
Bollywood
ഹൃത്വിക്കിനും സാറയ്ക്കുമൊപ്പം ധനുഷ് വീണ്ടും ബോളിവുഡിലേക്ക്!
ഹൃത്വിക്കിനും സാറയ്ക്കുമൊപ്പം ധനുഷ് വീണ്ടും ബോളിവുഡിലേക്ക്!

By
ആനന്ദ് എല്‍. റായിയുടെ രാഝന എന്ന ചിത്രത്തിലൂടെയായിരുന്നു ധനുഷിന്റെ ബോളിവുഡ് അരങ്ങേറ്റം. ഇപ്പോഴിതാ ആനന്ദിന്റെ മറ്റൊരു ചിത്രത്തിലൂടെ വീണ്ടും ധനുഷ് ബോളിവുഡിലേക്ക് എത്തുകയാണ്. പുതിയ ചിത്രത്തില്‍ ഹൃത്വിക് റോഷനും സാറ അലി ഖാനും മൊപ്പമാണ് ധനുഷും പ്രധാന വേഷത്തിലെത്തുന്നത്.
ഇതാദ്യമായാണ് ഋത്വിക് റോഷന്, സാറാ അലിഖാന് എന്നിവര്‍ക്കൊപ്പം ആനന്ദ് എല്‍. റായ് ഒന്നിക്കുന്നത്. ചിത്രത്തിന്റെ പേരോ കഥയോ കഥാപാത്രങ്ങളുടെ കൂടുതല്‍ വിവരങ്ങളോ അണിയറപ്രവര്‍ത്തകര്‍ ഇതുവരെ പുറത്തു വിട്ടിട്ടില്ല. ആരുടെ നായികയായാവും സാറാ എത്തുന്നതെന്നും വ്യക്തമല്ല. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്ന് ആനന്ദ് എല്‍. റായ് പറഞ്ഞു.
കളര്‍ യെല്ലോ ഫിലിംസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. അസുരനാണ് ധനുഷിന്റെ പുതിയ തമിഴ് ചിത്രം. അസുരനില്‍ മഞ്ജു വാര്യരാണ് നായിക. ഗണിത ശാസ്ത്രജ്ഞന് ആനന്ദ് കുമാറിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ സൂപ്പര്‍ 30 യാണ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ഹൃത്വിക് ചിത്രം
Aanand L Rai ropes in Hrithik Roshan, Sara Ali Khan and Dhanush for his next directorial
ഇന്നും ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ആമിർ ഖാൻ. സോഷ്യൽ മീഡിയയിലെല്ലാം അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കുറേയധികം...
ബോളിവുഡിൽ നിരവധി ആരാധരുള്ള, താരമാണ് സൽമാൻ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ആരാധകരെ ഏറെ...
2025 ലെ ന്യൂഡൽഹി ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ബ്രാൻഡ് അംബാസഡറായി നടിയും ബി.ജെ.പി നേതാവുമായ കങ്കണ റണാവത്ത്. ഇന്ത്യയിലെ പാരാ...
നിരവധി ആരാധകരുള്ള നടിയാണ് പ്രിയങ്ക ചോപ്ര. ഇപ്പോൾ ഹെഡ് ഓഫ് ദ സ്റ്റേറ്റ് എന്ന ഹോളിവുഡ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് നടി....
അല്ലു അർജുനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രത്തിൽ ബോളിവുഡ് സൂപ്പർ താരം ദീപിക പദുക്കോണും പ്രധാന വേഷത്തിലത്തുന്നുവെന്ന് വിവരം....