Connect with us

ഇന്ത്യയിലെത്തും മുമ്പേ ആ കാർ സ്വന്തമാക്കി ബോളിവുഡ് സുന്ദരി!

Bollywood

ഇന്ത്യയിലെത്തും മുമ്പേ ആ കാർ സ്വന്തമാക്കി ബോളിവുഡ് സുന്ദരി!

ഇന്ത്യയിലെത്തും മുമ്പേ ആ കാർ സ്വന്തമാക്കി ബോളിവുഡ് സുന്ദരി!

ബോളിവുഡിൽ തിളങ്ങി നിൽക്കുന്ന താരമാണ് പൂജാ ബത്ര.ഇപ്പോളിതാ താരം പങ്കുവെച്ച ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. ടെസ്‍ലയുടെ മോഡല്‍-3 ഇലക്ട്രിക് സെഡാന്‍ താൻ സ്വന്തമാക്കിയ വിവരം അറിയിച്ചിരിക്കുകയാണ് താരം .ഇലക്ട്രിക് കാറുകളുടെ രാജാവ് എന്നറിയപ്പെടുന്ന അമേരിക്കന്‍ വാഹന നിര്‍മാതാക്കളാണ് ടെസ്‌ല.ലൗ മൈ കാര്‍ എന്ന കുറിപ്പോടെയാണ് പൂജ കാറിന്‍റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്‍തത്.

ടെസ്‌ലയുടെ ഏറ്റവും വില കുറഞ്ഞ വാഹനമാണ് മോഡല്‍ 3. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 300 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള ശേഷി ഈ വാഹനത്തിനുണ്ട്. 238 ബിഎച്ച്പി മുതല്‍ 450 ബിഎച്ച്പി വരെ ഉത്പാദിപ്പിക്കുന്ന മോട്ടോറുകളാണ് വാഹനത്തിന്‍രെ ഹൃദയം. ഈ വര്‍ഷം അവസാനം മാത്രമെ മോഡല്‍ 3 ഇന്ത്യയിലെത്തൂ. ടെസ്‌ലയില്‍ നിന്ന് ഇന്ത്യയില്‍ എത്തുന്ന ആദ്യ വാഹനമായിരിക്കും മോഡല്‍-3 എന്നാണ് റിപ്പോര്‍ട്ടുകള്‍. ഏകദേശം 70 ലക്ഷം രൂപയായിരിക്കും ഈ വാഹനം ഇന്ത്യയിലെ വില. ബിഎംഡബ്ല്യു ത്രീ സീരീസ്, മെഴ്‌സിഡീസ് സി-ക്ലാസ് ബെന്‍സ്, ജാഗ്വാര്‍ എക്‌സ്‌സി തുടങ്ങിയവരായിരിക്കും ഇന്ത്യയില്‍ വാഹനത്തിന്‍റെ മുഖ്യ എതിരാളികള്‍.

അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ സ്ഥിര താമസക്കാരിയായ പൂജ ഈ വര്‍ഷമാദ്യമായിരുന്നു നടന്‍ നവാബ് ഷായെ വിവാഹം കഴിച്ചത്. 2017ല്‍ പുറത്തിറങ്ങിയ മിറര്‍ ഗെയിം ആണ് പൂജയുടെ ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ചിത്രം.

pooja batra buys tesla model 3

More in Bollywood

Trending

Recent

To Top