ഗ്ലാമറസ് ലുക്കിൽ ശ്യാമിലി… കിടിലന്‍ മേക്കോവര്‍ സോഷ്യൽ മീഡിയയിൽ വൈറൽ

By
ബാലതാരമായി സിനിമയിൽ തിളങ്ങിയ ശ്യാമിലി സിനിമാ ജീവിതത്തില്‍ നിന്നും മാറിനിന്നതിന് ശേഷം നായികയായി മടങ്ങി വന്നിരുന്നു. നായികയായിട്ടുള്ള മടങ്ങി വരവിനും ഗംഭീര സ്വീകരണമായിരുന്നു ആരാധകര്‍ ഒരുക്കിയത്. ശാലീന സൗന്ദര്യത്തിനുടമയായ ശ്യാമിലി ഇപ്പോള്‍ ഗ്ലാമറസ് ലുക്കിലെത്തി ആരാധകരെ അതിശയിപ്പിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയ പേജിലൂടെ നടി തന്നെ പുറത്ത് വിട്ട ചില ചിത്രങ്ങളാണ് തരംഗമായി കൊണ്ടിരിക്കുന്നത്. ഇതുവരെ കാണാത്ത തരത്തില്‍ തകര്‍പ്പന്‍ മേക്കോവറാണ് നടി നടത്തിയിരിക്കുന്നത്. ഈ ചിത്രങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
രണ്ടാം വയസ് മുതലാണ് ശ്യാമിലി അഭിനയിച്ച് തുടങ്ങിയത്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക് എന്നിങ്ങനെ തെന്നിന്ത്യന്‍ ലോകത്തെ എല്ലാ ഇന്‍ഡസ്ട്രികളിലും ചെറുപ്പത്തില്‍ തന്നെ ശ്യാമിലി അഭിനയിച്ചിരുന്നു. ഒരു സിനിമയില്‍ മാത്രമേ ഉള്ളുവെങ്കിലും ബോളിവുഡിലും തന്റെ സാന്നിധ്യമറിയിക്കാന്‍ ശ്യാമിലിയ്ക്ക് കഴിഞ്ഞിരുന്നു. ചെറിയ പ്രായത്തില്‍ തന്നെ നാല്പതോളം സിനിമകളില്‍ അഭിനയിച്ചതിന് ശേഷമാണ് ശ്യാമിലി സിനിമയില്‍ നിന്നും മാറി നിന്നത്.
അഭിനയം തുടങ്ങി ആദ്യ സിനിമകളിലൂടെ തന്നെ മികച്ച പ്രകടനം കാഴ്ച വെച്ച ശ്യാമിലിയെ തേടി ദേശീയ പുരസ്കാരം വരെ എത്തിയിരുന്നു. മണിരത്നം സംവിധാനം ചെയ്ത അഞ്ജലി എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരം ശ്യാമിലിയ്ക്ക് ലഭിച്ചത്. ഇതേ ചിത്രത്തിലൂടെ തന്നെ മികച്ച ബാലതാരത്തിനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ സംസ്ഥാന പുരസ്കാരവും ശ്യാമിലിയ്ക്ക് ലഭിച്ചിരുന്നു. പേര് സൂചിപ്പിക്കുന്നത് പോലെ അഞ്ജലി എന്ന ടൈറ്റില്‍ റോള്‍ അവതരിപ്പിച്ചതും ശ്യാമിലിയായിരുന്നു.
actress shamili
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് ഗൗതമി. ഇപ്പോഴിതാ തന്റെ ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് രാഷ്ട്രീയ പ്രവർത്തക കൂടിയായ നടി പൊലീസിൽ...
നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് പ്രിയാമണി. തെന്നിന്ത്യയിലും മലയാളത്തിലും ഒരുപോലെ പ്രിയാമണിയ്ക്ക് ആരാധകരുണ്ട്. ഇപ്പോൾ മലയാളത്തിൽ അത്ര സജീവമല്ലെങ്കിലും...
തെന്നിന്ത്യയിലെ മിന്നും താരമാണ് അമല പോൾ. മലയാളത്തിലൂടെ കരിയർ ആരംഭിച്ച അമല പിന്നീട് തമിഴിലേയ്ക്ക് ചുവടുമാറ്റുകയായിരുന്നു. മൈന എന്ന തമിഴ് ചിത്രത്തിലൂടെയാണ്...
മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. രമേഷ് പിഷാരടിയുടേയും ആര്യയുടേയും ജോഡിയും...
നെൽസൺ ദിലീപ് കുമാറിന്റെ സംവിധാനത്തിൽ സൂപ്പർസ്റ്റാർ രജനീകാന്ത് നായകനായി എത്തുന്ന ജയിലർ 2ൽ താനും അഭിനയിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി മലയാളി താരം അന്ന...