Connect with us

തലകുത്തനെ നിന്നൊരു പരിശീലനം

Bollywood

തലകുത്തനെ നിന്നൊരു പരിശീലനം

തലകുത്തനെ നിന്നൊരു പരിശീലനം

സൗന്ദര്യ സംരക്ഷണം അത്ര എളുപ്പമൊന്നുമല്ല

ശരീരം സുന്ദരമായിരിക്കാനും ആരോഗ്യത്തോടെയിരിക്കാനും താരങ്ങൾ വ്യായാമം ചെയ്യുക പതിവാണ്. പ്രേക്ഷകർക്കായി അവരത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാറുമുണ്ട്

ബോളിവുഡ് നടിയും മുന്‍ വിശ്വസുന്ദരിയുമായ സുസ്മിത സെൻ സൗന്ദര്യസംരക്ഷണത്തിന്‍റെ കാര്യത്തിലും ഫിറ്റ്നസിന്‍റെ കാര്യത്തിലും വളരെയധികം ശ്രദ്ധ പുലര്‍ത്തുന്നവരാണ്. 43കാരിയായ സുസ്മിത വ്യായാമം ചെയ്യുന്ന വീഡിയോ ആണ് ഇപ്പോള്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. തലകുത്തനെ നില്‍ക്കുന്ന വീഡിയോ ആണ് സുസ്മിത പോസ്റ്റ് ചെയ്തിരിക്കുന്നത് .


സോഷ്യൽ മീഡിയകളിൽ സജീവമായിട്ടുള്ള സുസ്മിത സെൻ തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് ജിമ്മിലെ വ്യായാമം ചെയ്യുന്ന വിഡിയോ ഷെയർ ചെയ്‌തിരിക്കുന്നത്. വിഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു.

സര്‍ക്കസ് അഭ്യാസികളെ പോലെ മലക്കം മറിയുന്ന സുസ്മിതയെ കണ്ട് ഇത് കുറച്ച് ഓവറാണെന്ന അഭിപ്രായം പറയുന്നവരും ഉണ്ട്.
പക്ഷെ സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിൽ വിട്ടു വീഴ്ചയില്ലാത്ത സ്വഭാവത്തെ അംഗീകരിക്കുന്നവരും പ്രോത്സാഹപ്പിക്കുന്നവരും ആണ് ഏറെയും.

ഒരിക്കല്‍ പരിശീലനത്തിനിടെ ഡിസ്‌കിന് സാരമായി പരിക്കേറ്റ താരമാണ് സുസ്മിത. അതിന് പിന്നാലെയാണ് വീണ്ടും ഇത്തരത്തിലുള്ള വര്‍ക്കൗട്ടുകള്‍ എന്നത് ആരാധകരിൽ ചെറിയ ഭീതിയും ഉണർത്തുണ്ട്.

നാല്‍പ്പതു വയസ്സു കഴിഞ്ഞിട്ടും ലോക സുന്ദരി സുസ്മിത സെന്‍ ഫിറ്റ്നെസ്സിന്റെ കാര്യത്തിലും സൗന്ദര്യ സംരക്ഷണത്തിലും എതിരാളികളില്ലാതെ തിളങ്ങി നിൽക്കുകയാണ് ഇപ്പോഴും .

ബോളിവുഡിലെ യുവസുന്ദരികള്‍ പോലും തെല്ലൊരു അസൂയയോടെ നോക്കുന്ന വ്യക്തിത്വമാണ് സുസ്മിത സെന്നിന്റേത്

ഇന്ത്യയിൽ നിന്ന് ആദ്യമായി ഒരാൾ വിശ്വസുന്ദരി കീരീടം നേടുന്നത് 1994ലാണ്. വെറും പതിനെട്ട് വയസ് മാത്രം പ്രായമുള്ള സുസ്മിത സെൻ ആയിരുന്നു ഇന്ത്യയുടെ അഭിമാനമായി ലോകത്തിൻ്റെ നെറുകയിൽ നിന്നത്.

സാധാരാണ കുടുംബത്തിൽ നിന്ന് വന്ന സുസ്മിതയുടെ വിജയം ഒരുപാട് പേർക്ക് പ്രചോദനം നൽകുന്ന ഒന്നാണ്.
സാധാരണക്കാരിയായ ഒരു ഇന്ത്യക്കാരി പെൺകുട്ടി വിശ്വസുന്ദരിയായത് അവളുടെ ബുദ്ധിയും കഠിപരിശ്രമവും കൊണ്ടാണെന്നതിൽ സംശയമൊന്നുമില്ല ..


