Connect with us

ആരും മറന്നിട്ടില്ലല്ലോ ഈ ബാല താരത്തെ ഒളിമ്പ്യൻ അന്തോണി ആദത്തിലെ ടോണി ഐസക് ഇനിനായകന്‍

Actor

ആരും മറന്നിട്ടില്ലല്ലോ ഈ ബാല താരത്തെ ഒളിമ്പ്യൻ അന്തോണി ആദത്തിലെ ടോണി ഐസക് ഇനിനായകന്‍

ആരും മറന്നിട്ടില്ലല്ലോ ഈ ബാല താരത്തെ ഒളിമ്പ്യൻ അന്തോണി ആദത്തിലെ ടോണി ഐസക് ഇനിനായകന്‍

മലയാളികളുടെ മനംകവർന്ന ചിത്രമായിരുന്നു ഒളിമ്പ്യൻ അന്തോണി ആദം. മോഹൻലാലും മീനയും തകർത്ത് അഭിനയിച്ച സിനിമയിൽ ബാലതാരമായി വേഷമിട്ടതായിരുന്നു അരുണ്‍. ഇപ്പോഴിതാ താരം വീണ്ടും നായക വേഷത്തിലെത്തുകയാണ്. ഒളിമ്ബ്യന്‍ അന്തോണി ആദത്തിലൂടെ ടോണി ഐസക് എന്ന കഥാപാത്രമായി എത്തിയ അരുണ്‍ ആണ് നായക വേഷത്തിലെത്തുന്നത്. അരുണ്‍ നായകനാകുന്ന ആദ്യ ചിത്രം കൂടിയാണ് ധമാക്ക. ഒമല്‍ ലുലു തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് നായകനെ പ്രഖ്യാപിച്ചത്. ധമാക്ക ചിത്രത്തിനായി ചങ്ക്സ് ടീമിനെ കാസ്റ്റ് ചെയ്തിരുന്നെങ്കിലും പല സാഹചര്യങ്ങള്‍ കൊണ്ട് നടക്കാതെ പോയെന്നും ഒമര്‍ ലുലു കുറിച്ചു. ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എംകെ നാസര്‍ നിര്‍മ്മിക്കുന്ന ചിത്രം ഒരു കളര്‍ഫുള്‍ കോമഡി പശ്ചാത്തലത്തിലാണ് ഒരുക്കുന്നത്. സൈക്കിള്‍, മുദുഗൗ, സ്പീഡ് തുടങ്ങിയ ചിത്രങ്ങളിലും അരുണ്‍ വേഷമിട്ടിട്ടുണ്ട്. അരുണിന്റെ ഇത്രവര്‍ഷത്തെ അഭിനയ ജീവിതത്തില്‍ കൊച്ചുവേഷങ്ങള്‍ കുറച്ചൊക്കെ ചെയ്തെങ്കിലും, ഈ കാലയളവില്‍ ഒരിക്കല്‍ പോലും ഒരു പ്രധാന നായകവേഷം ചെയ്യാനുള്ള അവസരം അരുണിനെ തേടി എത്തിയിട്ടില്ല.

ഒരു അഡാറ് ലവില്‍ അത്തരമൊരു പ്രധാന വേഷമായിരുന്നു നിശ്ചയിച്ചിരുന്നതെങ്കിലും, പ്രതീക്ഷിക്കാതെ വന്ന ചില മാറ്റങ്ങള്‍ കൊണ്ട് ആ അവസരവും അരുണില്‍ നിന്ന് മാറിയകന്നുപോയെന്നും, ആ അവസരമാണ് ഒരു നിയോഗം പോലെ അരുണിന് ഇപ്പോള്‍ കിട്ടിയതെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും ഒമര്‍ ലുലു ഫേസ്ബുക്കില്‍ കുറിച്ചു. ചിത്രത്തില്‍ അരുണിനെ നായകനാക്കി പ്രഖ്യാപിച്ചതിന് വലിയ പിന്തുണയാണ് സമൂഹമാധ്യമങ്ങളില്‍ നിന്നു ലഭിക്കുന്നത്. നിരവധി പേര്‍ വിജയാശംസകളും നേര്‍ന്നിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിലൂടെ…

