Connect with us

കളക്ടർക്ക് ലൂസിഫർ സ്റ്റൈലിൽ തിരക്കഥ ; കണ്ണ് തള്ളി മുരളിഗോപി

Social Media

കളക്ടർക്ക് ലൂസിഫർ സ്റ്റൈലിൽ തിരക്കഥ ; കണ്ണ് തള്ളി മുരളിഗോപി

കളക്ടർക്ക് ലൂസിഫർ സ്റ്റൈലിൽ തിരക്കഥ ; കണ്ണ് തള്ളി മുരളിഗോപി

മഴ കണ്ടാലുടനെ തന്നെ കളക്ടർ എപ്പോളാണ് അവധി പ്രഖ്യാപിക്കുന്നതെന്ന് കാത്തിരിക്കുന്നവരാണ് വിദ്യാർത്ഥികൾ. നിരവധി അപേക്ഷകളാണ് വിദ്യാർത്ഥികൾ കളക്ടർക്ക് നൽകുന്നത്. ജില്ല കളക്ടർമാരുടെ ഫേസ്ബുക്ക് പേജിൽ കമന്റ് രൂപത്തിലാണ് മിക്ക അപേക്ഷകളും വിദ്യാർത്ഥികൾ നൽകുന്നത് . അത്തരത്തിലൊരു വിദ്യാർത്ഥിയുടെ അപേക്ഷ നടനും തിരക്കഥകൃത്തുമായ മുരളി ഗോപിയെ ഞെട്ടിച്ചിരിക്കുകയാണ്.

അത് മറ്റൊന്നും കൊണ്ടല്ല. ലൂസിഫ‌ർ സിനിമയിലെ ഡയലോഗ് മിക്സ് ചെയ്തായിരുന്നു വിദ്യാർത്ഥിയുടെ കമന്റ്. ഇത് കണ്ടിട്ടാണ് മുരളിഗോപി ഞെട്ടിയിരിക്കുന്നത്. ഇങ്ങനെയും ഒരു അപേക്ഷ ഉണ്ടാകുമെന്ന് ആരും തന്നെ ചിന്തിച്ചു കാണില്ല. തുടർന്ന് മുരളി ഗോപി കമന്റ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഷെയർ ചെയ്തിരിക്കുകയാണ്. പോസ്റ്റ് ചെയ്ത് നിമിഷ നേരം കൊണ്ട് തന്നെ മുരളി ഗോപിയുടെ പോസ്റ്റ് സോഷ്യൽ മീഡിയിൽ വൈറലായി മാറിയിരിക്കുകയാണ്.

മുരളി ഗോപി പോസ്റ്റ് ചെയ്ത വിദ്യാർത്ഥിയുടെ കമന്റ് ഇങ്ങനെ

സാറേ…സാർ വിദ്യാർത്ഥികൾ അപേക്ഷിക്കുന്നത് കേട്ടിട്ടുണ്ടോ…കാലാവസ്ഥ തങ്ങളുടെ മാറ്റം കൊണ്ടും സ്വാർത്ഥത കൊണ്ടും വിദ്യാർത്ഥികളുടെ പാതയെ എല്ലാ വശത്തുനിന്നും ആക്രമിക്കുന്നു. ഈ വെള്ളക്കെട്ടിന്റെ താഴ് വരയിൽ നിന്ന് വിദ്യാർത്ഥികളെ കരകയറ്റുന്നവൻ അനുഗ്രഹീതനാകുന്നു…

കാരണം അവൻ സത്യമായും അവന്റെ സഹോദരങ്ങളുടെ രക്ഷകനും വഴിയിൽ തെറ്റി വീണ കുട്ടികളുടെ വഴികാട്ടിയുമാകുന്നു. അതിനാൽ അങ്ങയുടെ സഹോദരങ്ങളെ പ്രളയം വരുത്തിവച്ച് നശിപ്പിക്കാൻ ശ്രമിക്കുന്നവരായാലും അവരുടെമേൽ അവധി കൊടുത്ത് അങ്ങ് പ്രഹരമേൽപ്പിക്കണം.
അങ്ങയുടെ പകയിൽ നീറി ഒടുങ്ങുമ്പോൾ മഴ അറിയണം അങ്ങ് അവരുടെ രാജാവായിരുന്നെന്ന്…ഒരേയൊരു രാജാവ്…lucifer.jpgഇത്രയും കാണാതെ പഠിച്ച് എഴുതിയതല്ലേ സർ… ഒരവധി.

murali gopy- lucifer- collector- holiday- student

More in Social Media

Trending

Recent

To Top