
Social Media
അമ്മയ്ക്കൊപ്പം പുഞ്ചിരിക്കുന്ന ഈ സുന്ദരിപ്പെണ്‍കുട്ടിയെ അറിയുമോ?
അമ്മയ്ക്കൊപ്പം പുഞ്ചിരിക്കുന്ന ഈ സുന്ദരിപ്പെണ്‍കുട്ടിയെ അറിയുമോ?

By
മലയാളികള്‍ പഴയകാല ഓര്‍മ്മകള്‍ അയവിറക്കാന്‍ വളരെയേറെ ഇഷ്ടപ്പെടുന്നവരാണ് . കാലത്തിന്റെ കൈയൊപ്പ് പതിപ്പിക്കുന്ന ഫോട്ടോകള്‍ നോക്കി എത്ര നേരം വേണമെങ്കിലും നാമങ്ങനെ ഇരുന്നുപോകും. അത്തരത്തിലൊരു പഴയകാല ഫോട്ടോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമാവുകയാണ്. ഒരു അമ്മയും കൊച്ചു പെണ്‍കുട്ടിയുമാണ് ഫോട്ടോയില്‍.
ജീവിതത്തിലെ ഏറ്റവും ഭംഗിയുള്ള നിമിഷങ്ങള്‍ പണവുമായി ബന്ധപ്പെടുത്തിയല്ല, മറിച്ച് നല്ല നിമിഷങ്ങളുടെ ഓര്‍മ്മകളുമായി ബന്ധപ്പെട്ടാണെന്ന മനോഹരമായ അടിക്കുറിപ്പോടെയാണ് ഈ ഫോട്ടോ പ്രചരിക്കുന്നത്. ഓര്മ്മകളുണ്ടാക്കാനുള്ള ഓര്‍മ്മപ്പെടുത്തലും കുറിപ്പിലുണ്ട്. ആരാണീ അമ്മയും കുഞ്ഞുമെന്നല്ലേ? നടി കനിഹയാണ് ഫോട്ടോയില്‍. ബാല്യകാലത്തെ ഫോട്ടോയാണിത്. കൊച്ചു പെണ്‍കുട്ടിയുടെ മനോഹരമായ പുഞ്ചിരിയിലേക്ക് കണ്ട് ആരാധകര്‍ ഉറപ്പിച്ചു. അതെ ഇത് കനിഹ തന്നെ.
മധുരയില്‍ എഞ്ചിനീയര്‍മാരായ മിസ്റ്റര്‍ ആന്റ് മിസിസ് വെങ്കട്ട് സുബ്രമണ്യന്‍ ദമ്പതിമാര്‍ക്ക് 1982ലാണ് കനിഹയെന്ന മകള്‍ ജനിക്കുന്നത്. ദിവ്യ വെങ്കട്ട് സുബ്രമണ്യന്‍ എന്നാണ് കനിഹയുടെ മുഴുവന്‍ പേര്. പഠിക്കാന്‍ മിടുക്കിയായിരുന്ന കനിഹ സ്കൂള്‍ പഠനകാലത്ത് തമിഴ്നാട് സംസ്ഥാന തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ബിരുദമെടുത്ത മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ സ്വര്‍ണ മെഡല്‍ ജേതാവുമാണ്. പാട്ട്, അഭിനയം, മോഡലിംഗ് എന്നീ മേഖലകളില്‍ മികവു കാണിച്ച നടി 2002ലാണ് സിനിമയിലെത്തുന്നത്. തെന്നിന്ത്യന്‍ ഭാഷകളില്‍ മുഴുവന്‍ അഭിനയിച്ച കനിഹ ഏറ്റവും കൂടുതല്‍ മലയാളത്തിലാണ് അഭിനയിച്ചിരിക്കുന്നത്.
Kaniha old photo with her mother
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
മലയാളുകളുടെ പ്രിയപ്പെട്ട താരമാണ് മോഹൻലാൽ. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങൾ അവസ്മരണീയമാക്കിയ താരത്തിന് ആരാധകർ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല....
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഇരുവർക്കും ആരാധകരും ഏറെയാണ്. ഫഹദ് ഫാസിൽ സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും നസ്രിയ...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...