മികച്ച പ്രതികരണവുമായി സച്ചിൻ മുന്നേറുന്നു!!
By
ഒരിടവേളയ്ക്ക് ശേഷം ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസും വീണ്ടും മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് സച്ചിന്‍. കുഞ്ഞിരാമായണം മുതലുളള മിക്ക ചിത്രങ്ങളിലും ധ്യാനിനൊപ്പം പ്രധാന വേഷത്തില്‍ അജു വര്‍ഗീസും അഭിനയിച്ചിരന്നു. കുഞ്ഞിരാമായണത്തിന് ശേഷം അടി കപ്യാരെ കൂട്ടമണി, ഒരേമുഖം, ഗുഢാലോചന തുടങ്ങിയ സിനിമകളിലായിരുന്നു ഈ കൂട്ടുകെട്ട് ഒന്നിച്ചഭിനയിച്ചിരുന്നത്. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരുവരുടെതുമായി സച്ചിന്‍ എന്നൊരു ചിത്രം കൂടി റിലീസ് ചെയ്തിരിക്കുന്നത്.റൊമാന്റിക്ക് കോമഡി ചിത്രമായിട്ടാണ് സച്ചിന്‍ ഇന്ന് തിയ്യേറ്ററുകളിലേക്ക് എത്തിയിരിക്കുന്നത്. 136 മിനിറ്റ് ദൈര്‍ഘ്യമാണ് ധ്യാന്‍ ശ്രീനിവാസന്‍ ചിത്രത്തിലുളളതെന്നും അറിയുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വലിയ സ്‌കോര്‍ നേടുന്ന മാച്ച് നടന്ന ദിവസം ജനിക്കുന്ന ആളായിട്ടാണ് ധ്യാന്‍ എത്തുന്നത്. അച്ഛനായിട്ട് എത്തുന്ന മണിയന്‍പിളള രാജു ആ ദിവസം ധ്യാനിന്റെ കഥാപാത്രത്തിന് സച്ചിന്‍ എന്ന പേര് നല്‍കുന്നു.
തുടര്‍ന്ന് ക്രിക്കറ്റിനെ ഇഷ്ടപ്പെടുന്ന ആളായി ധ്യാനിന്റെ കഥാപാത്രം വളരുന്നു. മുഴുനീള ഹാസ്യ ചിത്രമായിട്ടാണ് സച്ചിന്‍ അണിയറക്കാര്‍ ഒരുക്കിയിരിക്കുന്നത്. അജു വര്‍ഗീസും ഹരീഷ് കണാരനുമാണ് സിനിമയില്‍ കുറച്ച് കൂടി സ്‌കോര്‍ ചെയ്യുന്നത്. രണ്ടു പേരും സിനിമയില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ടെന്ന് അറിയുന്നു. ധ്യാനിനേക്കാളും ഇവര്‍ രണ്ടുപേരുടെയും പ്രകടനത്തെക്കുറിച്ചാണ് പ്രേക്ഷക പ്രതികരണങ്ങള്‍ വരുന്നത്. സച്ചിന്റെ ആദ്യ പകുതിക്ക് മോശമല്ലാത്ത പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയയായ അന്ന രേഷ്മ രാജനാണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്. ക്രിക്കറ്റ് പശ്ചാത്തലത്തില്‍ ഒരുക്കിയ ഈ കോമഡി ചിത്രം മണിരത്‌നം ഫെയിം സന്തോഷ് നായര്‍ സംവിധാനം ചെയ്തിരിക്കുന്നു.
ഹരീഷ് കണാരന്‍, രണ്‍ജി പണിക്കര്‍, രമേഷ് പിഷാരടി, അപ്പാനി ശരത്, മണിയന്‍പിളള രാജു, മാലാ പാര്‍വ്വതി, രശ്മി ബോബന്‍, സേതുലക്ഷ്മി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഷാന്‍ റഹ്മാന്‍ സിനിമയ്ക്ക് വേണ്ടി പാട്ടുകള്‍ ഒരുക്കിയിരിക്കുന്നു. എസ് എല്‍ പുരം ജയസൂര്യയുടെ തിരക്കഥയില്‍ ജൂഡ് ആഗ്നേല്‍,ജൂബി നൈനാന്‍ എന്നിവര്‍ ചേര്‍ന്ന് സിനിമ നിര്‍മ്മിച്ചിരിക്കുന്നു.
sachin-movie-review
