അവളെന്റെ മാത്രമാണ്… ഞങ്ങള്‍ എപ്പോഴും ഒരുമിച്ചാണ്!! ഞാന്‍ നിന്നെ ഒരുപാട് സ്നേഹിക്കുന്നു റഹ്മാൻ!!
Published on

By
റൊഹ്മാനും ഒത്തുള്ള ജിമ്മിലെ വര്‍ക്കൗട്ട് ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചാണ് തങ്ങള്‍ ഇരുവരും എപ്പോഴും ഒരുമിച്ചാണെന്ന സന്ദേശം സുസ്മിത നല്‍കിയത്. ‘ഞാന്‍ നിന്നെ ഒരുപാട് സ്നേഹിക്കുന്നു റൊഹ്മാന്’ എന്നു പറഞ്ഞാണ് സുസ്മിത ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇതിന് മറുപടിയായി കമന്റ് ബോക്സിലെത്തി റൊഹ്മാനും ആരാധകരെ അമ്ബരപ്പിച്ചു. ‘അവളെന്റെ മാത്രമാണ്’ എന്നായിരുന്നു റൊഹ്മാന്റെ കമന്റ്.
ബോളിവുഡ് താരസുന്ദരിയും മുന്‍ വിശ്വസുന്ദരിയുമായ സുസ്മിത സെന്‍ അഭിനയം കൊണ്ട് മാത്രമല്ല, തന്റെ തീരുമാനങ്ങള്‍ കൊണ്ടും എന്നും വ്യത്യസ്തയാണ്. 20ാമത്തെ വയസില്‍ ഒരു പെണ്‍കുഞ്ഞിനെ ദത്തെടുക്കാന്‍ കാണിച്ച ധൈര്യം സുസ്മിത ജീവിതത്തില്‍ ഉടനീളം തുടര്‍ന്നു. തന്നേക്കാള്‍ പ്രായത്തില്‍ വളരെ ചെറുതായ കാമുകന് റൊഹ്മാന് ഷാവ്ളിനെ വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണെന്ന താരസുന്ദരിയുടെ തീരുമാനം ഗോസിപ്പ് കോളങ്ങളെ ചൂടുപിടിപ്പിച്ചിരുന്നു. എന്നാല്‍ വിമര്‍ശനങ്ങളോട് എന്നും മുഖം തിരിച്ചിട്ടുള്ള സുസ്മിത പാപ്പരാസികളുടെ വാക്കുകള്‍ക്ക് ചെവി കൊടുക്കാതെ തന്റെ തീരുമാനവുമായി മുന്നോട്ടു പോവുകയായിരുന്നു. ഇതിനിടെയാണ് സുസ്മിതയും കാമുകനും വേര്‍പിരിഞ്ഞെന്ന വാര്‍ത്തയുമായി ചിലമാധ്യമങ്ങള്‍ രംഗത്തെത്തിയത്. ഇതിന് കിടിലന്‍ മറുപടിയാണ് താരം നല്‍കിയിരിക്കുന്നത്.
susmithasen
ബോളിവുഡിൽ നിരവധി ആരാധരുള്ള, താരമാണ് സൽമാൻ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ആരാധകരെ ഏറെ...
2025 ലെ ന്യൂഡൽഹി ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ബ്രാൻഡ് അംബാസഡറായി നടിയും ബി.ജെ.പി നേതാവുമായ കങ്കണ റണാവത്ത്. ഇന്ത്യയിലെ പാരാ...
നിരവധി ആരാധകരുള്ള നടിയാണ് പ്രിയങ്ക ചോപ്ര. ഇപ്പോൾ ഹെഡ് ഓഫ് ദ സ്റ്റേറ്റ് എന്ന ഹോളിവുഡ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് നടി....
അല്ലു അർജുനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രത്തിൽ ബോളിവുഡ് സൂപ്പർ താരം ദീപിക പദുക്കോണും പ്രധാന വേഷത്തിലത്തുന്നുവെന്ന് വിവരം....
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ആമിർ ഖാൻ. തന്റെ മക്കളുമായി വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന അച്ഛൻ കൂടിയാണ് ആമിർ ഖാൻ....