എക്സ്പ്രസ് മലയാളത്തിനു നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
എറണാകുളം ഗവൺമെന്റ് കോളേജിൽ ഒരു കാലഘട്ടത്തിലായിരുന്നു മമ്മൂട്ടിയും ഹൈബി ഈഡന്റെ പിതാവും പഠിച്ചത്. ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. ഈ സൗഹൃദം അടുത്ത തലമുറയിലേയ്ക്കും എത്തുകയായിരുന്നു. ദുൽഖറും ഹൈബി ഈഡനും എറണാകുളം ടോക്ക് എച്ച് സ്കൂളിൽ ഒന്നാം ക്ലാസിൽ ഒരുമിച്ചെത്തി. എന്നാൽ ആ വർഷം കഴിഞ്ഞപ്പോൾ തന്നെ താര കുടുംബം ചെന്നൈയിലേയ്ക്ക് പോകുകയായിരുന്നു.
പിതാക്കന്മാർ സൂക്ഷിച്ചിരുന്ന സൗഹൃദം മക്കളിലൂടെയും മുന്നോട്ട് പോകുകയായിരുന്നു. ഹൈബി ജനപ്രതിനിധിയും ദുൽഖർ വെള്ളിത്തിരയിലേയും താരമായി. എംഎൽഎയായപ്പോൾ ആദ്യം നടത്തിയ പൊതുചടങ്ങിൽ ബാല്യകാല സുഹൃത്ത് ദുൽഖറിനെയായിരുന്നു അതിഥിയായി ക്ഷണിച്ചിരുന്നത് . പഠനത്തിൽ മികവ് പുലർത്തിയ 100 വിദ്യാർഥികൾക്കുള്ള സമ്മാനദാന ചടങ്ങായിരുന്നു .
ദുൽഖറിന്റെ ആദ്യ ചിത്രം സെക്കൻഡ് ഷോ പുറത്തു വന്ന സമയമായിരുന്നു അത്. താരപുത്രൻ താരമായതിനു ശേഷമുള്ള ആദ്യ പരിപാടിയായിരുന്നു അത്. അതിനാൽ തന്നെ സംസാരത്തിൽ ചെറിയ പരിഭ്രമമുണ്ടായിരുന്നു. അന്ന് മമ്മൂട്ടിയുടെ ചിത്രം ഫ്രാഞ്ചിയേട്ടന്റെ പ്രസംഗത്തിലെ ഡയലോഗോടെയാണ് തുടങ്ങിയത്. എംഎൽഎ ഫണ്ട് ഉപയോഗിച്ച് നൽകിയ സമ്മാനങ്ങൾ ദുൽഖർ വിതരണം ചെയ്തു
പിന്നീട് ആ സൗഹൃദം മുറഞ്ഞില്ല. ഇടയ്ക്കിടെ ഈ ബന്ധം പുതുക്കാറുമുണ്ട്. ദുൽഖറിന്റെ എല്ലാ ചിത്രങ്ങളും കാണുകയും അഭിപ്രായമറിയിക്കാറുമുണ്ട് . തിരിച്ച് മറുപടിയുമായി ദുൽഖറും എത്താറുണ്ട്. കഴിഞ്ഞ തവണ നടന്ന ടേക്ക് എച്ചിലെ പൂർവ്വ വിദ്യാർഥി സംഘമത്തിന് ദുൽഖറിന് എത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ അടുത്തതിന് എത്തുമെന്നുള്ള പ്രതീക്ഷയും ഹൈബി പങ്കുവെയ്ക്കുന്നുണ്ട്
മമ്മൂട്ടിയെ കാണാൻ എത്തിയപ്പോഴുള്ള ലഒരു സംഭവവും പ്രിയപ്പെട്ട എംപി പങ്കുവെയ്ക്കുന്നുണ്ട്. ഒരു ശുപാർശയുമായി മഴ നനഞ്ഞ് കുളിച്ചായിരുന്നു അദ്ദേഹത്തിനടുത്ത് എത്തിയത്. . ആകെ നനഞ്ഞതു കൊണ്ട് അകത്ത് കയറാൻ മടിച്ച് നിന്നു. തനിയ്ക്ക് കയറി വരാൻ അർഹതയുളള ആളാണെന്ന് നിർബന്ധിച്ച് അദ്ദേഹം അകത്ത് കയറ്റി ഇരുത്തി ഒരു ചൂട് കട്ടൻ ചായ നൽകി. പിന്നീട് വിശേഷങ്ങൾ ചോദിച്ച് അറിയുകയായിരുന്നു.
രാഷ്ട്രീയത്തിൽ സജീവമായപ്പോൾ മമ്മൂക്കയുമായുള്ള സൗഹൃദം കുറച്ചു കൂടി വർധിച്ചു. പക്ഷെ അന്നത്തെ മഴയത്ത് അദ്ദേഹത്തിന്റെ വീട്ടിൽ നിന്ന് ലഭിച്ച കട്ടൻ ചായയ്ക്ക് അച്ഛനുമായുളള സൗഹൃദത്തിന്റെ ചൂട് ഉണ്ടായിരുന്നുവെന്ന് ഹൈബി അഭിമുഖത്തിൽ പറയുന്നുണ്ട്
Hibi Eben MP on his friendship with Dulquer Salmaan
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. അവതാരകയായി എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറായി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ദിലീപിനെയും മഞ്ജിവിനെയുമെല്ലാം അപകീർത്തിപ്പെടുത്തുന്ന ആരോപണങ്ങളുമായി സംവിധായൻ സനൽകുമാർ ശശിധരൻ രംഗത്തെത്തിയിരുന്നത് വാർത്തയായിരുന്നു. താനുമായി മഞ്ജു വാര്യർ അടുക്കാത്തതിന്...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...