Connect with us

ഇതൊരു ഒന്നൊന്നര വരവാ!! പ്രേക്ഷകരെ ഞെട്ടിച്ച് സിബിഐ ഡയറിക്കുറിപ്പിന്റെ അഞ്ചാം ഭാഗത്തിലും സിനിമയിലെ ഹാസ്യ സാമ്രാട്ട്..

Actor

ഇതൊരു ഒന്നൊന്നര വരവാ!! പ്രേക്ഷകരെ ഞെട്ടിച്ച് സിബിഐ ഡയറിക്കുറിപ്പിന്റെ അഞ്ചാം ഭാഗത്തിലും സിനിമയിലെ ഹാസ്യ സാമ്രാട്ട്..

ഇതൊരു ഒന്നൊന്നര വരവാ!! പ്രേക്ഷകരെ ഞെട്ടിച്ച് സിബിഐ ഡയറിക്കുറിപ്പിന്റെ അഞ്ചാം ഭാഗത്തിലും സിനിമയിലെ ഹാസ്യ സാമ്രാട്ട്..

ഇനി പഴയകാല പ്രതാപത്തോടെ പായും. ജഗതി എന്ന മൂന്നക്ഷരം ആരാധകർ ഇനിയും നെഞ്ചിലേറ്റും. പകരക്കാരില്ലാത്ത ഒരുപാട് കലാകാരന്മാരുണ്ട് നമുക്ക് ചുറ്റും. അതിലൊരാളാണ് നടന്‍ ജഗതി ശ്രീകുമാര്‍.തന്റേതായ അവതരണ ശൈലി കൊണ്ട് പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത കലാകാരനാണ് ജഗതി. ജഗതിയുട ശൂന്യത ഇന്നും മലയാള സിനിമയില്‍ തുടരുകയാണ്. കാര്‍ അപകടത്തെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന ജഗതി വീണ്ടും മലയാള സിനിമയില്‍ സജീവമാകാന്‍ പോകുകയാണ്. സജീവമാകാന്‍ പോകുകയാണ്.

എട്ട് വര്‍ഷത്തിനു ശേഷം ജഗതി വീണ്ടും ക്യാമറയ്ക്ക് മുന്നില്‍ സജീവമാകുകയാണ്. ഏഴുവർഷമായിരുന്നു ഇടവേള. ചികിത്സയും പ്രാർത്ഥനയുമായിരുന്നു ഏറിയപങ്കും. കൈവിട്ടുപോയെന്നു കരുതിയ കാര്യങ്ങൾ തിരികെക്കിട്ടിയപ്പോൾ എല്ലാത്തിനും ഒരു ഊർജമായി. അച്ഛൻ പറഞ്ഞ ആഗ്രഹം സംബന്ധിച്ച്‌ രാജ്‌കുമാറും പാർവതിയും വീണ്ടും ചർച്ച ചെയ്തു.

എല്ലാം ഒരു നിമിത്തമായിരുന്നു. ഇതിനെടെയാണ്‌ സിൽവർ സ്‌റ്റോം പാർക്കിന്റെ ഉടമകൾ രാജ്‌കുമാറുമായി ബന്ധപ്പെടുന്നത്‌. അതൊരു പുതിയ പിറവിയുടെ നാന്ദിയായിരുന്നു-ജഗതിശ്രീകുമാർ എന്റർടെയ്‌ൻമെന്റ്‌ എന്ന നിർമാണക്കമ്പനിയുടെ. ഈ കമ്പനിയുടെ നേതൃത്വത്തിൽ സിൽവർ സ്‌റ്റോം പാർക്കിന്റെ പരസ്യചിത്രീകരണത്തിന്റെയും അതിലൂടെ ജഗതിശ്രീകുമാർ എന്ന മഹാനടന്റെ അഭിനയജീവിതത്തിലെ രണ്ടാംവരവിന്റെയും. സിബിഐ കുറിപ്പിന്റെ അഞ്ചാഭാഗത്തും ജഗതി അഭിനയിക്കുന്നുണ്ട്. സിനിമയില്‍ തിരികെ കൊണ്ടു വരണമെന്ന് ഡോക്ടര്‍മാര്‍ തന്നെയാണ് നിര്‍ദ്ദേശിച്ചത്. ഇതിലൂടെ പപ്പയുടെ ആരോഗ്യത്തിന് ഗുണം ചെയ്യുമെന്നും രാജ് കുമാര്‍ പറഞ്ഞു.

വാഹനാപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുന്ന ജഗതിയുടെ തിരിച്ചു വരവില്‍ സന്തോഷിക്കുകയാണ് കുടുംബവും സുഹൃത്തുക്കളുമെല്ലാം. നാലു ദശാബ്ദക്കാലം മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ജഗതി ശ്രീകുമാറിന്, 2012 മാര്‍ച്ച് 10ന് മലപ്പുറത്തെ തേഞ്ഞിപ്പലത്തുണ്ടായ കാറപകടത്തിലാണ് ഗുരുതരമായി പരിക്കേറ്റത്. 1975ല്‍ ജെ.ശശികുമാര്‍ സംവിധാനം ചെയ്ത ചട്ടമ്പി കല്യാണിയിലൂടെയാണ് ജഗതിയുടെ അരങ്ങേറ്റം. 500ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെ മടങ്ങിവരവ് ആഗ്രഹിക്കുന്ന പ്രേക്ഷകര്‍ക്കും സിനിമാ ലോകത്തിനും ആശ്വാസമാവുകയാണ് പുതിയ വാര്‍ത്ത.

jagathy sreekumar

More in Actor

Trending

Recent

To Top