Connect with us

അരിസ്റ്റോ സുരേഷ് നായകനാകുന്ന # അവൾക്കൊപ്പം സംഭവകഥയോ ?

Malayalam Breaking News

അരിസ്റ്റോ സുരേഷ് നായകനാകുന്ന # അവൾക്കൊപ്പം സംഭവകഥയോ ?

അരിസ്റ്റോ സുരേഷ് നായകനാകുന്ന # അവൾക്കൊപ്പം സംഭവകഥയോ ?

സമൂഹ മാധ്യമങ്ങളിൽ ഇത് ഹാഷ്ടാഗുകളുടെ കാലമാണ് . മി ടൂ , ഇരക്കൊപ്പം തുടങ്ങി ഒട്ടേറെ ഹാഷ്ടാഗുകൾ സിനിമ രംഗത്തും അടുത്തിടെ പ്രചരിക്കുന്നുണ്ട്. ഇപ്പോൾ ഹാഷ്‌ടാഗോടു കൂടി ഒരു ചിത്രവും എത്തുകയാണ്.ഹാഷ് ടാഗ് അവൾക്കൊപ്പം എന്നാണ് ചിത്രത്തിന്റെ പേര് . ഗൗരവമായ വിഷയങ്ങൾ ഹാഷ്ടാഗ് ചർച്ച ചെയ്യുമ്പോൾ , ഈ ചിത്രം തികച്ചും രസകരവും കോമഡി പശ്ചാത്തലത്തിൽ ഉള്ളതുമാണ്. എ.യു.ശ്രീജിത്ത് കൃഷ്ണ രചന സംവിധാനം നിർവഹിക്കുന്ന ഹാഷ്ടാഗ് അവൾക്കൊപ്പം ഒരു മുഴുനീള കോമഡി, സസ്പെൻസ് ത്രില്ലർ, റോഡ് മൂവിയാണ്.

# അവൾക്കൊപ്പം എന്ന് കേൾക്കുമ്പോൾ പല ചിന്തകളും വരും . പീഡനം , നീതി തുടങ്ങി ഒട്ടേറെ സംഭവങ്ങൾ. എന്നാൽ ഈ ചിത്രത്തിൽ തികച്ചും രസകരമായ കാര്യങ്ങളാണ് സംഭവിക്കുന്നത് .

തികച്ചും വ്യത്യസ്തമായ പശ്ചാത്തലങ്ങളിൽ നിന്നും, വ്യത്യസ്ത സ്വഭാവവും, വ്യത്യസ്ത പ്രായങ്ങളിലുമുള്ള അഞ്ചു പുരുഷന്മാർ ഒരു കാറിൽ ഒരുമിച്ച് യാത്ര ചെയ്യേണ്ടി വരുന്നു. അവരുടെ യാത്ര മദ്ധ്യേ അവരെ സഹായിക്കാനായി ഒരു പെൺകുട്ടി അവർക്കിടയിലേക്ക് കടന്നുവരേണ്ട സാഹചര്യം ഉണ്ടാകുന്നു.

അവളുടെ നിർദ്ദേശപ്രകാരം ദുർഘടമായ പല സാഹചര്യങ്ങളുടെ കടന്നുപോകുന്ന ഒരു യാത്ര. ആ യാത്രയിലുടനീളം ഈ അഞ്ചു പുരുഷന്മാരും ആ പെൺകുട്ടിയെ പലവിധത്തിൽ വ്യാഖ്യാനിക്കുന്നു. അതേ തുടർന്നുണ്ടാകുന്ന ഉദ്വേഗജനകമായ സാഹചര്യങ്ങളിലൂടെയാണ് ഹാഷ്ടാഗ് അവർക്കൊപ്പം എന്ന ചിത്രം വികസിക്കുന്നത്.


തിരുവനന്തപുരം, കോഴിക്കോട്, മംഗലാപുരം, കൊല്ലൂർ, കുടജാദ്രി എന്നിവിടങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ.
എ.യു.ശ്രീജിത്ത് കൃഷ്ണ രചന സംവിധാനം നിർവഹിക്കുന്ന ഹാഷ്ടാഗ് അവൾക്കൊപ്പം ഒരു മുഴുനീള കോമഡി, സസ്പെൻസ് ത്രില്ലർ, റോഡ് മൂവിയാണ്.


ചിത്രീകരണം പൂർത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടന്നുവരുന്ന ഹാഷ്ടാഗ് അവൾക്കൊപ്പം ജൂലൈയിൽ തിയേറ്ററുകളിലെത്തും.കൃപാനിധി സിനിമാസ് നിർമ്മിക്കുന്ന ഹാഷ്ടാഗ് അവൾക്കൊപ്പത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് രാരിഷ്. ജി. കുറുപ്പാണ്.
ലൈൻ പ്രൊഡ്യൂസേഴ്സ് ജിജിത്ത്.

എ.യു, സുജിത്ത്.എസ്, സുനിൽ വഴയില,  ചിത്രസംയോജനം ജോമിൻ, കലാസംവിധാനം ജയൻ റീസ്സ, വസ്ത്രാലങ്കാരം ഇന്ദ്രൻസ് ജയൻ, മേക്കപ്പ് പ്രദീപ് രംഗൻ, സഹസംവിധാനം സുരേഷ് വിജയ്, നിശ്ചല ഛായാഗ്രഹണം അഫ്നാദ് മാസ്ക്, നിർമ്മാണ നിർവ്വഹണം രാധാകൃഷ്ണൻ തൈക്കാട്, പി.ആർ.ഓ എ.എസ് ദിനേശ്, ഡിസൈൻസ് ബ്രെയിൻ ബാങ്കേഴ്സ് തിരുവനന്തപുരം.

#Avalkoppam movie theme

More in Malayalam Breaking News

Trending

Recent

To Top