ധമാക്കയുടെ ഫസ്റ്റ് ലുക്ക് ഇറങ്ങിയത് മുതൽ പലരും ചോദിക്കുന്ന ചോദ്യമാണ് ആരാണ് പടത്തിലെ നായകൻ എന്നത് .20 വർഷം മുൻപ് ഒളിമ്പ്യൻ അന്തോണി ആദത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച് ,ടോണി ഐസക് എന്ന കഥാപാത്രമായി എല്ലാവരെയും വിസ്മയിപ്പിച്ച “അരുൺ ” ആണ് ധമാക്കയിലെ നായകൻ.പ്രൊജക്റ്റ് തുടങ്ങിയത് ചങ്ക്‌സ് ടീമിനെ cast ചെയ്തായിരുന്നെങ്കിലും പല കാരണങ്ങളും ,സാഹചര്യങ്ങളും കൊണ്ട് അത് നടക്കാതെ പോയി .ഒരു കളർഫുൾ കോമഡി എന്റെർറ്റൈനെർ ഒരുക്കുന്നതിനുള്ള അത്യാവശ്യം വലിയ ബഡ്ജറ്റ് ചിത്രത്തിന് ആവശ്യമായതുകൊണ്ട് , അത്രത്തോളം മൂല്യമുള്ള ഒരു താരമല്ല അരുൺ എന്ന കാരണം കൊണ്ട് മുൻപ് നിശ്ചയിച്ചിരുന്ന പ്രൊഡ്യൂസർ പിന്നീട് പിന്മാറുകയുണ്ടായി .ഇതിനു ശേഷം MK നാസർ എന്ന പ്രൊഡ്യൂസർ അരുണിനെ നായകനായി ധമാക്ക ചെയ്യാൻ സധൈര്യം മുന്നോട്ട് വന്നു ,അദ്ദേഹത്തിന് ഒരു വലിയ നന്ദി 🙏.

അരുണിന്റെ ഇത്രവർഷത്തെ അഭിനയ ജീവിതത്തിൽ കൊച്ചുവേഷങ്ങൾ കുറച്ചൊക്കെ ചെയ്‌തെങ്കിലും ,ഈ കാലയളവിൽ ഒരിക്കൽ പോലും ഒരു പ്രധാന നായകവേഷം ചെയ്യാനുള്ള അവസരം അരുണിനെ തേടി എത്തിയിട്ടില്ല .അഡാറ് ലവിൽ അത്തരമൊരു പ്രധാന വേഷമായിരുന്നു നിശ്ചയിച്ചിരുന്നതെങ്കിലും ,പ്രതീക്ഷിക്കാതെ വന്ന ചില മാറ്റങ്ങൾ കൊണ്ട് ആ അവസരവും അരുണിൽ നിന്ന് മാറിയകന്നുപോയി. ആ അവസരമാണ് ഒരു നിയോഗം പോലെ അരുണിന് ഇപ്പോൾ കിട്ടിയതെന്ന് ഞാൻ വിശ്വസിക്കുന്നു .ആ വിശ്വാസത്തോടൊപ്പം നിങ്ങളുടെ മനസ്സ് നിറഞ്ഞ സപ്പോർട്ട് കൂടെ ഉണ്ടാവണം .ധമാക്കയിലെ മറ്റു താരങ്ങൾ ആരൊക്കെയെന്നത് പിന്നീട് announce ചെയ്യുന്നതായിരിക്കും .
SO HERE I ANNOUNCE MY DHAMAKA HERO ARUN . NEED ALL YOUR SUPPORT & PRAYERS 🙏

main character arun

Continue Reading
You may also like...

More in Actor

Trending