നീയെന്നെ ഓരോ ദിവസവും വിസ്മയിപ്പിക്കുന്നു.. ഞാന്‍ നിന്നില്‍ നിന്നും വേണ്ടത്ര പഠിച്ചിട്ടില്ല അമ്മൂ… നീ എന്റെ കണ്മണിയാണ്, എന്റെ രണ്ടാം അമ്മയാണ്- അഭിരാമി

By
സഹോദരിമാരായ ഗായിക അമൃത സുരേഷും അഭിരാമി സുരേഷും സംഗീത ലോകത്ത് ഏറെ പ്രിയപ്പെട്ടവരാണ്. ഇരുവരും ഒന്നിച്ചുള്ള പരിപാടികള്‍ക്ക് നിരവധി പ്രേക്ഷകരാണുള്ളത്. അമൃതംഗമയ എന്ന ബാന്‍ഡിന്റെ പരിപാടി പലരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. എ ജി വ്ളോഗ്സ് എന്ന പേരില്‍ ഒരു യൂ ട്യൂബ് ചാനലും ഇവര്‍ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോള്‍ ചേച്ചിയുടെ ജന്മദിനത്തില് അഭിരാമി സോഷ്യല്‍ മീഡിയകളില്‍ കുറിച്ചതാണ് വൈറലായിരിക്കുന്നത്.
ഫേസ്ബുക് കുറിപ്പിലൂടെ..
ഇവള് മകളെന്ന നിലയില്‍ വിസ്മയമാണ്, നിസ്വാര്‍ത്ഥയായ അമ്മയാണ്, ഉപാധികളില്ലാത്ത സ്നേഹമാണ്, ജീവിതകാലം മുഴുവനുമുള്ള സുഹൃത്താണ്, കരുത്തയായ വനിതയാണ്, സ്വപ്രയത്നത്തിലൂടെ ഉരുത്തിരിഞ്ഞ വ്യക്തിയാണ്, കഠിനാധ്വാനിയായ കലാകാരിയാണ്, അനുഗ്രഹീതയായ ഗായികയാണ്. എല്ലാത്തിലുമപരി അവളെന്റെ സഹോദരിയാണ്, എന്റെ വെളിച്ചമാണ്, എന്റെ എല്ലാമാണ്…നിന്റെ സഹോദരിയായിരുന്നില്ല ഞാന്‍ എങ്കില്‍ ഇപ്പോള്‍ എത്തിയതിന്റെ പാതി വഴി പോലും ഞാന്‍ എത്തിപ്പെടില്ലായിരുന്നു. എന്റെ വിജയത്തിന്റെ പകുതിയിലേറെയും നിനക്ക് അവകാശപ്പെട്ടതാണ്.
ഒരു സഹോദരിയെന്ന നിലയിലും തൊഴില്‍പരമായും നീയെന്നെ ഓരോ ദിവസവും വിസ്മയിപ്പിക്കുന്നു.. ഞാന്‍ നിന്നില്‍ നിന്നും വേണ്ടത്ര പഠിച്ചിട്ടില്ല അമ്മൂ…നിന്നില്‍ നിന്ന് പഠിക്കാനോ നിന്നെ വേണ്ടത്ര സ്നേഹിക്കാനോ എന്റെ ജീവിതം മതിയാകില്ല. നീ എന്റെ കണ്മണിയാണ്, എന്റെ രണ്ടാം അമ്മയാണ്… എന്റെ പ്രചോദനമാണ്. പ്രതിസന്ധികളെ എങ്ങനെ തരണം ചെയ്യാമെന്നും മുറിവേറ്റ മനസിനെ എങ്ങനെ സുഖപ്പെടുത്താമെന്നും എനിക്ക് പഠിക്കാന്‍ ഒരു മികച്ച മാതൃക നല്‍കിയതിന് സര്‍വശക്തനായ ദൈവത്തിനും എന്റെ മാതാപിതാക്കള്‍ക്കും നന്ദി.
നിന്നെപ്പോലെ ശക്തയും ആര്‍ദ്രയുമായ സ്ത്രീകളെ ലോകം അര്‍ഹിക്കുന്നു. നിന്നെ ഞങ്ങളുടെ ജീവിതത്തില്‍ ലഭിച്ചതില്‍ ഞങ്ങളെല്ലാവരും, നിന്റെ കുടുംബം, സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍, ആരാധകര്‍, അഭ്യുദയകാംക്ഷികള്‍ എന്നിവരെല്ലാം ഭാഗ്യവാന്മാരാണ്. എന്റെ സഹോദരിക്ക്, സുഹൃത്തിന് ജന്മദിനാശംസകള്… നീ ഇല്ലാതെ, നിന്റെ സ്നേഹവും സംരക്ഷണവും ഇല്ലാതെ ഞാന്‍ എന്തായിത്തീര്ന്നേനേ…ഭ്രാന്തമായ വഴക്കുകളും നിരുപാധികമായ സ്നേഹവും നിറഞ്ഞ വിരവധി വര്‍ഷങ്ങള്‍ക്ക്, വിജയങ്ങളും ആഘേഷങ്ങളും നിറഞ്ഞ നിരവധി വര്‍ഷങ്ങള്‍ക്ക്…സംഗീതവും ആത്മീയതയും നിറഞ്ഞ നിരവധി വര്‍ഷങ്ങള്‍ക്ക്….എന്റെ സഹോദരിക്ക് ജന്മദിനാശംസകള്.
birthday wish-to-abhirami-
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...
മലയാളികൾക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ കാലം മുതൽക്കെ മലയാളികൾക്ക് സുപരിചിതയാണ് താരം....
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് നടൻ വിഷ്ണുപ്രസാദ് അന്തരിച്ചത്. ഇപ്പോഴിതാ നടനെ അനുസ്മരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സഹോദരി വിഷ്ണുപ്രിയ. വിഷ്ണുപ്രസാദിന്റെ മരണം കുടുംബത്തിന് തീരാനഷ്ടമാണെന്ന് ആണ്...
ബിഗ് ബോസ് മലയാളം സീസൺ 4ലൂടെ ശ്രദ്ധേയനായ താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസിന് മുമ്പ് മലയാളികൾക്ക് അത്ര പരിചിതനായിരുന്നില്ല...