
Bollywood
മാളവികയും ബോളിവുഡ് താരവും തമ്മിൽ പ്രണയത്തിൽ ?
മാളവികയും ബോളിവുഡ് താരവും തമ്മിൽ പ്രണയത്തിൽ ?

By
ദുൽഖർ സൽമാന്റെ നായികയായി പട്ടംപോലെ എന്ന ചിത്രത്തിലാണ് മാളവിക മോഹനൻ അരങ്ങേറുന്നത്. പിന്നീട് ചുരുക്കം ചില ചിത്രങ്ങളിലെ മാളവികയെ കണ്ടുള്ളൂവെങ്കിലും ബോളിവുഡ് അവരെ ഏറ്റെടുത്തു.
ഇപ്പോൾ മാളവികയും ബോളിവുഡിലെ യുവനടന് വിക്കി കൗശലുമായി പ്രണയത്തിലാണെന്നാണ് ഇപ്പോള്‍ സിനിമാലോകത്തു നിന്നുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇരുവരുമൊന്നിച്ചുള്ള ഒരു ഫോട്ടോ ഇന്‍സ്റ്റാഗ്രാമിലൂടെ പ്രചരിക്കുന്നുണ്ട്. വിക്കി മാളവികയുടെ മുംബൈയിലെ വസതിയിലെത്തിയിരുന്നെന്ന സൂചന ലഭിക്കുന്ന വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ കണ്ടതോടെയാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാണോ എന്നു ആരാധകര്‍ സംശയിക്കുന്നത്.
സഹോദരന് സണ്ണി കൗശലിനൊപ്പമാണ് വിക്കി മാളവികയുടെ വീട്ടിലെത്തിയത്. തീന്മേശയില് വിക്കിയും സണ്ണിയും മാളവികയുടെ സഹോദരനും ഒരുമിച്ചിരിക്കുന്ന വീഡിയോ ആണ് വൈറലാകുന്നത്. മറ്റുള്ളവര്‍ ഭക്ഷണം കഴിക്കുമ്പോള്‍ വിക്കി മാളവികയുടെ അമ്മയ്ക്കൊപ്പമിരുന്ന് സംസാരിക്കുന്നതായാണ് വീഡിയോയില്‍. വീഡിയോ എടുക്കുന്നത് മാളവികയാണോ എന്നാണ് ആരാധകരുടെ സംശയം. വീഡിയോക്കൊപ്പം എടുത്ത ഒരു ഫോട്ടോ കഴിഞ്ഞ ദിവസം മാളവികയും ഇന്‍സ്റ്റാഗ്രാം സ്റ്റോറി ആക്കിയിരുന്നു. വിക്കി കൗശല്‍ ഒരു സുന്ദരിയെ കാണാന്‍ ചെന്നുവെന്ന് ഒരു അഭിമുഖത്തിനിടയില്‍ നടി രാധിക ആപ്തെ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആ സുന്ദരി മാളവികയാണോ എന്നാണ് ആരാധകര്‍ അറിയാന്‍ കാത്തിരിക്കുന്നത്.
എന്നാല്‍ വിക്കിയും സണ്ണിയും മാളവികയും സഹോദരന് ആദിത്യ മോഹനനും ചെറുപ്പം മുതല്‍ക്കെ ഒന്നിച്ചു കളിച്ചു വളര്‍ന്നവരാണെന്നും ഇപ്പോഴും നല്ല സുഹൃത്തുക്കളായി തുടരുന്നവരാണെന്നുമാണ് ഇരുവരുടെയും അടുത്ത വൃത്തങ്ങള്‍ പറയുന്നത്. വിക്കി കൗശല്‍ തിരക്കുകള്‍ക്കിടയിലും സമയം കണ്ടെത്തി മാളവികയുടെ വീട്ടിലെത്താറുണ്ടെന്നും ഭക്ഷണം കഴിക്കാറുണ്ടെന്നും അവര്‍ പറയുന്നു.
ഇറാനിയന്‍ സംവിധായകന് മജീദ് മജീദിയുടെ ബിയോണ്ട് ദ ക്ലൗഡ്സിലൂടെയാണ് മാളവിക ബോളിവുഡില്‍ ശ്രദ്ധിക്കപ്പെടുന്നത്. പേട്ടയാണ് അവസാനം അഭിനയിച്ച ചിത്രം. ഷൂജിത്ത് സര്‍ക്കാര്‍ സംവിധാനം ചെയ്യുന്ന ഉദ്ധം സിങിന്റെ ബയോപിക്കിലും കരണ്‍ ജോഹറിന്റെ തക്തിലുമാണ് വിക്കി ഇനി എത്തുക.
malavika mohanan and vicky kaushal gossip
പഹൽഗാമിൽ നടത്തിയ ഭീ കരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച്...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ സംവിധായകന് കടുത്തവിമർശനം. സംവിധായകൻ ഉത്തം മഹേശ്വരിയ്ക്കാണ് വിമർശനം ഏറ്റുവാങ്ങേണ്ടിവന്നത്. പിന്നാലെ ഖേദം...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് കങ്കണ റണാവത്ത്. സോഷ്യൽ മീഡിയയിൽ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഹോളിവുഡിൽ അരങ്ങേറ്റം...
കുലദള്ളി കീല്യാവുഡോ എന്ന ചിത്രത്തിൽ നിന്ന് സോനു നിഗത്തിന്റെ ഗാനം നീക്കി അണിയറ പ്രവർത്തകർ. സോനു നിഗം മികച്ച ഗായകനെന്നതിൽ തർക്കമില്ല....