
Malayalam
ഇനി വിരലുകളിൽ എണ്ണാവുന്ന ദിവസം മാത്രം ; സച്ചിനും കൂട്ടരും ഇനി തിയ്യറ്ററിൽ!
ഇനി വിരലുകളിൽ എണ്ണാവുന്ന ദിവസം മാത്രം ; സച്ചിനും കൂട്ടരും ഇനി തിയ്യറ്ററിൽ!

By
ക്രിക്കറ്റ് താരങ്ങളായി തിയേറ്റർ പൊളിച്ചടുക്കാൻ ധ്യാനും , അജു വർഗീസും കൂട്ടരും എത്തുന്നു .ഏറെ നാളായി കാത്തിരിക്കുകയാണ് ഈ ധ്യാൻ ശ്രീനിവാസൻ ചിത്രം.സന്തോഷ് നായർ സംവിധാനം നിർവ്വഹിക്കുന്ന ചിത്രം രചിച്ചിരിക്കുന്നത് എസ്.എൽ. പുരം ജയസൂര്യയാണ് .അങ്കമാലി ഡയറീസ് ഫെയിം അന്നാ രാജനാണ് നായികാ വേഷത്തിൽ എത്തുന്നത്. അജു വർഗീസ് , ഹരിഷ് കണാരൻ എന്നിവരും നിർണ്ണായക വേഷങ്ങളിൽ ചിത്രത്തിൽ എത്തുന്നു. അജു വർഗീസിന്റെയും ഹരീഷ് കണാരന്റെയും കോമഡി നമ്പറുകൾ ചിത്രത്തിന്റെ ആകാംഷ കൂടുമെന്ന് ഉറപ്പ്. ധ്യാനും , അജു വർഗീസും അത്യാവശ്യം ഓളം സൃഷ്ടിക്കുമെന്ന കാര്യത്തിൽ സംശയമില്ല .
അടുത്തിടെ തന്റെ ആദ്യ സംവിധാന ചിത്രത്തിൽ മുഴുകിയ ധ്യാൻ സജീവ അഭിനയ രംഗത്ത് നിന്നും ഒരൽപം വിട്ടു നിന്നിരുന്നു. ശ്രീനിവാസൻ-പാർവതി ജോഡികളായെത്തിയ വടക്കുനോക്കിയന്ത്രത്തിന്റെ പുതു കാല ആവിഷ്കാരം ലവ്, ആക്ഷൻ, ഡ്രാമ നിവിൻ പോളി- നയൻതാര എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ചിത്രീകരിക്കുകയാണ്.
“സച്ചിൻ” എന്ന ചിത്രത്തിനായി പ്രേക്ഷകർ ഏറെ ആകാംക്ഷയിൽ കാത്തിരിക്കുകയാണ്. ക്രിക്കറ്റിന്റെ പശ്ചാത്തലത്തില്‍ ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന ഒരു ഫാമിലി എന്റര്‍ടെയ്ന്‍മെന്റായാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തില്‍ സച്ചിന്‍ എന്ന കഥാപാത്രമായാണ് ധ്യാന്‍ എത്തുന്നത്. സച്ചിനോടുള്ള ആരാധനയുടെ പുറത്ത് അച്ഛന്‍ മകന് സച്ചിന്‍ എന്നു പേരിടുന്നതും, ക്രിക്കറ്റ് ആരാധകനായ മകനും അയാളുടെ പ്രണയവുമെല്ലാമാണ് സിനിമയുടെ പശ്ചാത്തലം.
എസ് എൽ പുരം ജയസൂര്യ ആണ് ഈ ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നു. അഡ്വ. ജൂഡ് ആഗ്നെൽ സുധിർ, ജൂബി നൈനാൻ എന്നിവർ ചേർന്ന് ജെ ജെ പ്രൊഡക്ഷൻസിന്‍റെ ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നീൽ ഡികുഞ്ഞയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.
ഷാൻ റഹ്മാനാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം നൽകിയിരിക്കുന്നത്. പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദർ ആണ്. രഞ്ജൻ എബ്രഹാം ആണ് എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത്. ജൂബി നൈനാൻ, രമേഷ് പിഷാരടി, അപ്പാനി ശരത്, മണിയന്‍പിള്ള രാജു, രഞ്ജി പണിക്കര്‍, മാല പാര്‍വതി, രശ്മി ബോബന്‍, സേതു ലക്ഷ്മി, എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
about sachin movie release
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജയ് ബാബു. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ...
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. നടന്റെ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...
സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമായ താരമാണ് നടനും മോഡലും ബോഡി ബിൽഡറുമെല്ലാമായ ഷിയാസ് കരീം. ബിഗ് ബോസിൽ എത്തിയപ്പോൾ മുതലായിരുന്നു ഷിയാസിനെ പ്രേക്ഷകര്‍...