ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അതില്‍ വിഷമമുണ്ട്… എല്ലാരും കൂട്ടായി എടുത്ത തീരുമാനമാണത്- ആശാ ശരത്ത്
By
കഴിഞ്ഞ ദിവസമാണ് കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ലൈവിലെത്തി നടി ആശാ ശരത്ത് ആരാധകരെ ഞെട്ടിച്ചത്. ഭര്‍ത്താവിനെ കുറേദിവസമായി കാണാനില്ലെന്നും കണ്ടുകിട്ടുന്നവര്‍ അറിയിക്കണമെന്നും പറഞ്ഞുള്ള വീഡിയോ കണ്ടവരൊക്കെ ആദ്യമൊന്ന് ഞെട്ടി. കുറച്ചു ദിവസമായി എന്റെ ഭർത്താവിനെ കാണുന്നില്ല. പത്തു നാൽപത്തിയഞ്ചു ദിവസമായി, സാധാരണ ഇങ്ങനെ പോകുകയാണെങ്കിലും ഉടൻ തിരിച്ചുവരാറുള്ളതാണ്. അല്ലെങ്കിൽ വിളിച്ചു പറയും. ഇതിപ്പോൾ ഒരു വിവരവുമില്ല. എന്തെങ്കിലും വിവരം കിട്ടിയാൽ അറിയിക്കണം. എപ്പോഴും എന്റെ കൂടെ ഉള്ളവരാണ് നിങ്ങൾ, ആ ധൈര്യത്തിലാണ് ഞാൻ മുന്നോട്ടുപോകുന്നത്. ഭർത്താവിന്റെ പേര് സക്കറിയ എന്നാണ്.
തബലയൊക്കെ വായിക്കുന്ന ആർടിസ്റ്റ് ആണ്. എന്തെങ്കിലും വിവരം കിട്ടിയാൽ കട്ടപ്പന പൊലീസ് സ്റ്റേഷനിൽ അറിയിക്കണം. അദ്ദേഹം എവിടെ എന്നുള്ള അന്വേഷണത്തിലാണ് ഞാനും എന്റെ കുടുംബാംഗങ്ങളും. ‘എവിടെ’ എന്നുള്ളതാണ് ആർക്കും അറിയാത്തത്, നിങ്ങൾ അത് കണ്ടുപിടിച്ചു തരുമെന്ന വിശ്വാസത്തിലാണ് ഞാൻ.’ ആശ ശരത്ത് തന്റെ ഫേസ്ബുക്ക് ലൈവിൽ പറയുന്നു. സഖറിയ എന്നാണ് ഭര്‍ത്താവിന്റെ പേര് എന്നും, തബല വായിക്കുന്ന ആര്‍ട്ടിസ്റ്റാണെന്നും അവര്‍ പറയുന്നു. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കട്ടപ്പന പോലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്നും ആശ ശരത്ത് പറയുന്നു. ഇതോടെയാണ് ആരാധകരുടെ ശ്വാസം നേരെയായത്. ‘എവിടെ’ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായിട്ടായിരുന്നു ആശാ ശരത്തിന്റെ ഞെട്ടിക്കുന്ന ലൈവ് വീഡിയോ. തന്റെ പുതിയ ചിത്രമായ ‘എവിടെ’യ്ക്ക് വേണ്ടിയായിരുന്നു ആശാ ശരതിന്റെ ഈ ‘കടുംകൈ’. ‘ നടിയുടെ വിലാപം കണ്ട് ഓടിയെത്തിയ പലരും വിചാരിച്ചത് ആശാ ശരത്തിന്റെ യഥാർത്ഥ ഭർത്താവിനെ കാണാതെ പോയെന്നാണ്.
അതേസമയം സിനിമയുടെ പ്രചരണാര്‍ത്ഥം പുറത്ത് വിട്ട തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോയില്‍ വിശദീകരണവുമായി നടി ആശാ ശരത്ത് രംഗത്തെത്തിയിരിക്കുകയാണ് . ഉദ്ദേശ്യം വ്യക്തമായിരുന്നു. ആശാ ശരത് ആയല്ല, ആ സിനിമയിലെ കഥാപാത്രമായാണ് താന്‍ പ്രത്യക്ഷപ്പെട്ടത്. ഭര്‍ത്താവിന്റെ പേര് സക്കറിയാ ആണെന്നും തബലിസ്റ്റാണെന്നും വീഡിയോയില്‍ പറയുന്നുണ്ട്. സംവിധായകനും സിനിമയിലെ അണിയറപ്രവര്‍ത്തകരുമെല്ലാം കൂട്ടായി എടുത്ത തീരുമാനമാണത്. പ്രൊമോഷണല്‍ വീഡിയോ ആണെന്ന് പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ടെന്നും ആശാ ശരത്ത് പറഞ്ഞു. ചിലര്‍ക്കെങ്കിലും മറിച്ചുള്ള ആശങ്കകളുണ്ടായത് എന്നോടുള്ള സ്നേഹം കൊണ്ടാണെന്നാണ് മനസിലാക്കുന്നത്. ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അതില്‍ വിഷമമുണ്ടെന്നും ആശാ ശരത്ത് പറഞ്ഞു. പലരും ആശാ ശരത്തിന്റെ ഭര്‍ത്താവിനെയാണ് കാണാതായതെന്ന് തെറ്റിദ്ധരിച്ചു. വീഡിയോ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ വ്യാപകമായി പ്രചരിച്ചതോടെ അഭിഭാഷകനായ ശ്രീജിത്ത് പെരുമന പോലീസില്‍ പരാതി നല്‍കിയിരുന്നു. സംസ്ഥാനത്തെ ഒരു പോലീസ് സ്റ്റേഷനെ ഉള്‍പ്പെടുത്തി വ്യാജ പ്രചാരണം നടത്തിയതിനാണ് ശ്രീജിത്ത്് ആശാ ശരത്തിനെതിരെ പെരുമന പോലീസിലും ഇടുക്കി അഡീഷണല്‍ പോലീസ് സൂപ്രണ്ട് മുഹമ്മദ് ഷാഫിയെ നേരിട്ടും വിളിച്ച് പരാതി നല്‍കിയത്.
ashasarath