Connect with us

മുക്തയുടെ പാട്ടാണ് തനിക്ക് ഏറെ പ്രിയങ്കരം; പാട്ടിനെ കുറിച്ച് റിമി വാചാലയായത്…. വൈറൽ

Malayalam

മുക്തയുടെ പാട്ടാണ് തനിക്ക് ഏറെ പ്രിയങ്കരം; പാട്ടിനെ കുറിച്ച് റിമി വാചാലയായത്…. വൈറൽ

മുക്തയുടെ പാട്ടാണ് തനിക്ക് ഏറെ പ്രിയങ്കരം; പാട്ടിനെ കുറിച്ച് റിമി വാചാലയായത്…. വൈറൽ

നടി മുക്ത അഭിനയിച്ച് ആടി തിമിർത്ത ഗാനം തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്ന് ഗായികയും അഭിനേത്രിയുമായ റിമി ടോമി. മുക്തയും വിശാലും ഒന്നിച്ചഭിനയിച്ച താമരഭരണിയിലെ ഇരുവരും തകർത്തഭിനയിച്ച ഹിറ്റ് ഗാനമായ കറുപ്പാനെ കയ്യാലേ എന്നെ പുടിച്ചാൻ എന്ന ഗാനമാണ് തന്റെ പ്രിയപ്പെട്ടതെന്ന് റിമി പറഞ്ഞു . മഴവില്ല് മനോരമ അവതരിപ്പിക്കുന്ന പാടാം നമുക്ക് പാടാം എന്ന റിയാലിറ്റി ഷോയിലൂടെയായിരുന്നു റിമി തന്റെ അഭിപ്രായം പറഞ്ഞത്.

പരിപാടിയിൽ മത്സരാര്‍ഥികള്‍ ഈ ഗാനം പാടുകയായിരുന്നു . മത്സരാര്‍ഥികളുടെ ആലാപനത്തിനു ശേഷം വിധി കര്‍ത്താവായ റിമി ടോമിയോടാണ് ആദ്യം ഗാനത്തിനെ കുറിച്ചുളള അഭിപ്രായം ചോദിച്ചത്. റിമിയ്ക്ക് വളരെ വേണ്ടപ്പെട്ട ഗാനമാണിത്, നാത്തൂന്‍ മുക്തയാണ് ഈ പാട്ടില്‍ പെര്‍ഫോം ചെയ്തിരിക്കുന്നതെന്ന് അവതാരക അശ്വതി പറഞ്ഞു. അതുകൊണ്ട് റിമി തന്നെയാണ് പാട്ടിനെ ആദ്യം വിലയിരുത്തേണ്ടതെന്നും അവതാരക അശ്വതി പറയുകയുണ്ടായി

അവതാരകയുടെ ചോദ്യത്തിന് പുഞ്ചിരിയോടെയാണ് റിമി മറുപടി നല്‍കിയത്. അത് ഇത്ര ഓര്‍മയായി വച്ചിരിക്കുകയാണില്ലേ… എന്ന് അശ്വതിയെ ട്രോളിയിട്ടാണ് ഈ ഗാനത്തിന് കുറിച്ച്‌ റിമി പറഞ്ഞത്. ശരിയാണ് എത്രകാലം കഴിഞ്ഞാലും ഈ ഗാനം മറക്കാനാകില്ല. ഏത് സ്റ്റേജ് ഷോയിലും അവാര്‍ഡ് നൈറ്റിലും ഈ ഗാനം ഉണ്ടാകുമല്ലോ. അതുകൊണ്ടാണിപ്പോഴും ഈ ഗാനം കേട്ടപ്പോള്‍ പ്രേക്ഷകര്‍ ചാടി എഴുന്നേറ്റ് ഡാന്‍സ് ചെയ്യുന്നത് റിമി ടോമി പറഞ്ഞു.

ദിനം പ്രതി നിരവധി പുതിയ ഗാനങ്ങള്‍ പുറത്തു വരുന്ന ഈ കാലത്ത് കറുപ്പന കയ്യാല എന്ന ഗാനം പ്രേക്ഷകരുടെ ഹിറ്റ് ലിസ്റ്റില്‍ തന്നെയുണ്ട്. ഹരി സംവിധാനം ചെയ്ത ഈ ചിത്രത്തിലെ എല്ലാ ഗാനങ്ങള്‍ക്കും മികച്ച പ്രേക്ഷക ശ്രദ്ധയാണ് ലഭിച്ചിരുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിലെ ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. ചിത്രത്തിലെ റൊമാന്റിക് ഗാനവും ശ്രദ്ധിക്കപ്പെട്ടിരുന്നു. 2007 ല്‍ പൊങ്കല്‍ റിലീസായി എത്തിയ ചിത്രം 100 ദിവസ തീയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. വിജയ്, അജിത് ചിത്രങ്ങളോടൊപ്പമാണ് താമരഭരണിയു പ്രദര്‍ശനത്തിന് എത്തിയത്. എന്നാല്‍ മികച്ച വിജയം നേടാന്‍ ചിത്രത്തിനായി.

മുക്തയുടെ കരിയര്‍ മാറ്റിമറിച്ച ചിത്രമായിരുന്നു താമരഭരണി. ചിത്രത്തിലെ താരത്തിന്റെ പ്രകടനത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.. വിവാഹത്തിനു ശേഷം അഭിനയത്തില്‍ നിന്ന് മാറി നില്‍ക്കുകയാണ് മുക്ത. റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയാണ് മുക്ത വിവാഹം കഴിച്ചിരിക്കുന്നത്. ഇവര്‍ക്ക് ഒരു മകളുണ്ട്.

rimi tomy- muktha song -viral

More in Malayalam

Trending

Recent

To Top