അമ്മ മീറ്റിംഗില്‍ പങ്കെടുത്ത ശേഷം ഷമ്മി തിലകന് പറയാനുള്ളത്..
Published on

By
ജൂണ്‍ 30ന് ആയിരുന്നു അമ്മയുടെ ജനറല്‍ ബോഡി യോഗം കൊച്ചിയില്‍ ചേര്‍ന്നത്. തിലകന് വിഷയവും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ച അംഗങ്ങളുടെ കൂട്ടത്തില്‍ തിലകനെ ഉള്‍പ്പെടുത്താനും യോഗത്തില്‍ തീരുമാനമായിരുന്നു. 2009ലാണ് തിലകന് അമ്മയില്‍ നിന്ന് പുറത്തു പോകുന്നത്. ഇത് ഏറെ വിവാദങ്ങള്‍ക്കും വഴി വച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഷമ്മി തിലകനും അമ്മ യോഗങ്ങളില്‍ നിന്ന് വിട്ടു നിന്നത്. എന്നാല്‍ മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് വന്നതോടു കൂടി അച്ഛന്റെ കാര്യത്തില്‍ നീതി ലഭിക്കുമെന്ന് തനിക്ക് പ്രതീക്ഷയുണ്ടെന്ന് ഷമ്മി പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ താരസംഘടനയായ അമ്മയുടെ മീറ്റിംഗില്‍ പങ്കെടുത്ത് കൊണ്ട് നടന് ഷമ്മി തിലകന് ഫേസ്ബുക്കില്‍ കുറിച്ച വാക്കുകള്‍ ശ്രദ്ധേയമാകുന്നു. ജനറല്‍ ബോഡിക്ക് ശേഷം അഗംങ്ങള്‍ ഒരുമിച്ചുള്ള ഫോട്ടോ സെഷനിടയ്ക്ക് താന്‍തന്നെ എടുത്ത സെല്‍ഫിയ്ക്ക് അടിക്കുറിപ്പായി, ‘പത്തോളം വര്‍ഷങ്ങള്‍ക്ക് ശേഷം..;#അമ്മയ്ക്കൊപ്പം.സത്യത്തിനെന്നും ശരശയ്യ മാത്രം…; കൃഷ്ണാ നീ എവിടെ..? എവിടെ..? സംഭവാമി യുഗേ യുഗേ..! -എന്നാണ് കുറിച്ചത്. അതോടൊപ്പം താന്‍ വളരെ ആത്മവിശ്വാസത്തിലാണെന്നും താരം കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
shammithilakan fb post
സിനിമാ സെറ്റുകളിൽ നിരോധിത ല ഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരെ നിർമാതാക്കളുടെ സംഘടന. ഇതിന്റെ ഭാഗമായി ലഹരി ഉപയോഗിക്കില്ലെന്ന് അഭിനേതാക്കളിൽ നിന്ന് സത്യവാങ്മൂലം വാങ്ങും....
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടൻ സുധീർ കരമനയ്ക്ക് പൂവച്ചൽ ഖാദർ പുരസ്കാരം. സിനിമ വിഭാഗത്തിൽ മികച്ച സ്വഭാവ നടനുള്ള പുരസ്കാരമാണ് നടന് ലഭിച്ചത്....
ഇന്ന് മലയാളത്തിലെ യുവനടിമാരിൽ മുന്നിൽ നിൽക്കുന്ന താരമാണ് മമിത ബൈജു. സൂപ്പർ ശരണ്യയിലെ സോനാരയെ അവതരിപ്പിച്ചാണ് മമിത ബൈജു ആരാധകരുടെ മനസിൽ...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നടനും നിർമാതാവുമായ സൗബിൻ ഷാഹിറിനെ ഇന്ന് ചോദ്യം ചെയ്യും. എറണാകുളം എസിപിയുടെ...