Connect with us

ഡോക്ടേഴ്‌സ് ദിനത്തില്‍ ആശംസയുമായി മോഹന്‍ലാല്‍ ; വൈറൽ ആയി കുറിപ്പ്

Malayalam

ഡോക്ടേഴ്‌സ് ദിനത്തില്‍ ആശംസയുമായി മോഹന്‍ലാല്‍ ; വൈറൽ ആയി കുറിപ്പ്

ഡോക്ടേഴ്‌സ് ദിനത്തില്‍ ആശംസയുമായി മോഹന്‍ലാല്‍ ; വൈറൽ ആയി കുറിപ്പ്

ഡോക്ടേഴ്‌സ് ദിനമായ ഇന്ന് രോഗികള്‍ക്ക് കൈത്താങ്ങായി നില്‍ക്കുന്ന കരങ്ങള്‍ക്ക് ആശംസയുമായി നടന്‍ മോഹന്‍ലാല്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് മോഹന്‍ലാല്‍ എല്ലാം ഡോക്ടര്‍മാര്‍ക്കും ആശംസ നേര്‍ന്നത്. മനുഷ്യ ജീവന്‍ സംരക്ഷിക്കാനായി ദൈവം സൃഷ്ടിച്ച കരങ്ങള്‍ക്ക് ശക്തി പകരാന്‍ ഈ ദിവസം നമുക്കുപയോഗിക്കാം എന്ന് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച്‌ കുറിപ്പില്‍ മോഹന്‍ലാല്‍ പറഞ്ഞു.

‘വിഷമിക്കുന്നവരുടെയും വേദനിക്കുന്നവരുടെയും കൈത്താങ്ങായി, അവര്‍ക്കു ഒരു ആശ്വാസമായി പ്രവര്‍ത്തിക്കുന്ന എല്ലാ ഡോക്ടര്‍മാര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ Doctor’s Day ആശംസകള്‍. ആരോഗ്യ രംഗത്തെ നിപ്പാ പോലുള്ള ഓരോ പ്രതിസന്ധികളിലും നിങ്ങളുടെ സേവനം വിലമതിക്കാന്‍ ആകാത്തതാണ്. മനുഷ്യ ജീവന്‍ സംരക്ഷിക്കാനായി ദൈവം സൃഷ്ടിച്ച കരങ്ങള്‍ക്ക് ശക്തി പകരാന്‍ ഈ ദിവസം നമുക്കുപയോഗിക്കാം.’ മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

രാജ്യത്ത് വൈദ്യശാസ്ത്ര രംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയ ഡോ. ബിധാന്‍ ചന്ദ്ര റോയിയുടെ ജന്മദിനമാണ് ഡോക്ടേഴ്‌സ് ദിനമായി ആചരിക്കുന്നത്. 1882 ജൂലൈ ഒന്നിനായിരുന്നു ജനനം. കൊല്‍ക്കത്തയില്‍ മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം ലണ്ടനില്‍ നിന്ന് എംആര്‍സിപിയും എഫ് ആര്‍സിഎസും നേടി ഇന്ത്യയില്‍ തിരിച്ചെത്തി സേവനം ആരംഭിക്കുകയായിരുന്നു. പിന്നീട് രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞ അദ്ദേഹം പശ്ചിമ ബംഗാളിന്റെ രണ്ടാമത്തെ മുഖ്യമന്ത്രി കൂടിയായിരുന്നു അദ്ദേഹം. വൈദ്യശാസ്ത്ര രംഗത്തെ മികവ് പരിഗണിച്ച്‌ രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരത് രത്‌ന നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു.

mohanlal facebook post

Continue Reading
You may also like...

More in Malayalam

Trending

Recent

To Top