എന്റെ വലിയ ആഗ്രഹം നടന്മാരുടെ കൂടെ അഭിനയിക്കണമെന്നല്ല! മറ്റൊന്നാണ്- നിമിഷ സജയന്‍
By
ഒരു നടിയെന്ന നിലയില്‍ ഒരിക്കലും വലിയ നടന്മാരുടെ നായികയാകനല്ല തന്റെ ആഗ്രഹമെന്നും വലിയ സംവിധായകരുടെ സിനിമകളുടെ ഭാഗമാകനാണ് തനിക്ക് താല്‍പ്പര്യമെന്നും നിമിഷ സജയന്‍ വ്യക്തമാക്കുന്നു. ‘ഞാന്‍ ഫഹദിക്കയുടെ വലിയ ഫാനാണ്, ദിലീഷേട്ടന്‍ എന്നെ തൊണ്ടിമുതലിലേക്ക് വിളിച്ചപ്പോള്‍ തന്നെ ഞാനത് പറഞ്ഞു,അന്നയും റസൂലും, ഡയമണ്ട് നെക്ലസ്, മഹേഷിന്റെ പ്രതികാരം തുടങ്ങിയ ചിത്രങ്ങള്‍ കണ്ടു കിക്കടിച്ചിരിക്കുന്ന സമയമാണത്. അപ്പോള്‍ ദിലീഷേട്ടന്‍ പറഞ്ഞു സുരാജ് വെഞ്ഞാറമൂടിന്റെ ജോഡിയായാണ് ഫഹദിന്റെയല്ല ഞാന്‍ പറഞ്ഞു സാരമില്ല ഇത്രയും നല്ല ടീമിന്‍റെ അല്ലെ എനിക്ക് വേറെ എന്താണ് നോക്കാനുള്ളത്, ഒരു നടിയെന്ന നിലയില്‍ എന്റെ വലിയ ആഗ്രഹം വലിയ നടന്മാരുടെ കൂടെ അഭിനയിക്കണമെന്നല്ല മറിച്ച് വലിയ സംവിധായകരുടെ സിനിമയില്‍ അഭിനയിക്കണമെന്നാണ്’. ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷക മനസ്സില്‍ വലിയ സ്ഥാനം നേടിയെടുത്ത നടിയാണ് നിമിഷ സജയന്‍, നല്ല സിനിമകളുടെ തെരെഞ്ഞെടുപ്പുകളിലൂടെ കൈയ്യടി നേടുന്ന താരം,നിമിഷ ഇതിനോടകം പ്രമുഖ താരങ്ങളുടെ സിനിമയിലടക്കം സജീവ സാന്നിധ്യമായി കഴിഞ്ഞു, ദിലീഷ് പോത്തന്റെ തൊണ്ടി മുതലും ദൃക്സാക്ഷിയും മധുപാലിന്റെ കുപ്രസിദ്ധ പയ്യന്‍ നിരവധി അംഗീകാരങ്ങള്‍ക്ക് അര്‍ഹമായ സനല്‍ കുമാര്‍ ശശിധരന്റെ ചോല തുടങ്ങിയ ചിത്രങ്ങളില്‍ നിമിഷയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.
nimisha-sajayan-