വളരെ ബുദ്ധിമുട്ടുള്ള അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്!! തുന്നലുകള്‍ എന്നെ ഭ്രാന്തമായി വേദനിപ്പിക്കുന്നു- സമീറ റെഡ്ഡി

By
പ്രസവ ശസ്ത്രക്രിയ പുതിയ അമ്മമാര്‍ക്കുണ്ടാക്കുന്ന ശാരീരിക മാനസിക ബുദ്ധിമുട്ടുകളെക്കുറിച്ചാണ് സമീറയുടെ തുറന്നു പറച്ചില്.ഗര്ഭകാലത്തെയും കുഞ്ഞ് ജനിച്ചതിന് ശേഷവുമുള്ള ശാരീരിക മാറ്റങ്ങളെക്കുറിച്ചും ആരോഗ്യ സ്ഥിതിയെ കുറിച്ചും ആരാധകരോട് പങ്കുവെക്കുമെന്ന് താരം നേരത്തെ തന്നെ പറഞ്ഞിരുന്നു. കുഞ്ഞ് ജനിച്ച് അഞ്ചാം ദിവസം ഈ ഉറപ്പ് പാലിച്ചിരിക്കുകയാണ് താരം.
ഇംപെര്‍ഫെക്റ്റ്ലി പെര്‍ഫെക്റ്റ് എന്ന ഹാഷ്ടാഗോടെയാണ് സമീറ പുതിയ ക്യാംപെയിന് തുടക്കമിട്ടിരിക്കുന്നത്. ” ഇംപെര്‍ഫെക്റ്റ്ലി പെര്‍ഫെക്റ്റ് (#imperfectlyperfect ) എന്ന ക്യാംപെയിന്റെ ഭാഗമായി പ്രസവശേഷമുള്ള എന്റെ ആരോഗ്യത്തെക്കുറിച്ച് അപ്ഡേറ്റ് ചെയ്യാമെന്ന് ഞാന്‍ വാക്കു നല്‍കിയിരുന്നു. ആ യാത്ര ഇവിടെ തുടങ്ങുകയാണ്. സിസേറിയനു ശേഷം വളരെ ബുദ്ധിമുട്ടുള്ള അവസ്ഥയിലൂടെയാണ് ശരീരം കടന്നു പോകുന്നത്. തുന്നലുകള്‍ എന്നെ ഭ്രാന്തമായി വേദനിപ്പിക്കുന്നു. ഉറക്കമില്ലാത്ത രാത്രികളും തുടര്‍ച്ചയായുള്ള മുലയൂട്ടലും ശരീരത്തിന് ക്ഷീണമുണ്ടാക്കും. വയറിലെ നീരു കുറയാന്‍ കുറച്ചു ദാവസമെടുക്കും. ഇത് സിസേറിയനു ശേഷം അഞ്ചു ദിവസം കഴിഞ്ഞപ്പോഴുള്ള അവസ്ഥയാണ്. മകളെ കിട്ടിയതിന്റെ ത്രില്‍ തീര്‍ച്ചയായും എനിക്കുണ്ട്. പക്ഷേ ഹോര്‍മോണ്‍ മാറ്റങ്ങള്‍ വെല്ലുവിളികള്‍ സൃഷ്ടിക്കുന്നുണ്ട്. ഇതെല്ലാം തിരികെ കൊണ്ടുവരുന്നതാണ് ആ വെള്ളിവരകള്‍”.
sameera reddy-fb post
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ ഷൈൻ ടോം ചാക്കോ. അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിൽ എത്തിയ താരം ചെറിയ ചെറിയ വേഷങ്ങളിലൂടെയാണ് അഭിനേതാവായും മുൻനിര...
മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഇരുവർക്കും ആരാധകരും ഏറെയാണ്. ഫഹദ് ഫാസിൽ സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും നസ്രിയ...
ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഭാമ. വിവാഹശേഷം സിനിമയിൽ നിന്നും ഇടവേളയെടുത്ത...
മലയാളികൾക്ക് സുപരിചിതയായ നടിയാണ് പാർവതി തിരുവോത്ത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ പാർവതിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. സിനിമാ...
2000കളിൽ മലയാളത്തിന്റെ ജനപ്രിയ നായികമാരിൽ ഒരാളായിരുന്നു മീര ജാസ്മിൻ. മലയാളത്തിൽ മാത്രമല്ല, തമിഴിലും തെലുങ്കിലുമെല്ലാം താരം നിറഞ്ഞ് നിന്ന കാലം. 2004ൽ...