തലയുടെ മരണമാസ് ലുക്ക് പുറത്തു വിട്ട് അണിയറപ്രവർത്തകർ ; നേര്‍കൊണ്ട പാര്‍വൈയുടെ കിടിലന്‍ പോസ്റ്ററെന്ന് ആരാധകർ
Published on

ഏറെ പ്രതീക്ഷകളോടെ ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് തമിഴകത്തിന്റെ ‘തല’ അജിത്തിന്റെ നേര്‍കൊണ്ട പാര്‍വൈ. സിനിമയുടെ അനൗൺസ്മെന്റ് നടന്നത് മുതൽ വൻ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ വൻ തരംഗമായിരുന്നു ചിത്രത്തിന്റെ ടീസർ.
ഇതായിപ്പോൾ ചിത്രം റിലീസിങ്ങിനൊരുങ്ങുകയാണ്. റിലീസിനൊരുങ്ങുന്നതിനിടെ ഇതാ വീണ്ടും ഒരു പോസ്റ്റർ കൂടി പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. കലിപ്പ് ലുക്കിലുളള തല അജിത്തിന്റെ പുതിയൊരു പോസ്റ്ററാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. അജിത്തിന്റെ പതിവ് ചിത്രങ്ങളിലേതുപോലെ ഇത്തവണയും സോള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കിലാണ് തല എത്തുന്നത്.
ഒരിടവേളയ്ക്ക് ശേഷം അജിത്ത് വീണ്ടും വക്കീല്‍ വേഷത്തില്‍ എത്തുന്നുവെന്ന പ്രത്യേകതകളോടെയാണ് സിനിമ വരുന്നത്. അമിതാഭ് ബച്ചന്റെ ബോളിവുഡ് ചിത്രം പിങ്കിന്റെ ഔദ്യോഗിക റീമേക്ക് കൂടിയാണ് നേര്‍കൊണ്ട പാര്‍വൈ. ധീരന് അധികാരം ഒണ്ട്രു എന്ന സിനിമ സംവിധാനം ചെയ്ത എച്ച് വിനോദാണ് ചിത്രത്തിന്റെ സംവിധായകൻ. പതിവ് മാസ് എന്റര്‍ടെയ്നറുകളില്‍ നിന്നും വേറിട്ടുനില്‍ക്കുന്ന അജിത്ത് ചിത്രമായിരിക്കും നേര്‍കൊണ്ട പാര്‍വൈ എന്നാണറിയുന്നത്. തലയുടെ പുതിയ ചിത്രവും വമ്പന്‍ റിലീസായിട്ടാകും തിയ്യേറ്ററുകളിലേക്ക് എത്തുക.
ഇതിനുപുറമേ , സിനിമയെ കുറിച്ചുള്ള മറ്റൊരു അപ്ഡേഷനും ഇന്ന് വൈകുന്നേരം പുറത്തുവിടുമെന്ന് നിര്‍മ്മാതാവ് ബോണി കപൂര്‍ തന്റെ ട്വിറ്റര്‍ പേജിലൂടെ അറിയിച്ചിരിക്കുന്നത്. അതേസമയം അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുന്ന സിനിമ ആഗസ്റ്റിലാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ശ്രദ്ധ ശ്രീനാഥും വിദ്യാ ബാലനുമാണ് സിനിമയില്‍ നായികാ വേഷത്തില്‍ എത്തുന്നത്.
Thala ajith- nerkonda paarvai-new poster
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രമായ എസ്കെ – ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുമായി ബന്ധപ്പട്ട വിവാദങ്ങളാണ് സോഷ്യൽ...
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടൻ വിജയ സേതുപതി. അദ്ദേഹത്തിന്റെ മകൻ സൂര്യ സേതുപതി അച്ഛന്റെ വഴിയേ സിനിമയിലേയ്ക്ക് എത്തുകയാണ്. ഇപ്പോഴിതാ ഒരു നെപ്പോ...
ബോളിവുഡ് പ്രേക്ഷകർക്കേറെ പ്രിയങ്കരായ താരമാണ് യാസർ ദേശായി. സോഷ്യൽ മീഡിയയിലെല്ലാം വളരെ സജീവമാണ് യാസർ. ഇപ്പോഴിതാ വിവാദത്തിൽപ്പെട്ടിരിക്കുകയാണ് യാസർ. സോഷ്യൽമീഡിയയിൽ വൈറലാകാനായി...
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. 2003 ൽ ജയറാം നായകനായി എത്തിയ മനസ്സിനക്കരെ...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രമായ എസ്കെ – ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുമായി ബന്ധപ്പട്ട വിവാദങ്ങളാണ് സോഷ്യൽ...