
Malayalam
ഹാഷ്ടാഗ് അവൾക്കൊപ്പം ചിത്രത്തിൽ പാടാനവസരം ! ടൈറ്റിൽ സോങ് കോണ്ടസ്റ്റ് !
ഹാഷ്ടാഗ് അവൾക്കൊപ്പം ചിത്രത്തിൽ പാടാനവസരം ! ടൈറ്റിൽ സോങ് കോണ്ടസ്റ്റ് !
Published on

By
എ യു ശ്രീജിത്ത് കൃഷ്ണ ഒരുക്കുന്ന ചിത്രമാണ് #അവൾക്കൊപ്പം. വളരെ രസകരമായ സംഭവങ്ങളിലൂടെ അരങ്ങേറുന്ന ചിത്രം പേര് പോലെ ഗൗരവകരമായ കാര്യമല്ല കൈകാര്യം ചെയ്തിരിക്കുന്നത് . ഇപ്പോൾ എ യു ശ്രീകൃഷ്ണ , അവൾക്കൊപ്പം എന്ന ചിത്രത്തിലൂടെ സാധാരണക്കാർക്ക് ഒരു സുവർണാവസരം നൽകുകയാണ്.
ഈ ചിത്രത്തിൽ നിങ്ങൾക്കും പാടാം . നിങ്ങളുടെ കഴിവുകളിൽ വിശ്വാസമുണ്ടെങ്കിൽ ചിത്രത്തിനായി പാടാനാണ് എ യു ശ്രീജിത്ത് കൃഷ്ണ പറയുന്നത് . ഗാനങ്ങളുടെ വരികളും ഒപ്പം നൽകിയിട്ടുണ്ട്.
എ യു ശ്രീജിത്ത് കൃഷ്ണയുടെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെയാണ് ;
നമസ്കാരം🙏
സിനിമയിൽ പാടാൻ അവസരം തേടുന്ന ഗായകർക്കായി #അവൾക്കൊപ്പം എന്ന എന്റെ ഈ സിനിമയിൽ പാടാൻ അവസരം നൽകുകയാണ്. അതിനായി കൃപാനിധി സിനിമാസ് ഹാഷ്ടാഗ് അവൾക്കൊപ്പം ടൈറ്റിൽ സോങ് കോണ്ടെസ്റ് അവതരിപ്പിക്കുകയാണ്.
കഴിഞ്ഞ ദിവസം എന്റെ പുതിയ ചിത്രമായ “ഹാഷ്ടാഗ് അവൾക്കൊപ്പം” ടൈറ്റിൽ സോങ് സംഗീത സംവിധായകൻ ജയേഷ് സ്റ്റീഫന്റെ സ്വരത്തിൽ നിങ്ങൾ കേട്ടു. ആ ഗാനത്തിന് നിങ്ങൾ ഓരോരുത്തരും നൽകിയ വിലയേറിയ സപ്പോർട്ടിന് ഹൃദയം നിറഞ്ഞ നന്ദി.
നിങ്ങൾ ചെയേണ്ടത് ഈ പോസ്റ്റിനോടൊപ്പം കൊടുത്തിട്ടുള്ള വീഡിയോ ലിങ്കിൽ #അവൾക്കൊപ്പം ടൈറ്റിൽ സോങ് അതിന്റെ വരികളോടൊപ്പം കാണാൻ കഴിയും. സംഗീത സംവിധായകൻ ജയേഷ് സ്റ്റീഫൻ സ്വന്തം സ്വരത്തിൽ നിങ്ങൾക്കായി ചിട്ടപ്പെടുത്തിയ ആ ഗാനം നിങ്ങൾ നിങ്ങളുടെ സ്വരത്തിൽ പാടി ഞങ്ങൾക്ക് അയച്ചു തരിക.
അവൾക്കൊപ്പം ടൈറ്റിൽ സോങ് മികച്ച രീതിയിൽ പാടി അയക്കുന്ന ഒരാൾക്ക് ആ ഗാനം ഒറിജിനൽ ഓർക്കസ്ട്രയിൽ ഈ സിനിമയിൽ പാടാൻ ഞങ്ങൾ അവസരം ഒരുക്കുന്നു.
അതോടൊപ്പം ഈ കോണ്ടെസ്റ്റിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഹാഷ്ടാഗ് അവൾക്കൊപ്പം റിലീസ് ചെയുന്ന ആദ്യ രണ്ടു ദിവസത്തെ നിങ്ങൾ ആഗ്രഹിക്കുന്ന ഷോ കേരളത്തിൽ എവിടെയും കാണാനുള്ള ടിക്കറ്റ് നൽകുന്നു
ഗാനം നിങ്ങളുടെ മൊബൈൽ വോയിസ് റെക്കോർഡറിൽ റെക്കോർഡ് ചെയ്ത് ഞങ്ങളുടെ ഒഫീഷ്യൽ വാട്സ്ആപ് നമ്പറിൽ നിങ്ങളുടെ ഡീറ്റെയിൽസ് ഉൾപ്പെടുത്തി അയച്ചാൽ മതിയാകും.
ഗാനമിതാണ് ;
എത്ര നാര്യസ്തു പൂജ്യന്തേ…
രമന്തേ തത്ര ദേവത!!!
നിഴലായ് നിന്റെ മിഴിയിൽ
സൂര്യനണയും കാലമിനി നിന്റെയരികെ…
കഥയോ… കനവോ…
അവളിനിയൊരു പഴമൊഴിയോ…
അവളറിയാതെ ഇനി നാമെന്നും…
അവൾക്കൊപ്പം..
ഓളങ്ങളാം ഭാവങ്ങളിൽ..
അവളെന്നും തീരാ സ്വപ്നക്കടലായി…
കനലെരിയും നാളെണ്ണി..
കഥപറയും കാലം പോൽ…
ഓരോ നോവും മണ്ണിൽ മഴയായി.
(അവൾക്കൊപ്പം… )
രാഗങ്ങളാം ഭാവങ്ങളിൽ…
അവളെന്നും തീരാ കണ്ണീർകടലായി.
കനവലിയും മോഹങ്ങൾ…
വിടപറയും നേരം പോൽ…
ഓരോ രാവും വിണ്ണിൽ മുകിലായി.
(അവൾക്കൊപ്പം… )
വോയിസ് റെക്കോർഡ്സ് അയക്കേണ്ട വാട്സ്ആപ് നമ്പർ: 8547054824
hashtag avalkoppam title song contest
മലയാള സിനിമയിലെ മികച്ച ആകർഷക കൂട്ടുകെട്ടായ സത്യൻ അന്തിക്കാട് – മോഹൻലാൽ കോംബോയിലെ ഹൃദയപൂർവ്വം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂനയിൽ നടന്നു...
ഡയമണ്ട് നെക്ലേസിലെ രാജശ്രീ, നടി അനുശ്രീയെ അടയാളപ്പെടുത്താൻ ഈയൊരു സിനിമയും കഥാപാത്രവും മതി. അത്രത്തോളം ഇംപാക്ട് ഉണ്ടാക്കാൻ സാധിച്ച അനുശ്രീയുടെ സിനിമയായിരുന്നു...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്....
ലഹരി ഉപയോഗിച്ച് സെറ്റിൽ എത്തിയ പ്രമുഖ നടനിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് നടി വിൻസി അലോഷ്യസ് പറഞ്ഞത് വലിയ വാർത്തയായിരുന്നു....