ഇങ്ങനെയുമൊരു ഹണിമൂൺ ആഘോഷം; നടി പൂജ ബത്രയുടെയുംനവാബ് ഷായുടെയും ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

ഈയിടെയാണ് മുൻ മിസ്സ് ഇന്ത്യ ഫെമിനയും നടിയുമായ പൂജ ബത്ര വിവാഹിതയായത്. നടൻ നവാബ് ഷായെയാണ് പൂജ വിവാഹം ചെയ്തത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. എന്നാലിപ്പോൾ ഇരുവരുടെയും ഹണിമൂൺ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. നവാബ് ഷായാണ് ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് താരം ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ചിത്രങ്ങളോടൊപ്പം തന്നെ ബൈക്കിൽ റൈഡ് ചെയ്യുന്നതിന്റെ വീഡിയോയും നവാബ് പങ്കുവെച്ചിട്ടുണ്ട്.
നിമിഷ നേരം കൊണ്ട് തന്നെ ചിത്രങ്ങളും വീഡിയോയും വൈറലായി മാറി കഴിഞ്ഞിരിക്കുകയാണ്. ഹണിമൂൺ ആഘോഷമെന്നാൽ ഇതാണെന്നാണ് ആരാധകർ പറയുന്നത്.
ആദ്യം വെള്ളിത്തിരയിലെ ക്യൂട്ട് നായികയും പേടി സ്വപ്നമായ വില്ലനും ഒരുമിച്ചപ്പോള്‍ ആരാധകര്‍ക്ക് ഞെട്ടലായിരുന്നു. ആദ്യവിവാഹത്തില്‍ നിന്നും വിവാഹമോചനം നേടിയ ശേഷം വീണ്ടുമൊരു പങ്കാളിയെക്കുറിച്ച് ചിന്തിച്ചിരുന്നില്ലെന്നും എന്നാല്‍ അപ്രതീക്ഷിതമായി അത് സംഭവിക്കുകയാണെന്നുമായിരുന്നു പൂജ പറഞ്ഞത് .
തങ്ങളുടെ ബന്ധത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ പ്രിയപ്പെട്ടവര്‍ തന്നെയാണ് വിവാഹത്തെക്കുറിച്ച് ചോദിച്ചതെന്നും എന്തിനാണ് ഇനിയും വൈകിപ്പിക്കുന്നതെന്ന കാര്യത്തെക്കുറിച്ച് ചോദിച്ചിരുന്നുവെന്നും പൂജ പറഞ്ഞിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.
pooja batra- navab shah- honeymoon pics viral
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
മലയാളുകളുടെ പ്രിയപ്പെട്ട താരമാണ് മോഹൻലാൽ. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങൾ അവസ്മരണീയമാക്കിയ താരത്തിന് ആരാധകർ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല....
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഇരുവർക്കും ആരാധകരും ഏറെയാണ്. ഫഹദ് ഫാസിൽ സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും നസ്രിയ...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...