ലൂസിഫർ ഹിറ്റായെങ്കിലും ആന്റണി പെരുമ്പാവൂർ പറഞ്ഞ വാക്ക് മറന്നില്ല ! മുടക്കിയത് എട്ടു ലക്ഷം രൂപ !
By
ലൂസിഫർ മലയാള സിനിമക്ക് അഭിമാനമായി മാറിയിരിയ്ക്കുകയാണ്. എട്ട് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ കയറിയ ചിത്രം അധികം വൈകാതെ 200 കോടി ക്ലബ്ബിൽ കയറി. ചിത്രം ഹിറ്റായി മുന്നേറിയെങ്കിലും ലൂസിഫറിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചെങ്കിലും ആരാധകർക്ക് അറിയേണ്ടിയിരുന്നത് ലുസിഫെയറിലെ ആ പൊട്ടിപൊളിഞ്ഞ പള്ളിയെ കുറിച്ച് ആയിരുന്നു.
മോഹന്‍ലാല്‍ പൃഥ്വിരാജ് ചിത്രം ലൂസിഫറിലെ പ്രധാനരംഗങ്ങള്‍ ചിത്രീകരിച്ച പൊട്ടിപൊളിഞ്ഞ പള്ളി പ്രേക്ഷകര്‍ മറക്കാനിടയില്ല. സെറ്റിടാതെ യഥാര്‍ത്ഥ ദേവാലയം തന്നെയായിരുന്നു അത്. ഇപ്പോഴിതാ നല്‍കിയ ഉറപ്പ് പ്രകാരം ലൂസിഫറിന്റെ നിര്‍മ്മാതാവ് ആന്റണി പെരുമ്ബാവൂര്‍ തന്നെ ആ പള്ളി പുതുക്കി പണിതു.
ഇടുക്കിയില്‍ ഉപ്പുതറയ്ക്കടുത്ത് ലോണ്‍ട്രി രണ്ടാം ഡിവിഷനിലായിരുന്നു ഈ പൊട്ടിപ്പൊളിഞ്ഞ ആ ദേവാലയം്. ലൂസിഫര്‍ സിനിമയുടെ ഷൂട്ടിങ്ങിനായി അണിയറ പ്രവര്‍ത്തകര്‍ ഇവിടെയെത്തിയപ്പോള്‍ തന്നെ ഒരു വാക്ക് പറഞ്ഞു. സിനിമയുടെ ഷൂട്ടിംങ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് നവീകരിച്ച ഒരു ദേവാലയം നാട്ടുകാര്‍ക്ക് തിരികെ നല്‍കാമെന്ന്. അങ്ങനെ ആശിര്‍വാദ് സിനിമാസ് കമ്ബനി എട്ട് ലക്ഷം രൂപ ചെലവഴിച്ചാണ് ദേവാലയം പുതുക്കി പണിതത്.
ജെ.എം വില്‍ക്കി എന്ന സായിപ്പ് ലോണ്‍ട്രിയിലെ നാല് ഡിവിഷനുകളിലുമുള്ള വിശ്വാസികള്‍ക്ക് ആരാധന നടത്തുന്നതിയാണ് ദേവാലയം സ്ഥാപിച്ചത്.
ജെ.എം വില്‍ക്കി എന്ന സായിപ്പ് ലോണ്‍ട്രിയിലെ നാല് ഡിവിഷനുകളിലുമുള്ള വിശ്വാസികള്‍ക്ക് ആരാധന നടത്തുന്നതിയാണ് ഈ പള്ളി സ്ഥാപിച്ചത്. സെന്റ്.ആന്‍ഡ്രൂസ് സി.എസ്.ഐ ചര്‍ച്ചെന്നാണ് ഇത് അറിയപ്പെടുന്നതെങ്കിലും മര്‍ത്തോമ്മ,ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭകളിലെ വൈദികര്‍ക്ക് കൂടി കുര്‍ബ്ബാന അര്‍പ്പിക്കാവുന്ന യൂണിയന്‍ ചര്‍ച്ചായിരുന്നു ഇത്. പിന്നീട് ഓരോ സഭകള്‍ക്കും വെവ്വേറെ ദേവാലയങ്ങള്‍ വന്നതോടെ ആരും ഇവിടേക്ക് വരാതായി. അതോടെ പള്ളി കാട് പിടിച്ച് നശിച്ചു. ഡ്രാക്കുള പള്ളി എന്ന പേരും വീണു. 2016ല്‍ ദേവാലയത്തില്‍ പുതിയ വികാരി ചാര്‍ജെടുത്തതോടെ വീണ്ടും പ്രാര്‍ത്ഥന ആരംഭിച്ചു. ഇതിന് ശേഷമാണ് സിനിമ ഷൂട്ടിങ്ങിനായി അണിയറ പ്രവര്‍ത്തകര്‍ പള്ളിക്കമ്മിറ്റി ഭാരവാഹികളെ സമീപിച്ചത്.
ലൂസിഫര്‍ സിനിമയുടെ ഷൂട്ടിങ്ങിനായി അണിയറ പ്രവര്‍ത്തകര്‍ ഇവിടെയെത്തിയപ്പോള്‍ തന്നെ ഈ പള്ളി നവീകരിക്കുമെന്ന് വാക്ക് നല്‍കിയിരുന്നു. തുടര്‍ന്ന് സിനിമയുടെ ഷൂട്ടിംങ് പൂര്‍ത്തിയാകുന്നതിനനുസരിച്ച് പള്ളി നവീകരിക്കുകയായിരുന്നു. ആശിര്‍വാദ് സിനിമാസ് കമ്പനി എട്ട് ലക്ഷം രൂപ ചെലവഴിച്ച് പള്ളിയെ ഇപ്പോള്‍ വളരെ മനോഹരമാക്കിയിരിക്കുകയാണ്. ഇപ്പോള്‍ പൊട്ടിപ്പൊളിഞ്ഞ ആ പള്ളിക്ക് പകരം വളരെ തലയെടുപ്പുള്ള ഒരു ദേവാലയമാണ് ഇവിടെ കാണാന്‍ സാധിക്കുന്നത്.
renovated church lucifer set
