
Malayalam
ശുഭരാത്രിക്കായുള്ള കാത്തിരിപ്പ് ഇനി വെറും രണ്ടു നാൾ മാത്രം
ശുഭരാത്രിക്കായുള്ള കാത്തിരിപ്പ് ഇനി വെറും രണ്ടു നാൾ മാത്രം

By
വ്യാസൻ കെ പി സംവിധാനം ചെയ്യുന്ന ശുഭരാത്രിക്കായുള്ള കാത്തിരിപ്പ് ഇനി വെറും രണ്ടു നാൾ മാത്രം.ജൂലൈ 6 ന് തിയറ്ററുകളിൽ എത്തുകയാണ് ശുഭരാത്രി. വളരെയേറെ പ്രതീക്ഷകളാണ് ടീസർ ഇറങ്ങിയ നാൾമുതൽ ശുഭരാത്രി നൽകുന്നത് അതുകൊണ്ട് തന്നെ ഏറെ ആകാംക്ഷയിലാണ് ആരാധകർ .
മലയാള സിനിമയിലെ ജനപ്രിയ നടൻ ദിലീപും നാദിർഷയും ഒരിടവേളക്ക് ശേഷം ഒന്നിക്കുന്നതും മുൻനിര നായികമാരിൽ ഉള്ള അനുസിത്താര ദിലീപ് നായികയായി എത്തുന്നതും വലിയൊരു പ്രത്യകതയാണ് .വ്യാസൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമകൂടെ ആണിത് .
അബാം മൂവീസ് ന്റെ ബാനറിൽ അബ്രഹാം മാത്യു നിർമ്മിക്കുന്ന ചിത്രമാണ് ശുഭരാത്രി ,ദിലീപ് ,സിദിഖ് ,നാദിർഷ ,അനു സിത്താര ,ശാന്തി കൃഷ്ണ തുടങ്ങി 50ഓളം താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട് .ചിത്രത്തിന്റെ ട്രെയ്ലറും ടീസറും സോങുമെല്ലാം സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ ഹിറ്റ് ആയി കഴിഞ്ഞതുമാണ് .ശുഭരാത്രി ജൂലൈ 6ന് അബാം ഫിലിംസ് തീയറ്ററുകളിൽ എത്തിക്കും
ചിത്രത്തില്‍ പ്രേക്ഷകരെ കാത്തിരിക്കുന്നത് അപ്രതീക്ഷിത ട്വിസ്റ്റുകളാണെന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്കുന്ന വിവരം. കൃഷ്ണന് എന്നാണ് ശുഭരാത്രിയിലെ ദിലീപ് കഥാപാത്രത്തിന്റെ പേര്. ചിത്രത്തിലെ കൃഷ്ണന് സാധാരണക്കാരനായ ചെറുപ്പക്കാരനാണ് കൃഷ്ണന്. ഇത്തവണയും പുതുമയുളള ഒരു പ്രമേയം പറയുന്ന സിനിമയുമായി എത്തുന്ന ദിലീപ് ചിത്രത്തിന് 200 ശതമാനം ഗ്യാരണ്ടിയാണ് നല്‍കുന്നത്. 100 ശതമാനം ഫാമിലി ചിത്രവും, 200 ശതമാനം ഫീല്‍ ഗുഡ് ചിത്രവുമെന്നാണ് ദിലീപ് കുറിച്ചിരിക്കുന്നത്.
shubharathri movie release july 6 th
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
കലാഭവനിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് ദിലീപും നാദിർഷയും തമ്മിൽ. ലീപിനെ പരിചയപ്പെട്ട കഥകളും സൗഹൃദം വളർന്നതിനെ കുറിച്ചും നാദിർഷ വാചാലനായിട്ടുണ്ട്. ഇരുവരും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളി സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് മല്ലിക സുകുമാരൻ. മല്ലിക സുകുമാരൻ മാത്രമല്ല, മക്കളായ പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...