ഇത് അമ്മയുടെ അഭിമാന നിമിഷം!! കണ്ണുനിറഞ്ഞ് അമൃത സുരേഷ്

By
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏഷ്യാനെറ്റിലെ സ്റ്റാർ സിംഗറിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ ഗായികയായിരുന്നു അമൃത സുരേഷ്. റിയാലിറ്റി ഷോയ്ക്ക് ശേഷം മലയാളത്തിലെ പിന്നണി ഗായിക പട്ടികയിൽ ഇടം പിടിക്കുകയായിരുന്നു. ഇതിന് പിന്നാലെ നടൻ ബാലയും അമൃതയും പ്രണയിച്ച് വിവാഹിതരായി. എന്നാൽ വർഷങ്ങൾക്കിപ്പുറം ഇവർ പിരിയുകയും ചെയ്തു. പാപ്പുവെന്ന് ഓമനപ്പേരിൽ വിളിക്കുന്ന അവന്തികയാണ് ഇവരുടെ മകൾ. ഇതിനോടകം തന്നെ അമൃതയുടെ നിരവധി ഗാനങ്ങൾ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. പിന്നണി ഗായിക എന്നതിലുപരി നല്ലൊരു പെർഫോമർ കൂടിയാണ് അമൃത സുരേഷ്. പാപ്പുവെന്ന് ഓമനപ്പേരിൽ വിളിക്കുന്ന അവന്തികയാണ് ബാലയുടെയും അമൃതയുടെയും മകൾ.
സോഷ്യൽ മീഡിയയിൽ സജീവ സന്നിധ്യമാണ് അമൃത സുരേഷ്. തന്റെ പാട്ടിനെ കുറിച്ചുള്ള വിശേഷങ്ങളും, മകളുടെ വിശേഷങ്ങളും അമൃത പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ പാട്ടുപാടിയും കൊഞ്ചിയും ആരാധകരെ അമ്ബരപ്പിച്ച പാപ്പു എന്ന അവന്തികയുടെ പുതിയ നൃത്ത വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.അമ്മയുടെ അഭിമാന നിമിഷം എന്ന കുറിപ്പോടെയാണ് അമൃത മകള്‍ നൃത്തം ചെയ്യുന്ന വിഡിയോ പങ്കുവച്ചിരിക്കുന്നത്. പാപ്പുവിന്റെ സൂപ്പര്‍ നൃത്തത്തെ അഭിനന്ദിച്ചുകൊണ്ട് നിവവധി കമന്റുകളാണ് വിഡിയോയ്ക്ക്. പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് അമൃത റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നത്. അവിടെ നിന്നാണ് ജീവിതത്തിലേക്ക് നടന്നുകയറുന്നത്. പഠനം അവസാനിപ്പിച്ചാണ് നടൻ ബാലയുമായി അമൃതയുടെ വിവാഹം നടന്നത്.
2012ലാണ് ഇരുവർക്കും കുഞ്ഞ് പിറന്നത്. കുഞ്ഞിന് രണ്ടുവയസുള്ളപ്പോഴാണ് നാല് വർഷത്തെ ദാമ്പത്യം ഇരുവരും അവസാനിപ്പിച്ചത്. ഇതിന് പിന്നാലെ അമൃതം ഗമായ എന്ന ബാൻഡുമായി അമൃത സംഗീത രംഗത്ത് സജീവമായി. ഇപ്പോൾ സഹോദരി അഭിരാമിയുമായി ചേർന്ന് യൂട്യൂബിൽ വ്ലോഗും അമൃത ചെയ്യുന്നുണ്ട്. ഈ വ്ലോഗിലൂടെ കുട്ടിപ്പാപ്പുവിന് നിരവധി ആരാധകരും ഉണ്ട്. മകളുടെ വിശേഷങ്ങളും അമൃത ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്. വിവാഹബന്ധം വേർപെടുത്തിയതിന് പിന്നാലെ അവന്തിക അമ്മയോടൊപ്പം തന്നെയാണ്.
കുറച്ച് ദിവസങ്ങൾക്ക് മുൻപ് മകൾക്ക് തന്നോടുള്ള സ്നേഹം എത്രത്തോളമാണെന്ന് കാണിച്ച് മകൾ വരച്ച ചിത്രം ആരാധകരുമായി പങ്കുവച്ചിരുന്നു. നിങ്ങളെ സന്തോഷിപ്പിക്കുന്ന, ആരെയെങ്കിലുമോ, എന്തെങ്കിലുമോ വരയ്ക്കുക എന്ന ചോദ്യത്തിന് ഉത്തരമായിട്ടാണ് പാപ്പു അമ്മയെന്നെഴുതി അമൃതയുടെ ചിത്രം വരച്ചത്. അമ്മ പാട്ടുകൾ പാടിത്തരുമെന്നാണ് പാപ്പു എഴുതിച്ചേർത്തത്. അതുകൂടാതെ പാപ്പു പഠിക്കുന്ന ഒരു ചിത്രവും പങ്കുവച്ചിരുന്നു. അവന്തിക ജിറാഫിനെ വരച്ചു കഴിഞ്ഞോ എന്ന ചോദ്യത്തിന് അത് ജിറാഫ് അല്ലെന്നും, തനിക്കൊരു ഗൗൺ വരയ്ക്കാനുള്ള മകളുടെ ശ്രമമാണെന്നും അമൃത കുറിച്ചു. മകൾക്ക് അമ്മയുടെ വില അറിയാമെന്നും, ഇങ്ങനെയൊരു മകളെ കിട്ടാൻ അമൃത ഭാഗ്യം ചെയ്യണമെന്നും മറ്റൊരു ആരാധകൻ കുറിച്ചു. അമൃതയുടെ പുറത്തുകയറി പാട്ടുപാടിയ പാപ്പുവിന്റെ വീഡിയോ ദിവസങ്ങൾക്ക് മുമ്പ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ദ പ്രോമിസ് ഓഫ് ലവ് എന്ന ഗാനം അമൃത തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
amritha-suresh-and-paappu-
മലയാള സിനിമയുടെ ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ ലോകത്ത്...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ബാലയ്ക്കെതിരെ മുൻഭാര്യയായ എലിസബത്ത് രംഗത്തെത്തിയത് വലിയ വാർത്തയായിരുന്നു. തന്നെ ക്രൂരമായി മർദ്ദിച്ചിട്ടുണ്ടെന്നും ചോര തുപ്പി കിടന്ന...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടി മഞ്ജു വാര്യർക്കെതിരെ പോസ്റ്റിട്ട് വാർത്തകളിൽ ഇടം പിടിക്കുകയാണ് സംവിധായകൻ സനൽകുമാർ ശശിധരൻ. മഞ്ജുവിന്റെ ജീവൻ അപകടത്തിലാണെന്നും...
സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് താൻ ഗർഭിണിയാണെന്നുള്ള വിവരം താരപുത്രി...
ഒരുപാട് കഴിവുള്ള നായികമാരെ കണ്ടെത്തി മലയാളത്തിന് സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് ലാൽ ജോസ്. സംവൃത സുനിൽ, കാവ്യ മാധവൻ തുടങ്ങിയവരെല്ലാം ആ ലിസ്റ്റിൽ...