1994 ലെ മിസ്ഇന്ത്യ മത്സരത്തിന്റെ ഫൈനലിൽ സുസ്മിതയെത്തിയതിനെ കുറിച്ച് രസകരമായ ഒരു കഥ പ്രചാരത്തിലുണ്ട്. ഫൈനലിൽ സുസ്മിതയെത്തിയത് കർട്ടൻകൊണ്ടു തുന്നിയ വസ്ത്രമണിഞ്ഞാണ് എന്നാണു പ്രചരിച്ചിരുന്നത്.

ഡിസൈനർമാരുടെ ചിലവുകൂടി താങ്ങാനുള്ള കെൽപ്പില്ലാത്തതിനാൽ നാട്ടിലുള്ള തയ്യൽക്കാർ തുന്നിയ വസ്ത്രങ്ങൾ ധരിച്ചാണത്രെ അന്ന് സുസ്മിത റാംപിൽ എത്തിയത് . അതെന്തായാലും ഏതു വമ്പൻ ഡിസൈനർ ഡിസൈൻ ചെയ്ത വസ്ത്രം അണിഞ്ഞെത്തിയവരെ തോൽപ്പിച്ചു സുസ്മിത അന്ന് മിസ് ഇന്ത്യപ്പട്ടം സ്വന്തമാക്കി.


ഇൻസ്റ്റഗ്രാമിലും ട്വിറ്ററിലും സജീവയായ സുഷ്‌മിത കൊച്ചു കൊച്ചു വിശേഷങ്ങൾ പോലും മീഡിയകളിലൂടെ പങ്കുവയ്ക്കാറുണ്ട്.പുതിയ വ്യായാമ മുറകള്‍ പരിശീലിക്കാനും ജിമ്മില്‍ ഏറെ നേരം ചെലവഴിക്കാനും സുസ്മിത ഏറെ ഇഷ്ട്ടപ്പെടുന്നു.


സൗന്ദര്യസംരക്ഷണമാര്‍ഗങ്ങളില്‍ മിക്കവാറും പ്രകൃതിദത്ത മാര്‍ഗങ്ങളാണെന്ന പ്രത്യേകതയുമുണ്ട്. പപ്പായ,ഓറഞ്ചു നീര് ,കടലമാവ് പാലിലോ തൈരിലോ കൂട്ടിക്കലര്‍ത്തിയ ഫേസ് പായ്ക്ക് എന്നിവയാണ് തന്റെ സൗന്ദര്യ രഹസ്യമെന്ന് സുസ്മിത പലപ്പോഴും പറഞ്ഞിട്ടുള്ളതാണ്.

ധാരാളം വെള്ളം കുടിയ്ക്കുന്ന ശീലവുമുണ്ട്, ഈ സുന്ദരിയ്ക്ക്. ശരീരത്തിലെയും ചര്‍മത്തിലെയും വിഷപദാര്‍ത്ഥങ്ങള്‍ നീക്കം ചെയ്യാനുള്ള ഏറ്റവും നല്ലൊരു മാര്‍ഗമാണ് ഇതെന്നാണ് സുസ്മിത പറയുന്നത്.

ഇതിനെല്ലാം പുറമെ സമാധാനവും ശാന്തിയുമുള്ളൊരു മനസ് സൗന്ദര്യത്തിന് അത്യാവശ്യമാണെന്നും പുഞ്ചിരി മുഖസൗന്ദര്യത്തിന് അഴകേറ്റുമെന്നും സുസ്മിത പറയുന്നു


സൗന്ദര്യ സംരക്ഷണത്തിന് വിലകൂടിയ മാർഗ്ഗങ്ങൾ തേടിപോകേണ്ട ആവശ്യമില്ല. മുഖ സൗന്ദര്യം മികച്ചതാക്കാൻ നമുക്ക് ചുറ്റുമുള്ള പ്രകൃതി ദത്ത സാധനങ്ങൾ കൊണ്ടുള്ള ഫേസ് പായ്ക്ക് തന്നെ ധാരാളം..പിന്നെ ചിട്ടയായ വ്യായാമവും അത്യാവശ്യമാണ് ..സുന്ദരി പറയുന്നു..

Susmitha sen Fitness Magic

More in Bollywood

Trending

Recent

To Top