മാമ്മന്റെയും അമ്മായിയുടെയും സർപ്രൈസിൽ ഞെട്ടി!റിതികയുടെയും ശ്രുതിയുടെയും പിറന്നാള്‍ അടിച്ചുപൊളിച്ച്

By
എന്റെ പ്രിയപ്പെട്ടവര്‍ക്ക് പിറന്നാള്‍ ആശംസകള്‍ എന്നാണ് ശ്രീനി പറഞ്ഞത്. കല്യാണം കഴിഞ്ഞ് പാലക്കാട് ആയിരുന്നപ്പോള്‍ പകര്‍ത്തിയ റിതികയ്ക്കും ശ്രുതികയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് പേളി ആശംസകള്‍ അറിയിച്ചത്. പിറന്നാള്‍ ആശംസിച്ചതിനൊപ്പം പിറന്നാള്‍ അടിച്ചുപൊളിക്കാനും പേളി പറയുന്നുണ്ട്. പേളി ആര്മ്മിക്കാരും പിന്നീട് റിതികയ്ക്കും ശ്രുതികയ്ക്കും ആശംസകള്‍ അറിയിച്ച് രംഗത്തെത്തി. ശ്രീനിഷ് പേളി ആരാധകരും ഇവര്‍ക്ക് ആശംസകള്‍ അറിയിച്ചെത്തിയിരുന്നു. ബിഗ്ബോസിലെ പ്രണയജോഡികളായിരുന്ന പേളി മാണിയും ശ്രീനിഷ് അരവിന്ദും വിവാഹം കഴിച്ചത് മേയ് മാസത്തിലായിരുന്നു. ക്രിസ്ത്യന്‍ ആചാരപ്രകാരവും ഹിന്ദു ആചാരപ്രകാരവും വിവാഹം കഴിച്ച ദമ്ബതികളുടെ വിവാഹചടങ്ങില്‍ തിളങ്ങിയത് രണ്ട് ഇരട്ട കുട്ടികളായിരുന്നു.
ശ്രീനിഷിന്റെ സഹോദരിയുടെ മക്കളായ റിതികയും ശ്രുതികയുമായിരുന്നു അവര്‍. കഴിഞ്ഞ ദിവസം അവരുടെ പിറന്നാള്‍ ദിനത്തില്‍ മാമന് ശ്രീനിഷും അമ്മായി പേളിയും സുന്ദരികുട്ടികള്‍ക്ക് ആശംസയുമായി എത്തിയിരുന്നു. ഇവരുടെ മനോഹര ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. രണ്ടു സഹോദരിമാരാണ് ശ്രീനിഷ് അരവിന്ദിനുള്ളത്. ഇതില്‍ മൂത്ത സഹോദരിമാരുടെ മക്കളാണ് ഇരട്ടകളായ ശ്രുതികയും റിതികയും. മുമ്ബും ഇവരുടെ ചിത്രങ്ങള്‍ ശ്രീനിഷ് പങ്കുവച്ചിട്ടുണ്ട്. പാലക്കാട് ഹിന്ദു ആചാരപ്രകാരം നടന്ന ചടങ്ങുകളില്‍ ഇവരുടെ ഡാന്‍സ് ഏറെ വൈറലായിരുന്നു. ആഘോഷപൂര്വ്വമുള്ള ഇവരുടെ ഡാന്‍സിനിടയില്‍ പേളിയും ശ്രീനിയും ഷിയാസുമെല്ലാം നൃത്തചുവടുകളുമായി എത്തിയിരുന്നു.കഴിഞ്ഞ ദിവസമായിരുന്നു റിതികയുടെയും ശ്രുതികയുടെയും പിറന്നാള്‍. മരുമക്കള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് മാമ്മന്‍ ശ്രീനിയും അമ്മായിയായ പേളിയും ആശംസകള്‍ അറിയിച്ചതും.
pearly- and -srineesh -birthday -wish
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച പടക്കളം പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായം തേടി ചിത്രം വിജയത്തിലേക്ക് നീങ്ങുന്ന...
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...
കോവിഡ് വേളയിൽ ഒടിടിയിൽ റിലീസായ ചിത്രമായിരുന്നു ഇരുൾ. ഫഹദ് ഫാസിൽ നായകനായി എത്തിയ ചിത്രം മിസ്റ്ററി ഹൊറർ വിഭാഗത്തിൽ പെടുന്നതായിരുന്നു. ഇപ്പോഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ശാലിനി. ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന ശാലിനി പിന്നീട് മുൻനിര നായിക നടിയായി മാറി. കരിയറിലെ...