സിനിമകളിൽ പല തരം പ്രണയങ്ങൾ കണ്ടിട്ടുണ്ട് . മാത്രമല്ല ഇന്ന് മലയാളികളുടെ മുന്നിൽ അരങ്ങേറുന്നതും പ്രണയവുമായി ബന്ധപ്പെട്ട വളരെ നിർണായകമായ സംഭവങ്ങളുമാണ്. കാമുകൻ പ്രണയ നൈരാശ്യത്തിന്റെ പേരിൽ കാമുകിയെ ചുട്ടു കൊല്ലുന്നു , കുത്തികൊല്ലുന്നു , ആസിഡ് ഒഴിക്കുന്നു.
ഇന്നത്തെ സമൂഹത്തിൽ അക്രമവാസന കൂടുതലുള്ള മനുഷ്യരാണ് കൂടുതൽ.അവരെ മനുഷ്യർ എന്ന് വിശേഷിപ്പിക്കാൻ സാധിക്കുമോ എന്നത് സംശയമാണ്. പക്ഷെ എങ്കിലും പ്രണയത്തെ വളരെ പരിശുദ്ധിയോടെ , അതിനെ സ്നേഹമാണ് എന്നും നിരസിക്കലിനെ നിരസിക്കലായും മാത്രം കാണുന്ന ഒരു സമൂഹം അന്നും ഇന്നും ഉണ്ട്.
നഷ്ടപ്രണയത്തിന്റെ വേദനയിൽ ആരോടും മനസ് പോലും തുറക്കാതെ ജീവിക്കുന്നവരും ഉണ്ട് . സമൂഹത്തിൽ നടമാടുന്ന നികൃഷ്ട സ്വഭാവങ്ങൾക്കിടയിൽ നിഷ്കളങ്കവും പരിശുദ്ധവുമായ പ്രണയം നഷ്ടമായോ എന്ന് സംശയിക്കുന്നവർക്ക് ഒരു മറുപടിയാണ് ശുഭരാത്രി .
കൗമാരത്തിൽ മനസിൽ ചേക്കേറിയ പ്രണയം പലപ്പോളും നൊമ്ബരമാകാറാണ് പതിവ് . ആ പ്രണയം പക്ഷെ മനസിൽ ഉണ്ടാകും. ഒരിക്കൽ നഷ്‌ടമായ പ്രണയത്തെ മനസിൽ മധുരത്തോടെ കൊണ്ട് നടക്കുന്നവർ ഉണ്ട് . ആ പഴയ കാമുകിയെ , കാമുകനെ കണ്ടുമുട്ടേണ്ടി വരുമ്പോളുള്ള അവസ്ഥയെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ ?
ഉണ്ടെങ്കിൽ നിങ്ങൾക്ക് ആ അനുഭവങ്ങൾ പകർന്നു നൽകുന്ന ഒരു മികച്ച ദൃശ്യാവിഷ്കാരമാണ് ശുഭരാത്രി . ധൈര്യമായി ടിക്കറ്റെടുക്കാം ഈ വ്യാസൻ കെ പി ചിത്രത്തിനായി. പ്രണയനുഭവങ്ങളുടെ നൊസ്റാൾജിയയിലൂടെ സഞ്ചരിക്കാം ശുഭരാത്രിയിലൂടെ..
നിരവധി ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ഹണി റോസ്. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറാൻ ഹണി റോസിനായി....
മോഹൻലാലിന്റെ ഏറ്റവും വലിയ തിയറ്റർ ഹിറ്റുകളിലൊന്നാണ് പുലിമുരുകൻ. മലയാളത്തിലെ ആദ്യത്തെ നൂറ് കോടി ചിത്രം എന്ന അവകാശവാദവും പുലിമുരുകനുണ്ട്. എന്നാൽ ശരിക്കും...
കഴിഞ്ഞ ദിവസമായിരുന്നു മോഹൻലാലിന്റെ സൂപ്പർഹിറ്റ് ചിത്രമായ പുലിമുരുകൻ എന്ന ചിത്രം നിർമിക്കാനായി എടുത്ത ലോൺ നിർമാതാവ് ഇതുവരെ അടച്ചു തീർത്തിട്ടില്ലെന്ന് ടോമിൻ...