
Bollywood
ആര്യൻ ഖാൻ്റെ ശബ്ദം കേട്ട് അമ്പരന്നു സിനിമ ലോകം !
ആര്യൻ ഖാൻ്റെ ശബ്ദം കേട്ട് അമ്പരന്നു സിനിമ ലോകം !

By
ലയൺ കിങ്ങിന്റെ ഹിന്ദി പതിപ്പിനായി കാത്തിരിക്കുകയാണ് ആരാധകർ . ആ കാത്തിരിപ്പിന് രസകരമായ ഒരു കാരണം കൂടിയുണ്ട് . ചിത്രത്തിലെ കുട്ടി സിംബയുടെ ശബ്ദമാണ് സിനിമ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുന്നത്. ബോളിവുഡ് സൂപ്പര്‍താരം ഷാരുഖ് ഖാന്റെ മകന് ആര്യന് ഖാനാണ് ചിത്രത്തില്‍ സിംബയ്ക്ക് ശബ്ദം നല്‍കുന്നത്. എന്നാല്‍ ഗാംഭീര്യത്തോടെയുള്ള ആ ശബ്ദം ഷാരുഖ് ഖാന്റേത് തന്നെയാണെന്നാണ് ആരാധകര്‍ പറയുന്നത്. അച്ഛന്റേയും മകന്റേയും ശബ്ദങ്ങളിലെ സാമ്യത ആരാധകരെ അമ്ബരപ്പിച്ചിരിക്കുകയാണ്.
ആരാധകര്‍ മാത്രമല്ല ബോളിവുഡ് ലോകം ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ് ആര്യന്റെ ശബ്ദം കേട്ട്. ഷാരുഖ് ഖാന് തന്നെയാണ് മകന് ഡബ്ബ് ചെയ്ത ഭാഗം ട്വിറ്ററിലൂടെ പങ്കുവെച്ചത്. മേര സിംബ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മേഹൂ സിംബ, മുസാഫാ കാ ബേട്ട എന്ന് തുടങ്ങുന്ന ഹിന്ദി പതിപ്പിന്റെ ടീസറിലെ പ്രധാന ആകര്‍ഷണം ആര്യന്റെ ശബ്ദം തന്നെയാണ്.
വാള്‍ട് ഡിസ്നി ഒരുക്കുന്ന ലയണ്‍ കിങിന്റെ ഹിന്ദി പതിപ്പില്‍ സിംബയ്ക്ക് ശബ്ദം നല്‍കുന്നത് ആര്യന് ഖാന് ആണ്. മുഫാസയ്ക്ക് ശബ്ദം കിങ് ഖാനും. പതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഷാരൂഖും ആര്യനും സിനിമയ്ക്കായി ഒന്നിക്കുന്നത്. ഇന്‍ക്രെഡിബിള്‍സ് എന്ന ഹോളിവുഡ് ചിത്രത്തിനു വേണ്ടിയാണ് ഇതിന് മുമ്ബ് ഇവര്‍ ശബ്ദം നല്‍കിയത്. നിരവധി ബോളിവുഡ് സെലിബ്രിറ്റികളാണ് ആര്യന്റെ ശബ്ദത്തെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുന്നത്.
സംവിധായകന് ജോണ്‍ ഫവ്രോയാണ് ഒരുക്കുന്ന ലയണ്‍ കിങ്, ഡിസ്നിയുടെ പ്രോസ്തെറ്റിക് കംപ്യൂട്ടര്‍ ആനിമേറ്റഡ് റീമേക്ക് ആണ്. ഹോളിവുഡില്‍ ജയിംസ് ഏള് ജോണ്‍സ് മുഫാസയ്ക്കു ശബ്ദം കൊടുക്കുമ്ബോള്‍ ഡൊണാള്‍ഡ് ഗ്ലോവര്‍ സിംബയായി എത്തും. ചിത്രം ജൂലൈ 19ന് റിലീസ് ചെയ്യും.
surprising sound of aryan khan
ബോളിവുഡിന്റെ പ്രിയ താരമാണ് ആമിർ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുമുണ്ട്. ഇപ്പോഴിതാ തന്റെ വ്യക്ത ജീവിതത്തെ കുറിച്ച്...
കുറച്ച് നാളുകൾക്ക് മുമ്പ് ആണ് പ്രിയദർശന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ബോളിവുഡ് ചിത്രം ‘ഹേരാ ഫേരി 3’-ൽ നിന്ന് നടൻ പരേഷ് റാവൽ...
ബോളുവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് ദീപിക പദുകോൺ. ഇപ്പോഴിതാ പ്രശസ്തമായ ഹോളിവുഡിന്റെ ‘വാക്ക് ഓഫ് ഫെയിമി’ൽ ദീപികയ്ക്ക് ആദരം ലഭിച്ചിരിക്കുകയാണ്. സിനിമ,...
ഇന്നും ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ആമിർ ഖാൻ. സോഷ്യൽ മീഡിയയിലെല്ലാം അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കുറേയധികം...
ബോളിവുഡിൽ നിരവധി ആരാധരുള്ള, താരമാണ് സൽമാൻ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ആരാധകരെ ഏറെ...