തിലകനിൽ കണ്ട പ്രതിഭ ആ നടനിൽ കാണാൻ സാധിക്കുന്നുണ്ട് – ജോഷി
Published on

By
തിലകൻ ഓർമയായി കുറച്ചായിട്ടും ആ വിടവ് നികത്താൻ ഇതുവരെ ആർക്കും സാധിച്ചിട്ടില്ല. എന്നാൽ ആ പ്രതിഭയുടെ ലക്ഷണങ്ങൾ ഒരു നാട്ടനിലുണ്ടെന്നു തുറന്നു പറയുകയാണ് പ്രശസ്ത സംവിധായകൻ ജോഷി . പുതുതലമുറയില്‍ ശ്രദ്ധേയനായ ചെമ്ബന്‍ വിനോദിനെ തിലകനോട് ഉപമിക്കുകയാണ് ജോഷി.
” ഒരു സിനിമ ബോധ്യപ്പെട്ട ശേഷമേ ചെമ്ബന്‍ വിനോദ് അഭിനയിക്കൂ. അതൊരു നല്ല നടന്റെ ലക്ഷണമാണ്. തിലകനില്‍ കണ്ട പ്രതിഭ ചെമ്ബന്‍ വിനോദില്‍ എനിക്ക് കാണാന്‍ കഴിയുന്നുണ്ട്,” ജോഷി പറയുന്നു. വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജോഷി. ജോഷിയുടെ പുതിയ ചിത്രം ‘പൊറിഞ്ചു മറിയം ജോസി’ല്‍ പ്രധാന കഥാപാത്രമായെത്തുന്നത് ചെമ്ബനാണ്. തന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കിടുമ്ബോഴായിരുന്നു ചെമ്ബന്‍ വിനോദിനെ കുറിച്ചുള്ള പരാമര്‍ശം.
ഒരിടവേളയ്ക്കുശേഷം ഡയറക്ടര്‍ ജോഷി സംവിധാനം ചെയ്യുന്ന ‘പൊറിഞ്ചു മറിയം ജോസ്’ എന്ന ചിത്രത്തില്‍ ചെമ്ബന്‍ വിനോദിനൊപ്പം ജോജു ജോര്‍ജും നൈല ഉഷയും പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് അവതരിപ്പിച്ച് കീര്‍ത്തന മൂവീസും അപ്പു പാത്തു പപ്പു പ്രൊഡക്ഷനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വി ക്രീയേഷന്‍സ് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത്.
ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എന്‍ ചന്ദ്രന് ആണ്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണവും ജേക്സ് ബിജോയ് സംഗീതവും നിര്‍വ്വഹിക്കുന്നു. ശ്യാം ശശിധരനാണ് ചിത്രത്തിന്റെ എഡിറ്റര്‍. ചിത്രത്തിന്റെ ആക്ഷന്‍ സീക്വന്‍സുകള്‍ ഒരുക്കിയിരിക്കുന്നത് രാജശേഖറും സുപ്രീം സുന്ദറുമാണ്. ചിത്രത്തിന്റെ കൊറിയോഗ്രാഫി പ്രസന്ന സുജിത്തും നിര്‍വ്വഹിച്ചിരിക്കുന്നു. ഓഗസ്റ്റ് 15നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.
director joshy about thilakan and chemban vinod
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...